542 bhp കരുത്ത്; പുതിയ ഫ്ലൈയിംഗ് സ്പർ V8 ഗ്രാൻഡ് ടൂറർ അവതരിപ്പിച്ച് ബെന്റ്ലി

ബ്രിട്ടീഷ് ആഢംബര പ്രീമിയം വാഹന നിർമാതാക്കളായ ബെന്റ്ലി തങ്ങളുടെ ഗ്രാൻഡ് ടൂറർ മോഡലായ ഫ്ലൈയിംഗ് സ്പറിൽ V8 എഞ്ചിൻ അവതരിപ്പിച്ചു. എസ്‌യുവി മോഡലുകളിലെ വേഗരാജാവായ ബെന്റായിഗയിലും കോണ്ടിനെന്റൽ ജിടിയിലും കാണുന്ന അതേ യൂണിറ്റ് തന്നെയാണ് ഇത്.

542 bhp കരുത്ത്; പുതിയ ഫ്ലൈയിംഗ് സ്പർ V8 ഗ്രാൻഡ് ടൂറർ അവതരിപ്പിച്ച് ബെന്റ്ലി

ബാക്ക് സീറ്റ് സുഖസൗകര്യങ്ങളേക്കാൾ ഡ്രൈവിംഗ് മികവിലാണ് V8 മോഡൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബെന്റ്ലി അവകാശപ്പെടുന്നു. 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണിത്.

542 bhp കരുത്ത്; പുതിയ ഫ്ലൈയിംഗ് സ്പർ V8 ഗ്രാൻഡ് ടൂറർ അവതരിപ്പിച്ച് ബെന്റ്ലി

ഈ പെർഫോമൻസ് പായ്ക്കിന് പരമാവധി 542 bhp കരുത്തിൽ 770 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ലൈറ്റ് ലോഡ് അവസ്ഥയിൽ ഈ ഹോട്ട്-എഞ്ചിനിൽ സിലിണ്ടർ നിർജ്ജീവമാക്കുന്ന സാങ്കേതികവിദ്യ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

MOST READ: 2021 കിക്സിന്റെ ടീസർ പുറത്തിറക്കി നിസാൻ

542 bhp കരുത്ത്; പുതിയ ഫ്ലൈയിംഗ് സ്പർ V8 ഗ്രാൻഡ് ടൂറർ അവതരിപ്പിച്ച് ബെന്റ്ലി

എഞ്ചിൻ വേഗത 3000 rpm-ൽ താഴെയാകുമ്പോൾ ആക്‌സസ് ചെയ്യാവുന്ന ടോർഖ് 235 Nm ആയി കുറയുന്നു. സിലിണ്ടർ നിർജ്ജീവമാക്കുന്ന സമയം വെറും 20 മില്ലിസെക്കൻഡാണ്. അതിനാൽ തന്നെ ഡ്രൈവർക്ക് ഇത് തിരിച്ചറിയാൻ സാധിക്കില്ല.

542 bhp കരുത്ത്; പുതിയ ഫ്ലൈയിംഗ് സ്പർ V8 ഗ്രാൻഡ് ടൂറർ അവതരിപ്പിച്ച് ബെന്റ്ലി

W12 പതിപ്പിനെ അപേക്ഷിച്ച് 100 കിലോഗ്രാം ഭാരവും ഈ യൂണിറ്റിന് കുറവാണ്. അതിനാൽ 0-100 കിലോമീറ്റർ വേഗത വെറും 4.1 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ബെന്റ്ലി ഫ്ലൈയിംഗ് സ്പറിന് സാധിക്കും. അതേസമയം സൂപ്പർകാറിന്റെ പരമാവധി വേഗത 318 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: 10 മാസത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ 2,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

542 bhp കരുത്ത്; പുതിയ ഫ്ലൈയിംഗ് സ്പർ V8 ഗ്രാൻഡ് ടൂറർ അവതരിപ്പിച്ച് ബെന്റ്ലി

പെർഫോമൻസിനൊപ്പം അഡാപ്റ്റീവ് എയർ സസ്പെൻഷൻ, ബ്രേക്ക് ബൈ ടോർഖ് വെക്റ്ററിംഗ്, ഡ്രൈവ് ഡൈനാമിക്സ് കൺട്രോൾ, ഇലക്ട്രിക് സ്റ്റിയറിംഗ് എന്നിവയെല്ലാം വാഹനത്തിലെ സ്റ്റാൻഡേർഡ് സവിശേഷതകളായി ഇടംപിടിക്കുന്നു.

542 bhp കരുത്ത്; പുതിയ ഫ്ലൈയിംഗ് സ്പർ V8 ഗ്രാൻഡ് ടൂറർ അവതരിപ്പിച്ച് ബെന്റ്ലി

മാത്രമല്ല 48V ഇലക്ട്രിക് ആക്റ്റീവ് ആന്റി-റോൾ ടെക്നോളജി (ബെന്റ്ലി ഡൈനാമിക് റൈഡ്), ഓൾ-വീൽ സ്റ്റിയറിംഗ് എന്നിവയും ഫ്ലൈയിംഗ് സ്പറിലുണ്ട്. എന്തിനധികം പറയുന്നു ഇന്ധനക്ഷമതയുടെ കാര്യത്തിൽ V8 16 ശതമാനം കൂടുതൽ കാര്യക്ഷമമാണ്.

MOST READ: മാക്-ഇ ഇലക്ട്രിക് എസ്‌യുവിക്ക് പുതിയ പെർഫോമെൻസ് പതിപ്പുമായി ഫോർഡ്

542 bhp കരുത്ത്; പുതിയ ഫ്ലൈയിംഗ് സ്പർ V8 ഗ്രാൻഡ് ടൂറർ അവതരിപ്പിച്ച് ബെന്റ്ലി

നാല് ഡോറുകളുള്ള ലക്‌സോ-ബാർജിന്റെ വിലയേറിയ പതിപ്പിൽ വാഗ്ദാനം ചെയ്യുന്ന മറ്റെല്ലാ ഉപകരണങ്ങളും വ്യക്തിഗതമാക്കലിന്റെ വ്യാപ്തിയും കുറഞ്ഞ V8 മോഡലിൽ വരെ ബ്രിട്ടീഷ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

542 bhp കരുത്ത്; പുതിയ ഫ്ലൈയിംഗ് സ്പർ V8 ഗ്രാൻഡ് ടൂറർ അവതരിപ്പിച്ച് ബെന്റ്ലി

അതിനാൽ ഡ്രൈവർ കേന്ദ്രീകൃത മോഡൽ ബെന്റ്ലിയുടെ പ്രശസ്തമായ മികച്ച രൂപവും ഇന്റീരിയറും നഷ്‌ടപ്പെടുത്തുകയില്ല. ക്രൂവ് ഫെസിലിറ്റിയിൽ നിർമിച്ച ഫ്ലൈയിംഗ് സ്പർ V8 പരിഷ്കരിച്ച ശ്രേണി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ബെന്റ്ലി തീരുമാനിച്ചതിനാൽ ഗ്രാൻഡ് ടൂറർ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Flying Spur V8 Grand Tourer Unveiled. Read in Malayalam
Story first published: Thursday, December 3, 2020, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X