രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; പരീക്ഷണയോട്ടം ആരംഭിച്ചു

ടാറ്റ മോട്ടോർസിന്റെ നിരയിൽ വൻവിജയം ഒന്നും ആയില്ലെങ്കിലും ജനപ്രീതി നേടിയെടുത്ത മോഡലായിരുന്നു ഹെക്‌സ. ഇന്ത്യയിൽ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ നിർത്തലാക്കിയ എസ്‌യുവിയെ വീണ്ടും വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; പരീക്ഷണയോട്ടം ആരംഭിച്ചു

ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ മറ്റൊരു അവതാരത്തിൽ ഒരു ഐക്കണിക് മോണിക്കറായ ‘സഫാരി' എഡിഷനിൽ ഒരുങ്ങിയ ഏഴ് സീറ്റർ എസ്‌യുവിയെ ടാറ്റ പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതോടെ തിരിച്ചുവരവിന് കളമൊരുങ്ങിയ മോഡൽ അധികം വൈകാതെ വിൽപ്പനയ്ക്ക് എത്തിയേക്കും.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; പരീക്ഷണയോട്ടം ആരംഭിച്ചു

അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ ബിഎസ്-VI എഞ്ചിൻ കൂട്ടിച്ചേർക്കുന്നതാണ് ഏറ്റവും വലിയ മാറ്റം. അതോടൊപ്പം ഓഫ്-റോഡ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി 4×4 സംവിധാനവും എസ്‌യുവിയിൽ ഉണ്ടാകുമെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.

MOST READ: ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; പരീക്ഷണയോട്ടം ആരംഭിച്ചു

ഹെക്‌സയുടെ ഡിസൈനിൽ വ്യക്തമായ മാറ്റങ്ങളൊന്നുമില്ല. പരീക്ഷണയോട്ടത്തിന് വിധേയമായത് ബേസ് 4×4 വേരിയന്റാണ്. അതിനാൽ തന്നെ സ്റ്റീൽ വീലുകളാണ് ടാറ്റ നൽകിയിരിക്കുന്നത്. എന്നാൽ എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ ഡ്യുവൽ ടോൺ അലോയ് വീലുകൾ ഇടംപിടിച്ചേക്കും.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; പരീക്ഷണയോട്ടം ആരംഭിച്ചു

ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ ഭാഷ്യത്തിന് കീഴിൽ രൂപകൽപ്പന ചെയ്ത ആദ്യത്തെ കാറുകളിലൊന്നായ ഹെക്‌സയുടെ ബോഡി വർക്കിന് ചുറ്റും ധാരാളം ക്രോം ഉള്ള ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

MOST READ: 2021-ഓടെ പുതുതലമുറ വിറ്റാര എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

ബി‌എസ്-VI നിലവാരത്തിലുള്ള അതേ 2.2 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാകും ഈ വാഹനത്തിന് കരുത്തേകുക. മുൻ മോഡലിന്റെ ഉയർന്ന വേരിയന്റുകളിൽ ഈ എഞ്ചിൻ പരമാവധി 154 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിന്നു.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; പരീക്ഷണയോട്ടം ആരംഭിച്ചു

അതേസമയം താഴ്ന്ന വേരിയന്റുകളിൽ 140 bhp കരുത്തും 320 Nm torque ഉം ആണ് ഈ എഞ്ചിൻ വികസിപ്പിച്ചിരുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയുൾപ്പെടെ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് ഹെക്‌സ വന്നത്.

MOST READ: കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; പരീക്ഷണയോട്ടം ആരംഭിച്ചു

ഇനി ഹെക്‌സയുടെ സഫാരി എഡിഷൻ എത്തുമ്പോൾ ഗ്രീൻ കളർ ഓപ്ഷൻ, അതുമായി പൊരുത്തപ്പെടുന്ന മേൽക്കൂര റെയിലുകൾ എന്നിവ ഉപയോഗിച്ച് ഏഴ് സീറ്റർ ഫോർമാറ്റിൽ ലൈഫ്-സ്റ്റൈൽ അധിഷ്ഠിത ഓഫ്-റോഡർ തിരയുന്ന പ്രേക്ഷകരെ വാഹനം തീർച്ചയായും ആകർഷിക്കും.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; പരീക്ഷണയോട്ടം ആരംഭിച്ചു

ഇന്റീരിയറും പുതിയ അപ്‌ഹോൾസ്റ്ററിയും ഡാഷ്‌ബോർഡിന്റെ ഡ്രൈവറുടെ വശത്ത് ഒരു സഫാരി ബാഡ്‌ജിംഗും ഉപയോഗിച്ച് പരിഷ്‌ക്കരിച്ചു. അടുത്ത വർഷം ഏഴ് സീറ്റർ ഗ്രാവിറ്റാസ്, എൻട്രി ലെവൽ HBX മൈക്രോ എസ്‌യുവി എന്നിവയുടെ അരങ്ങേറ്റത്തിന് ശേഷം ഹെക്‌സയുടെ പുതിയ പതിപ്പും വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Image Courtesy: SP Auto Tech

Most Read Articles

Malayalam
English summary
2021 BS6 Tata Hexa SUV Spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X