Just In
- 36 min ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 1 hr ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 2 hrs ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 3 hrs ago
MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- Movies
മണിക്കുട്ടൻ എന്റെ മനസിൽ നിന്ന് പോകുന്നില്ലടെ, സായിക്ക് മുന്നിൽ മനസ് തുറന്ന് സൂര്യ
- News
ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത; യുപി ഗവര്‍ണറുടെ അനുമതി
- Sports
IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്‍കണം'- ആകാശ് ചോപ്ര
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹെക്ടറിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഒരുങ്ങുന്നു; പരീക്ഷണ ചിത്രങ്ങൾ കാണാം
ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായി മാറുകയാണ് എംജി മോട്ടോർസ്. ഹെക്‌ടറിലൂടെ വിപണിപിടിച്ചടക്കിയ ബ്രാൻഡിന് നിലവിൽ നാല് ഉൽപ്പന്നങ്ങളാണ് ശ്രേണിയിലുള്ളത്.

രാജ്യത്ത് എത്തി ഒരു വർഷം പൂർത്തിയാക്കിയ ഹെക്‌ടറിന് ഒരു പുതിയ മുഖം നൽകാനാണ് കമ്പനിയുടെ ശ്രമം. ഒരു ചെറിയ വിഷ്വൽ പരിഷ്ക്കരണത്തിലൂടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.

ഹെക്‌ടറിന്റെ വിൽപ്പന കുറയാതെ പിടിച്ചു നിൽക്കുകാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ പുതിയ പതിപ്പിന്റെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിട്ടുണ്ട്.
MOST READ: ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

ഏറ്റവും പുതിയ അവതാരത്തിൽ ബ്ലാക്ക് മെഷ്, സാറ്റിൻ ഗ്രേ ചുറ്റുപാടുകൾ ഉള്ള പുതിയ റേഡിയേറ്റർ ഗ്രിൽ പോലുള്ള ഒരുപിടി കോസ്മെറ്റിക് അപ്‌ഡേറ്റുകൾ ഹെക്ടറിന് ലഭിക്കുമെന്നാണ് സ്പൈ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

ഗ്രില്ലിൽ ക്രോം ഔട്ട്‌ലൈനിംഗ് ആണെങ്കിലും ലംബമായി വിഭജിച്ച ഹെഡ്‌ലാമ്പ് ഡിസൈൻ, ഫ്രണ്ട് ബമ്പർ തുടങ്ങിയവ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമായിരിക്കും. വശങ്ങളിൽ പുതുതായി രൂപകൽപ്പന ചെയ്ത ഡ്യുവൽ-ടോൺ അലോയ് വീലുകളായിരിക്കും ഇടംപിടിക്കുക.
MOST READ: ബിഎസ് IV വാഹന വില്‍പ്പന; അന്തിമ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി

ഇതുകൂടാതെ സൈഡ് പ്രൊഫൈൽ നിലവിലെ മോഡലിന് സമാനമാണ്. പിൻഭാഗത്ത് രണ്ട് ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള ക്രോം അടിവരയിട്ട ഒരു പുതിയ ഗാർണിഷിംഗും എസ്‌യുവിക്ക് ഒരു പുതുരൂപം സമ്മാനിക്കും. ഇവയൊഴികെ ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റിന് പുറംമോടിയിൽ എംജി മറ്റ് പരിഷ്ക്കാരങ്ങളൊന്നും നൽകില്ല.

എസ്‌യുവിയുടെ ഇന്റീരിയറിൽ വ്യത്യസ്തമായ ഒരു കൂട്ടം അപ്ഹോൾസ്റ്ററി ഉപയോഗിച്ച് ചെറുതായി പുനർരൂപകൽപ്പന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കുറച്ച് പുതിയ സവിശേഷതകളും ചേർക്കാം.
MOST READ: 2021 മെയ് വരെ പുതുതലമുറ ഥാർ വിറ്റുപോയതായി മഹീന്ദ്ര

അപ്‌ഡേറ്റുചെയ്‌ത iSmart സ്യൂട്ട്. 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, റിയർ എസി വെന്റുകൾ, ഡ്യുവൽ-പാൻ സൺറൂഫ്, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകൾ നിലവിലെ ആവർത്തനത്തിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് എഞ്ചിൻ ഓപ്ഷനുകളുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ടർബോ ഡീസൽ യൂണിറ്റും എംജി ഹെക്ടറിൽ വാഗ്ദാനം ചെയ്യുന്നത് തുടരും. ആദ്യത്തേത് 141 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. രണ്ടാമത്തേത് 168 bhp പവറും 350 Nm torque ഉം വികസിപ്പിക്കും.

രണ്ട് യൂണിറ്റുകൾക്കും സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ഗിയർബോക്‌സും പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും തെരഞ്ഞടുക്കാൻ സാധിക്കും. അടുത്ത വർഷം ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഹെക്ടർ ഓട്ടോമാറ്റിക് വേരിയന്റും വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Image Courtesy: Barodian boy Jatin