ഷാർപ്പർ ഡിസൈനും പുതിയ കണക്റ്റഡ് സംവിധാനങ്ങളും; SQ2 എസ്‌യുവിയെ പുതുക്കി ഔഡി

രണ്ട് വർഷം മുമ്പ് അരങ്ങേറ്റം കുറിച്ച സ്‌പോർട്ടി SQ2 എസ്‌യുവിയെ പുതുക്കി ഔഡി പുറത്തിറക്കി. കൂടുതൽ ശ്രദ്ധേയവും ഷാർപ്പ് രൂപവും പുതിയ കണക്റ്റഡ് സേവനങ്ങളും അസിസ്റ്റ് സിസ്റ്റങ്ങളുമാണ് നവീകരണത്തിൽ ജർമൻ ബ്രാൻഡ് കൂട്ടിച്ചേർത്തിരിക്കുന്നത്.

ഷാർപ്പർ ഡിസൈനും പുതിയ കണക്റ്റഡ് സംവിധാനങ്ങളും; SQ2 എസ്‌യുവിയെ പുതുക്കി ഔഡി

പുതിയ ഹെഡ്‌ലൈറ്റുകളും ബമ്പറുകളും ചേർത്തതോടെ ഔഡി SQ2 എസ്‌യുവി കൂടുതൽ സ്‌പോർട്ടിയർ ആയിട്ടുണ്ട്. സാധാരണ എൽഇഡി ഹെഡ്‌ലൈറ്റുകൾക്ക് പകരമായി ഇന്റലിജന്റ് ഹൈ-ബീം നിയന്ത്രണമുള്ള പുതിയ മാട്രിക്സ് എൽഇഡി യൂണിറ്റുകളും കമ്പനി കാറിന് സമ്മാനിച്ചിട്ടുണ്ട്.

ഷാർപ്പർ ഡിസൈനും പുതിയ കണക്റ്റഡ് സംവിധാനങ്ങളും; SQ2 എസ്‌യുവിയെ പുതുക്കി ഔഡി

പുതുക്കിയ ഔഡി SQ2 അലുമിനിയം ലുക്ക് മിറർ ഹൗസിംഗുകൾ, സില്ലുകൾക്കൊപ്പം സ്ട്രിപ്പുകൾ, റൂഫ് എഡ്ജ് സ്‌പോയിലർ, സി-പില്ലറിലെ സിൽവർ ബ്ലേഡുകൾ എന്നിവയുടെ ആക്സന്റും വാഹനത്തിൽ ചേർത്തിട്ടുണ്ട്.

MOST READ: ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

ഷാർപ്പർ ഡിസൈനും പുതിയ കണക്റ്റഡ് സംവിധാനങ്ങളും; SQ2 എസ്‌യുവിയെ പുതുക്കി ഔഡി

കാറിലെ ഒക്‌ടഗോണൽ സിംഗിൾഫ്രെയിം ഇപ്പോൾ അല്പം കുറവാണ്. ഗ്രില്ലിനും ഹൂഡിനും ഇടയിൽ ഇടുങ്ങിയ രീതിയിലാണ് ഇതിപ്പോൾ നൽകിയിരിക്കുന്നത്. എയർ ഇൻ‌ലെറ്റുകളെ ചുറ്റിപ്പറ്റിയുള്ള വൈഡ് ഫ്രേയ്‌മുകൾ സെലനൈറ്റ് സിൽവറിലാണ് പൂർത്തിയാക്കിയിരിക്കുന്നതും.

ഷാർപ്പർ ഡിസൈനും പുതിയ കണക്റ്റഡ് സംവിധാനങ്ങളും; SQ2 എസ്‌യുവിയെ പുതുക്കി ഔഡി

SQ2 ആഢംബര എസ്‌യുവിയിലെ ഔഡി കണക്റ്റ് സേവനങ്ങൾ ടോപ്പ്-ഓഫ്-ലൈൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ LTE പ്ലസ് സ്പീഡ് ബോർഡിലും യാത്രക്കാരുടെ മൊബൈൽ ഉപകരണങ്ങളെ സമന്വയിപ്പിക്കുന്ന ഒരു വൈ-ഫൈ ഹോട്ട്‌സ്പോട്ടിലും ലഭ്യമാകും.

MOST READ: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

ഷാർപ്പർ ഡിസൈനും പുതിയ കണക്റ്റഡ് സംവിധാനങ്ങളും; SQ2 എസ്‌യുവിയെ പുതുക്കി ഔഡി

സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ ഭാഗമായ എമർജൻസി കോൾ & സർവീസ്, റിമോട്ട് & കൺട്രോൾ എന്നിവ പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു. വാഹനം റിമോട്ട് വഴി ലോക്കുചെയ്യാനോ ഇന്ധന നില പരിശോധിക്കാനോ ഇത് ഉടമയെ അനുവദിക്കുന്നു. അതിനായി ഉടമകൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ മൈഔഡി ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും.

ഷാർപ്പർ ഡിസൈനും പുതിയ കണക്റ്റഡ് സംവിധാനങ്ങളും; SQ2 എസ്‌യുവിയെ പുതുക്കി ഔഡി

പുതിയ SQ2 ഇപ്പോൾ 2.0 ടിഎഫ്എസ്ഐ എഞ്ചിൻ ഉപയോഗിച്ച് കൂടുതൽ പവറാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് 1,984 cm3 ഡിസ്‌പ്ലേസ്‌മെന്റിൽ നിന്നാണ് കരുത്ത് ഉത്പാദിപ്പിക്കുന്നതും. 2,000 മുതൽ 5,300 rpm വരെ 300 bhp പവറും 400 Nm torque ഉം ആണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: കിഗർ കോംപാക്ട് എസ്‌യുവിയുടെ ആദ്യ ഔദ്യോഗിക ടീസർ പങ്കുവെച്ച് റെനോ

ഷാർപ്പർ ഡിസൈനും പുതിയ കണക്റ്റഡ് സംവിധാനങ്ങളും; SQ2 എസ്‌യുവിയെ പുതുക്കി ഔഡി

4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഔഡി SQ2 എസ്‌യുവിക്ക് സാധിക്കും. ഇതിന്റെ ക്വാട്രോ ഓൾ-വീൽ ഡ്രൈവും എസ് സ്‌പോർട്ട് സസ്‌പെൻഷനും മികച്ച പെർഫോമൻസാണ് റോഡിൽ കാഴ്ച്ചവെക്കുന്നത്.

ഷാർപ്പർ ഡിസൈനും പുതിയ കണക്റ്റഡ് സംവിധാനങ്ങളും; SQ2 എസ്‌യുവിയെ പുതുക്കി ഔഡി

പുതുക്കിയ ഔഡി SQ2 ഉടൻ തന്നെ ജർമനിയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും വിൽപ്പനയ്ക്കെത്തും. എന്നാൽ ഡെലിവറികൾ അടുത്ത വർഷം തുടക്കത്തോടെയാകും ആരംഭിക്കുക. ജർമനിയിൽ 45,700 യൂറോയാണ് എസ്‌യുവിയുടെ വില. അതായത് ഏകദേശം 40.42 ലക്ഷം രൂപ.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Launched The Upgraded SQ2 SUV In Germany. Read in Malayalam
Story first published: Tuesday, November 17, 2020, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X