Just In
- 15 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 18 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 21 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ബ്രെസയെ മറികടന്ന് കിയ സോനെറ്റ്; പിന്നാലെ വെന്യുവും
ഫോർഡ് ഇക്കോസ്പോർട്ട് 2013 ൽ ഇന്ത്യയിൽ എത്തിയതോടെയാണ് സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിനെ ആഭ്യന്തര വിപണി പരിചയപ്പെടുന്നത്. ഏഴു വർഷത്തിനിപ്പുറം ശ്രേണിയിൽ ഇതിനകം തന്നെ ഏഴ് മോഡലുകളാണ് കളംനിറഞ്ഞിരിക്കുന്നത്.

ഇതിവിടെ തീരുന്നില്ല, ഇനിയും നിരവധി കാറുകൾ വരും മാസങ്ങളിൽ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ എത്തിച്ചേരും. ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന ജനപ്രീതിയിൽ ആകൃഷ്ടരായി എത്തുന്ന നിർമാതാക്കൾ കടുത്ത മത്സരം തന്നെയാണ് വിഭാഗത്തിൽ നേരിടുന്നത്.

2019 സെപ്റ്റംബറിൽ മൊത്തം 29,113 സബ് കോംപാക്‌ട് എസ്‌യുവികൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേസമയം നിരത്തിലെത്തിച്ച 41,277 യൂണിറ്റുകളേക്കാൾ 42 ശതമാനം വളർച്ചയ്ക്കാണ് ഈ സെഗ്മെന്റ് സാക്ഷ്യംവഹിച്ചത്.
MOST READ: എസ്-ക്രോസ് പ്ലസ് വേരിയന്റ് അവതരിപ്പിച്ച് മാരുതി; വില 8.39 ലക്ഷം രൂപ

കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസിന്റെ സോനെറ്റാണ് ശ്രേണിയിലെ പുതുമുഖം. എന്നിരുന്നാലും വിൽപ്പന ആരംഭിച്ച ആദ്യ മാസത്തിൽ തന്നെ സോണറ്റ് അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാറി എന്നതാണ് ശ്രദ്ധേയം.

2020 സെപ്റ്റംബർ മാസത്തിൽ സോനറ്റിന്റെ 9266 യൂണിറ്റുകൾ വിൽക്കാൻ കിയയ്ക്ക് കഴിഞ്ഞു. ഒപ്പം മാരുതി സുസുക്കി വിറ്റാര ബ്രെസയും 9153 യൂണിറ്റുകൾ നിരത്തിലെത്തിച്ച് തൊട്ടുപിന്നാലെ കൂടി.
MOST READ: ഉത്സവ സീസണിൽ വാഹന നിരയിലുടനീളം വമ്പിച്ച ഡിസ്കൗണ്ടുമായി മഹീന്ദ്ര

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്റ്റ് എസ്‌യുവികളിൽ ഒന്നായി ബ്രെസ തുടർന്നപ്പോൾ 12 ശതമാനം വളർച്ചയാണ് മോഡലിലൂടെ കമ്പനി നേടിയെടുത്തത്.

ഹ്യുണ്ടായി വെന്യു സെപ്റ്റംബറിൽ മൊത്തം 8469 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും പ്രതിവർഷ വിൽപ്പനയിൽ ഏഴ് ശതമാനത്തോളം വളർച്ച കൈവരിക്കാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. 2019 സെപ്റ്റംബറിൽ എസ്‌യുവിയുടെ 7942 യൂണിറ്റുകളായിരുന്നു ഹ്യുണ്ടായി വിറ്റത്.
MOST READ: ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

മൊത്തം 6007 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ നെക്സോൺ നാലാം സ്ഥാനത്തെതിയപ്പോൾ മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവ യഥാക്രമം 3700, 3558 യൂണിറ്റുകൾ നിരത്തിലെത്തിച്ചു.

2020 സെപ്റ്റംബറിൽ വെറും 1124 യൂണിറ്റുകൾ വിറ്റ ഹോണ്ട WR-V ആണ് സെഗ്‌മെന്റിൽ അവസാന സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് വിൽക്കാൻ കഴിഞ്ഞതിനേക്കാൾ 16 ശതമാനം കുറവ് വിൽപ്പനയാണിത്.