പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവി മോഡലായ XUV500-ന് പുതുതലമുറ മോഡൽ അണിയറയിൽ ഒരുങ്ങുകയാണ്. അടുത്ത വർഷ ഏപ്രിലിൽ വാഹനം വിൽപ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

മാറ്റങ്ങളുമായി എത്തുന്ന എസ്‌യുവിയെ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ വിൽപ്പനയ്ക്ക് എത്തിക്കാൻ മഹീന്ദ്ര പദ്ധതിയിട്ടിരുന്നു. 2021 XUV500 പുതിയ ഫ്രണ്ട്-വീൽ-ഡ്രൈവ് മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുക്കും.

പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

ഇത് വരാനിരിക്കുന്ന ഫോർഡ് സി-എസ്‌യുവിയിക്കും അടിത്തറ നൽകും. പുതുതലമുറ മഹീന്ദ്ര XUV500 മോഡലിൽ മെച്ചപ്പെട്ട പുതിയ ക്യാബിൻ ഉണ്ടായിരിക്കുമെന്നും അത് കൂടുതൽ സ്ഥലവും സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്നുമാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

MOST READ: ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

കൂടാതെ പുതിയ മോഡൽ ഒരു ആറ് സീറ്റർ, ഏഴ് സീറ്റർ ഓപ‌്ഷനുകളിൽ വാഗ്‌ദാനം ചെയ്യും. ഇത് എം‌ജി ഹെക്ടർ പ്ലസ് ആറ് സീറ്റർ, വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവി എന്നിവയ്ക്ക് നേരിട്ടുള്ള എതിരാളിയാക്കും. ആറ് സീറ്റർ പതിപ്പിൽ രണ്ടാം നിരയിലുള്ളവർക്ക് ക്യാപ്റ്റൻ സീറ്റുകളും 7 സീറ്റർ മോഡലിന് ബെഞ്ച് തരത്തിലുള്ള സീറ്റുകളമായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുക.

പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

പുതുതലമുറ മഹീന്ദ്ര XUV500 എസ്‌യുവി വലിപ്പത്തിലും മുമ്പത്തേക്കാൾ കേമനായിരിക്കും. അതായത് പിന്നിലുള്ളവർക്ക് കൂടുതൽ ലെഗ് റൂം, ഹോൾഡർ സ്പേസ്, ഹെഡ്‌റൂം എന്നിവ ഇത് വാഗ്ദാനം ചെയ്യുമെന്ന് ചുരുക്കം.

MOST READ: ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ നിസ്സാൻ; മാഗ്‌നൈറ്റിന്റെ അരങ്ങേറ്റം ഒക്ടോബര്‍ 21 -ന്

പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിന്റെ ആധിപത്യമുള്ള എസ്‌യുവിക്ക് പുതിയ ഡാഷ്‌ബോർഡും ഉണ്ടായിരിക്കും. കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യകളും പുതിയ എസ്‌യുവിയിൽ മഹീന്ദ്ര ഉൾപ്പെടുത്തും.

പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

അതോടൊപ്പം പനോരമിക് സൺറൂഫ്, ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, മൾട്ടി ഡ്രൈവ് മോഡുകൾ, ലെതർ സീറ്റുകൾ എന്നിവയും മറ്റ് സവിശേഷതകളും വാഹനത്തിൽ ഉണ്ടാകും.

MOST READ: ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

പുതിയ XUV500 കൂടുതൽ പ്രീമിയവും ആക്രമണാത്മക രൂപത്തിലുള്ള ഘടകങ്ങളും ഉൾക്കൊള്ളുന്ന ഏറ്റവും പുതിയ രൂപകൽപ്പനയിലായിരിക്കും പുറത്തിറങ്ങുക. വെർട്ടിക്കൽ സ്ലേറ്റുകൾ, പുതിയ മുൻ ഗ്രില്ലും ബമ്പറും, ഹുഡ്, ഹെഡ്‌ലാമ്പുകൾ എന്നിവയുള്ള പുനർനിർമിച്ച മുൻവശമാകും എസ്‌യുവിയെ ക്ഴാച്ചയിൽ വ്യത്യസ്‌തമാക്കുക.

പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

വശങ്ങളിൽ‌ കൂടുതൽ‌ വ്യക്തമായ ക്രീസുകളും ബോഡി ലൈനുകളും, പുതിയ പാനലുകളും പുതിയ സ്റ്റൈൽ‌ അലോയ് വീലുകളും ഉണ്ടായിരിക്കും. 2021 മഹീന്ദ്ര XUV500 പുതിയ ടെയിൽ ലാമ്പുകളും അപ്ഡേറ്റ് ചെയ്ത ടെയിൽഗേറ്റും അവതരിപ്പിക്കുമ്പോൾ പിൻവശത്തേക്കും പുതുമ നൽകാൻ കമ്പനിക്ക് സാധിക്കും.

MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

പുതിയ XUV500 ഒന്നിൽ കൂടുതൽ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ അവതരിപ്പിക്കാനാണ് സാധ്യത. ഥാറിൽ പരിചയപ്പെടുത്തിയ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ആദ്യത്തെ ഓപ്ഷൻ.

പുതുതലമുറ XUV500 തെരഞ്ഞെടുക്കാം വ്യത്യസ്‌ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ

ഇത് 190 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. മറ്റ് പതിപ്പുകൾക്ക് ഈ എഞ്ചിന്റെ റീട്യൂൺ യൂണിറ്റായിരിക്കും ലഭ്യമാവുക. കൂടാതെ 180 bhp പവർ വികസിപ്പിക്കാൻ പ്രാപ്തമായ ബിഎസ്-VI നിലവാരത്തിലുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനും എസ്‌യുവിക്ക് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2021 Mahindra XUV500 To Be Offered In Different Seat Configurations. Read in Malayalam
Story first published: Saturday, October 10, 2020, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X