ലോക്ക് മാറി; ഹോണ്ട സിറ്റി ഉടൻ വിപണിയിലേക്ക്
കഴിഞ്ഞ മാർച്ചിൽ വിപണിയിൽ എത്താനിരുന്ന അഞ്ചാം തലമുറ ഹോണ്ട സിറ്റി ഉടൻ വിപണിയിലേക്ക് എത്തും. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് അവതരണം വൈകിയ മോഡലാണ് ഈ ജാപ്പനീസ് സെഡാൻ.

ഇപ്പോൾ രാജ്യത്ത് ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ച സാഹചര്യത്തിൽ വാഹന വ്യവസായ മേഖലയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്.

അതിന്റെ ഭാഗമായി മുൻ പദ്ധതികൾ പ്രകാരം കമ്പനി പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റും മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഡയറക്ടറുമായ രാജേഷ് ഗോയൽ അറിയിച്ചു.
MOST READ: സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

എന്നിരുന്നാലും സപ്ലൈ ചെയിൻ, ഉത്പാദനം, ഡീലർഷിപ്പുകളിലെ വിൽപ്പനാ പ്രവർത്തനം, നെഗറ്റീവ് മാർക്കറ്റ് വികാരം എന്നിവ ഉൾപ്പെടെ നിരവധി മേഖലകളിൽ കാർ നിർമാതാവിന് വെല്ലുവിളികളുണ്ട്. ഇവയെല്ലാം മറികടക്കേണ്ടതും അത്യാവിശ്യമാണ്.

വേരിയന്റുകളുടെയും വിലയുടെയും അടിസ്ഥാനത്തിൽ വിശാലമായ ഉപഭോക്താക്കളെ ഉൾക്കൊള്ളുന്നതിനായി നിലവിലെ ഹോണ്ട സിറ്റിക്ക് ഒപ്പമാകും അഞ്ചാംതലമുറ മോഡലിനെയും കമ്പനി വിൽപ്പനക്ക് എത്തിക്കും. എന്നാൽ ഇത് ടാക്‌സി വിഭാഗത്തിനായി മാറ്റിവെച്ചിട്ടില്ലെന്ന് അഭ്യൂഹങ്ങൾക്ക് മറുപടിയായി ഗോയൽ പറഞ്ഞു.
MOST READ: തിരിച്ചുവരവിനൊരുങ്ങി ടൊയോട്ട വെൻസ, ഇടംപിടിക്കുന്നത് പ്രീമിയം എസ്‌യുവി നിരയിലേക്ക്

2019 അവസാനത്തോടെ ആരംഭിച്ച ബിഎസ്-VI ഹോണ്ട സിറ്റി പെട്രോളിന് 9.91 ലക്ഷം മുതൽ 14.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. നിലവിൽ ഒരു ലക്ഷം രൂപ വരെയുള്ള വലിയ ഡിസ്കൗണ്ടുകളുമായി മോഡൽ ലഭ്യമാണ്.

അടുത്ത തലമുറ സിറ്റിയിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പരിചയപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അത് പുതിയ വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയുള്ളതും മികച്ച സാങ്കേതികവിദ്യയുള്ളതുമാണ്.
MOST READ: eQ5 ഇലക്ട്രിക്ക് എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ചെറി

ഇത് പഴയ എഞ്ചിനേക്കാൾ ശക്തവും ടോർഖിയവും ആയിരിക്കും. പുതിയ ട്വിൻ-ക്യാം പെട്രോൾ മോട്ടോർ 119 bhp കരുത്തും 155 Nm torque ഉം സർഷ്ടിക്കാൻ ശേഷിയുള്ളതായിരിക്കും.1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പിലും സെഡാൻ ലഭ്യമാകും.

പെട്രോൾ വേരിയന്റുകൾക്കായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭ്യമാകുമ്പോൾ ഡീസൽ മോഡലുകൾക്ക് 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ ലഭിക്കും.
MOST READ: കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നിലവിലെ തലമുറ ഹോണ്ട സിറ്റിയിൽ നിന്ന് വ്യത്യസ്തമായി അഞ്ചാംതലമുറ മോഡൽ V, VX, ZX എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications








