C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

ഇന്ത്യൻ വിപണിയിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഗ്രൂപ്പ് പിഎസ്എ. ഇത്തവണ സിട്രോണിനെ കൂട്ടുപിടിച്ചെത്തുന്ന ബ്രാൻഡ് 2021 മെയ് മാസത്തോടെ തങ്ങളുടെ ആദ്യത്തെ മോഡൽ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

ആഭ്യന്തര ഉപഭോക്താക്കൾക്കായി ഫ്രഞ്ച് നിർമാതാക്കളിൽ നിന്നുള്ള ആദ്യ ഉൽപ്പന്നം C5 എയർക്രോസ് എസ്‌യുവിയായിരിക്കും. ഈ വർഷം തുടക്കത്തോടെ വാഹനത്തെ ഇന്ത്യയിൽ പരിചയപ്പെടുത്തിയിരുന്നെങ്കിലും പ്രീമിയം മോഡലിന്റെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

എങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം C5 എയർക്രോസ് 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനായിരിക്കും പരിചയപ്പെടുത്തുക. ഇത് എട്ട് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും ജോടിയാക്കുക. ഇത് പരമാവധി 180 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് സൂചന.

MOST READ: പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

ഗ്രൂപ്പ് പി‌എസ്‌എ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഹൊസൂരിലെ പ്ലാന്റിൽ നിർമിക്കുമെങ്കിലും അത് C5 എയർക്രോസിൽ ഉപയോഗിക്കില്ല. പൂർണമായും ഇറക്കുമതി ചെയ്ത എഞ്ചിൻ ഉപയോഗിച്ച് സിട്രൺ‌ എസ്‌യുവിയെ ഒരു പ്രീമിയം ഉൽപ്പന്നമായി അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

ഏകദേശം 30 ലക്ഷം രൂപയോളമായിരിക്കും C5 എയർക്രോസിനായി ഫ്രഞ്ച് ബ്രാൻഡ് വില നിശ്ചയിക്കുക. എന്നാൽ സെഗ്മെന്റിലെ മറ്റ് എതിരാളികളായ സ്കോഡ കരോക്ക്, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് എന്നിവ നഷ്ടപ്പെടുത്തിയ ഡീസൽ എഞ്ചിൻ ഓപ്ഷൻ അവതരിപ്പിക്കുമ്പോൾ എസ്‌യുവി വേറിട്ടുനിൽക്കും.

MOST READ: ഉത്സവനാളുകളില്‍ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് മെര്‍സിഡീസ് ബെന്‍സ്

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗുകൾ, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഹാൻഡ്സ് ഫ്രീ ടെയിൽ‌ഗേറ്റ്, പവർഡ് ഡ്രൈവർ സീറ്റ് തുടങ്ങിയവയും ഫ്രഞ്ച് കാറിന്റെ പ്രത്യേകതകളാകും.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

C5 എയർക്രോസ് അന്താരാഷ്ട്ര വിപണിയിൽ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്സ്, സ്പോർട്ടി ബമ്പർ സെക്ഷൻ മുതലായവ ഉപയോഗിച്ചുള്ള ഡിസൈൻ തത്ത്വ ചിന്തയാണ് പിന്തുടരുന്നത്. ഇതുതന്നെയാകും ഇന്ത്യൻ പതിപ്പിലും പിന്തുടരുക.

MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

സിട്രൺ C5 എയർക്രോസിന്റെ സമാരംഭത്തിന് ശേഷം ഇന്ത്യയിൽ നിർമിച്ച CI21 കോംപാക്‌ട് എസ്‌യുവിയും അടുത്ത വർഷം അവസാനത്തോടെ ഇന്ത്യൻ നിരത്തുകൾ അടക്കിവാഴാൻ എത്തും.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

മാരുതി സുസുക്കി ബലേനോ, പുതുതലമുറ ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയുമായി മാറ്റുരയ്ക്കാൻ സിട്രൺ ഒരു പുതിയ പ്രീമിയം ഹാച്ച്ബാക്ക് എതിരാളിയെയും ഇന്ത്യയിൽ 2022-ഓടെ അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen C5 Aircross Likely To Launch May 2021 In India. Read in Malayalam
Story first published: Tuesday, October 27, 2020, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X