ഡസ്റ്ററിന്റെ ലൈഫ് സ്റ്റൈൽ പിക്ക്-അപ്പുമായി ഡാസിയ

രണ്ട് വർഷം മുമ്പാണ് റൊമാനിയൻ കോച്ച് ബിൽഡർ റോംടുറിംഗിയ രണ്ടാം തലമുറ ഡാസിയ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ഒരു പിക്ക്-അപ്പ് പ്രോട്ടോടൈപ്പിനെ പരിചയപ്പെടുത്തുന്നത്. ഇപ്പോൾ ഇത് യാഥാർഥ്യമായിരിക്കുകയാണ്.

ഡസ്റ്ററിന്റെ ലൈഫ് സ്റ്റൈൽ പിക്ക്-അപ്പുമായി ഡാസിയ

റെനോയുടെ ഉടമസ്ഥതയിലുള്ള ഡാസിയയും റോം‌ടുറിംഗിയയും ചേർന്ന് റൊമാനിയയിൽ ഡാസിയ ഡസ്റ്റർ പിക്ക്-അപ്പിന്റെ പ്രൊഡക്ഷൻ പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കി.

ഡസ്റ്ററിന്റെ ലൈഫ് സ്റ്റൈൽ പിക്ക്-അപ്പുമായി ഡാസിയ

പുതിയ ഡസ്റ്റർ പിക്ക്-അപ്പ് ഒരൊറ്റ ക്യാബായി മാത്രമേ ലഭ്യമാകൂ. ഇത്1.65 മീറ്റർ നീളമുള്ള അതായത് ന്യായമായ വലിപ്പത്തിലുള്ള ഒരു കാർഗോ ഏരിയയാണ് ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ 1,000 ലിറ്റർ ശേഷിയും ലൈഫ്സ്റ്റൈൽ പിക്കപ്പിനുണ്ട്.

MOST READ: 1000 bhp കരുത്തുമായി ഹമ്മർ ഇവി അവതരിപ്പിച്ച് ജനറൽ മോട്ടോർസ്

ഡസ്റ്ററിന്റെ ലൈഫ് സ്റ്റൈൽ പിക്ക്-അപ്പുമായി ഡാസിയ

500 കിലോഗ്രാം പേലോഡ് വലിക്കാനും ഡസ്റ്റർ പിക്ക്-അപ്പ് പ്രാപ്തമാണ്. ഒരു മെറ്റാലിക് സ്ട്രക്ച്ചർ ഉൾക്കൊള്ളുന്ന സംയോജിത വസ്തുക്കൾ ഉപയോഗിച്ചാണ് ടെയിൽ‌ഗേറ്റ് രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത്. മുകളിൽ ബ്രേക്ക് ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡസ്റ്റർ എസ്‌യുവിയുടെ പിൻ ഹാച്ചിന്റെ ബാഹ്യ രൂപകൽപ്പന ഇത് നിലനിർത്തുന്നതും ശ്രദ്ധേയമാണ്.

ഡസ്റ്ററിന്റെ ലൈഫ് സ്റ്റൈൽ പിക്ക്-അപ്പുമായി ഡാസിയ

ഡസ്റ്റർ പിക്ക്-അപ്പ് 4,341 മില്ലീമീറ്റർ നീളമുള്ളതാണ്. അതായത് ഇത് ഡസ്റ്റർ എസ്‌യുവിയേക്കാൾ 19 മില്ലീമീറ്റർ നീളം കുറവാണെന്ന് സാരം. എന്നിരുന്നാലും ഗ്രൗണ്ട് ക്ലിയറൻസ് 224 മില്ലിമീറ്ററായി ഉയർത്തിയിട്ടുണ്ട്.

MOST READ: 2021 യൂറോപ്യൻ മോഡൽ സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി സുസുക്കി

ഡസ്റ്ററിന്റെ ലൈഫ് സ്റ്റൈൽ പിക്ക്-അപ്പുമായി ഡാസിയ

ഡസ്റ്റർ എസ്‌യുവിയുടെ 4X4 വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഡാസിയ പിക്ക്-അപ്പ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്കും ഫോർ വീൽ ഡ്രൈവ് സിസ്റ്റത്തിലേക്കും ജോടിയാക്കിയ 1.5 ലിറ്റർ ബ്ലൂഡിസി ടർബോഡീസൽ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഡസ്റ്ററിന്റെ ലൈഫ് സ്റ്റൈൽ പിക്ക്-അപ്പുമായി ഡാസിയ

113 bhp പവറും 2,000 rpm-ൽ 260 Nm torque ഉം ഉത്പാദിപ്പിക്കാൻ ഡീസൽ എഞ്ചിന് കഴിയും. ഇത് ഏകദേശം 20.2 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനിയുടെ അവകാശം. ഒരൊറ്റ ഗ്ലേസിയർ വൈറ്റ് കളർ ഓപ്ഷനിൽ മാത്രമാണ് വാഹനം ലഭ്യമാക്കിയിട്ടുള്ളത്.

MOST READ: ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

ഡസ്റ്ററിന്റെ ലൈഫ് സ്റ്റൈൽ പിക്ക്-അപ്പുമായി ഡാസിയ

113 bhp പവറും 2,000 rpm-ൽ 260 Nm torque ഉം ഉത്പാദിപ്പിക്കാൻ ഡീസൽ എഞ്ചിന് കഴിയും. ഇത് ഏകദേശം 20.2 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനിയുടെ അവകാശം. ഒരൊറ്റ ഗ്ലേസിയർ വൈറ്റ് കളർ ഓപ്ഷനിൽ മാത്രമാണ് വാഹനം ലഭ്യമാക്കിയിട്ടുള്ളത്.

ഡസ്റ്ററിന്റെ ലൈഫ് സ്റ്റൈൽ പിക്ക്-അപ്പുമായി ഡാസിയ

മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ ഡസ്റ്റർ പിക്ക്അപ്പിന് ഡ്രൈവറുടെ വശത്ത് ഇംപൾസ് ഫ്രണ്ട് ഇലക്ട്രിക് വിൻഡോ, ലംബർ അഡ്ജസ്റ്റ്മെന്റുള്ള ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഹാൻഡ്സ് ഫ്രീ ആക്സസ്, ഇലക്ട്രിക് റിയർ വിൻഡോകൾ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് തുടങ്ങിയവ വാഗ്‌ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Dacia Duster Lifestyle Pick-Up Launched. Read in Malayalam
Story first published: Thursday, October 22, 2020, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X