320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 320d സ്പോര്‍ട്ട് വകഭേദം ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ 330i സ്പോര്‍ട്ട് മോഡല്‍ പുറത്തിറക്കിയ ബ്രാന്‍ഡ് 320d സ്പോര്‍ട്ട് മോഡലിന്റെ വില്‍പ്പന നിര്‍ത്തിവെച്ചിരുന്നു.

320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 42.10 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. രാജ്യത്തെ 3 സീരീസ് ഓഫറുകളില്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഡീസല്‍ വകഭേദമാണ് 320d സ്പോര്‍ട്ട്.

320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

MOST READ: ഹാരിയർ, XUV500 എസ്‌യുവികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, പത്ത് സ്പീക്കര്‍ ഓഡിയോ സിസ്റ്റം, അനലോഗ് സ്‌റ്റൈല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ബിഎംഡബ്ല്യു 320d -യുടെ മറ്റ് പ്രധാന സവിശേഷതകള്‍.

320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ആംബിയന്റ് ലൈറ്റിംഗ്, പാര്‍ക്കിംഗ് അസിസ്റ്റന്റ് എന്നിവ പോലുള്ള ചില സവിശേഷതകള്‍ ബിഎംഡബ്ല്യു 320d പതിപ്പില്‍ ലഭ്യമല്ല.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി മാരുതി എസ്-ക്രോസ്; ചിത്രങ്ങള്‍ പുറത്ത്

320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 188 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, മെഡിറ്ററേനിയന്‍ ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുക. സ്‌പോര്‍ട്ട്, ലക്ഷ്വറി ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും.

MOST READ: മെർസിഡീസ്-മേബാക്ക് S 600 പുൾമാൻ ഗാർഡ്; ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാർ ഒന്നു പരിചയപ്പെടാം

320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

സ്‌പോര്‍ട്ട് പതിപ്പിന് 42.10 ലക്ഷം രൂപയും ലക്ഷ്വറി ലൈന്‍ വകഭേദത്തിന് 47.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ X7 എസ്‌യുവിയുടെ ഡാര്‍ക്ക് ഷാഡോ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി.

320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

പരിമിത പതിപ്പായ X7 -ന്റെ 500 യൂണിറ്റുകള്‍ മാത്രമാണ് ലോകമെമ്പാടും വില്‍പ്പനയ്ക്ക് എത്തുന്നതെന്ന് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. 2020 ഓഗസ്റ്റ് മുതല്‍ സ്പാര്‍ട്ടന്‍ബര്‍ഗ് യുഎസ്എയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കും.

MOST READ: ലിമിറ്റഡ് എഡിഷൻ ബുഗാട്ടി സെന്റോഡീസി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

സ്‌പെഷ്യല്‍ പതിപ്പ് ലോകമെമ്പാടും ലഭ്യമാണ്, കൂടാതെ ബിഎംഡബ്ല്യു X7 നായി വാഗ്ദാനം ചെയ്യുന്ന എല്ലാ എഞ്ചിന്‍ ഓപ്ഷനുകളിലും ഇത് തെരഞ്ഞെടുക്കാം. പരിമിത-പതിപ്പ് മോഡലില്‍ നിരവധി സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളും സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് അല്‍പ്പം മെക്കാനിക്കല്‍ മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Re-Launches 320d In India Starting At Rs 42.10 Lakh. Read in Malayalam.
Story first published: Monday, August 3, 2020, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X