പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

2020 ട്രാക്സ് ക്രൂയിസര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫോഴ്‌സ് മോട്ടോര്‍സ്. ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് പുതിയ വാഹനം വിപണിയില്‍ എത്തുന്നത്.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഗൂര്‍ഖ ഉള്‍പ്പടെ ഏതാനും മോഡലുകള്‍ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തും. പരീക്ഷണയോട്ടം നടത്തുന്ന ഈ മോഡലുകളുടെയെല്ലാം ചിത്രങ്ങളും വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രാക്സ് ക്രൂയിസര്‍ മോഡലിന്റെയും പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവരുന്നത്. റഷ്‌ലൈന്‍ ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

MOST READ: പൂനെയിൽ പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി സീറ്റ് അറോണ കോംപാക്ട് എസ്‌യുവി

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

കര്‍ണാടകയിലെ ഉഡുപ്പിയില്‍ പരീക്ഷണയോട്ടത്തിനിടെയാണ് വാഹനം ക്യാമറക്കണ്ണില്‍ കുടുങ്ങിയത്. മൂടിക്കെട്ടലുകള്‍ ഒന്നും ഇല്ലാതെയായിരുന്നു പരീക്ഷണയോട്ടം. ഇതൊരു പ്രൊഡക്ഷന്‍ സ്‌പെക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

മധ്യപ്രദേശ് രജിസ്‌ട്രേഷന്‍ നമ്പറുള്ള മഞ്ഞ ലൈസന്‍സ് പ്ലേറ്റ് കാണാന്‍ സാധിക്കും. ട്രാക്‌സ് നിര്‍മ്മാണ പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് മധ്യപ്രദേശിലെ പീതാംപൂര്‍. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു.

MOST READ: ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

ആ വാഹനങ്ങളില്‍ ചുവന്ന ലൈസന്‍സ് പ്ലേറ്റുകള്‍ ആയിരുന്നു കണ്ടിരുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനോടകം തന്നെ വാഹനം ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ അവതരണം സംബന്ധിച്ച് വ്യക്തമായ ഒരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

നിലവില്‍ വിപണിയിലുള്ള മോഡലിന്റെ അതേ ബോക്സി ഘടന തന്നെയാണ് പുതിയ വാഹനത്തിനും. അതേസമയം പുതിയ ലൈനുകളും ബോഡി ഡെക്കലുകളും ഉപയോഗിച്ച് ഡോറുകള്‍ കമ്പനി പരിഷ്‌കരിച്ചു.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

പുതുക്കിയ ഗ്രില്ലും, പുതിയ ബമ്പറും ഹെഡ്‌ലാമ്പ് ക്ലാസ്റ്ററും 2020 ട്രാക്സിന്റെ പുതുമയാണ്. പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കൊപ്പം ടെയില്‍ ലാമ്പുകളും നേരിയ നവീകരണത്തിന് വിധേയമായിട്ടുണ്ട്.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

മുന്‍ഭാഗം വളരെ ചരിഞ്ഞതാണെന്നാണ് സൂചന. അതോടൊപ്പം തന്നെ പരിഷ്‌ക്കരിച്ച സുരക്ഷാ ചട്ടങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാഹ്യ അളവുകള്‍ നിലവിലുള്ള ട്രാക്‌സ് മോഡലിന് സമാനമാണെന്ന് തോന്നുന്നു. പുതിയ ഡാഷ്ബോര്‍ഡ് പുതിയ വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

ഡ്യുവല്‍ ടോണ്‍ കളര്‍ തീമിലാണ് അകത്തളം ഒരുങ്ങുന്നത്. പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഹനത്തിന്റെ പുതുമയാണ്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന് എയര്‍ കണക്ടര്‍, സെന്റര്‍ കണ്‍സോള്‍ ഘടിപ്പിച്ച പവര്‍ വിന്‍ഡോ സ്വിച്ചുകള്‍, ഡ്യുവല്‍ ടോണ്‍ ബീജ് അപ്ഹോള്‍സ്റ്ററി എന്നിവയും 2020 ട്രാക്‌സ് ക്രൂയിസറിന്റെ സവിശേഷതയാണ്.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ട്രാക്സ് ക്രൂയിസര്‍; അവതരണം ഉടന്‍

ബിഎസ് VI 2.6 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 90 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പരിഗണിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം.

Most Read Articles

Malayalam
English summary
Force Trax Cruiser BS6 Spied Testing. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X