സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഒരു നീണ്ട കാത്തിരിപ്പിന് ശേഷം ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയാണ്. അതിൽ ആദ്യം എത്തുക സ്കോഡയുടെ പുതിയ മിഡ്-സൈസ് എസ്‌യുവി തന്നെയാകും.

സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഈ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയിൽ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് പരിചയപ്പെടുത്തിയ വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് പതിപ്പാണ് മിഡ്-സൈസ് എസ്‌യുവിയായി രൂപംകൊള്ളുക. ഇപ്പോൾ വാഹനത്തിന്റെ ഔദ്യോഗിക പരീക്ഷണയോട്ട ഘട്ടത്തിലാണ് സ്കോഡ.

സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

എക്സ്പോയിൽ ഊഷ്‌മള പ്രതികരണം ലഭിച്ച ഉൽപ്പന്നങ്ങളിലൊന്നാണ് സ്കോഡയുടെ വിഷൻ ഇൻ കൺസെപ്റ്റ്. ഇപ്പോൾ പരീക്ഷണയോട്ട ഘട്ടത്തിലേക്ക് പ്രവേശിച്ച മോഡലിന്റെ പുതിയ സ്പൈ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

MOST READ: പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

എന്തായാലും സ്കോഡയുടെ ആഗോള എസ്‌യുവി മോഡലുകളായ കാമിക്, കരോക്ക്, കൊഡിയാക് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു മുൻവശമാണ് വരാനിരിക്കുന്ന വിഷൻ ഇൻ പ്രൊഡക്ഷൻ പതിപ്പിന് ലഭിക്കുന്നതെന്ന് പരീക്ഷണയോട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു.

സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഇന്ത്യയ്‌ക്കായുള്ള പുതിയ വിഷൻ കൺസെപ്റ്റ് വിപണിയിൽ എത്തുമ്പോൾ ക്ലിക്ക് എന്ന് പേര് സ്വീകരിച്ചേക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ക്ലിക്ക് ഒരുങ്ങുന്നത്. ഇത് ആഗോളതലത്തിൽ പ്രശംസ നേടിയ MQB A0 പ്ലാറ്റ്ഫോമിന്റെ പ്രാദേശികവൽക്കരിച്ച പതിപ്പായിരിക്കും.

MOST READ: ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

കൂടുതൽ പ്രാദേശികവൽക്കരണത്തോടെ വിഷൻ ഇൻ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിന് മത്സരാധിഷ്ഠിതമായി വില പ്രതീക്ഷിക്കാം. ഇതിനർത്ഥം കരോക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ക്ലിക്ക് കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരുമായി മാറ്റുരയ്ക്കാൻ പറ്റിയ എതിരാളിയായാരിക്കുമെന്ന് ചുരുക്കം.

സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ടോപ്പ് എൻഡ് വേരിയന്റുകളിൽ വിശാലമായ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ്, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ്, 17 ഇഞ്ച് അലോയ്കൾ, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ് എന്നിവയും അതിലേറെയും സവിശേഷതകൾ പുതിയ എസ്‌യുവിയിൽ സ്കോഡ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

അതേസമയം ബേസ് മോഡലുകളിൽ 1.0 ലിറ്റർ ടി‌എസ്‌ഐ എഞ്ചിനോടൊപ്പം സ്‌കോഡ ക്ലിക്ക് പുറത്തിറക്കും. ടോപ്പ് എൻഡ് വരിയന്റുകൾക്ക് 1.5 ലിറ്റർ ടി‌എസ്‌ഐ യൂണിറ്റായിരിക്കും കമ്പനി സമ്മാനിക്കുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് തെരഞ്ഞെടുക്കാൻ സാധിച്ചേക്കും.

സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഫോക്‌സ്‌വാഗണിന്റെ ടൈഗണിന് മുന്നോടിയായി വിഷൻ ഇൻ പ്രൊഡക്ഷൻ പതിപ്പ് വിൽപ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിഷൻ ഇന്നും ടൈഗനും 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇത് സാങ്കേതികമായി റീബാഡ്‌ജിംഗ് ഉൽപ്പന്നമാണ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2021 Skoda Vision SUV Front Look, LED Headlamps Spied. Read in Malayalam
Story first published: Thursday, October 29, 2020, 10:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X