എൻഡവർ സ്പോർട്ട് എഡിഷൻ വിപണിയിലേക്ക്, ടീസർ ചിത്രം പങ്കുവെച്ച് ഫോർഡ്

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിന്റെ ജനപ്രിയ മോഡലാണ് ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ എത്തുന്ന എൻഡവർ. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി വിപണിയൊന്ന് കൊഴുപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

എൻഡവർ സ്പോർട്ട് എഡിഷൻ വിപണിയിലേക്ക്, ടീസർ ചിത്രം പങ്കുവെച്ച് ഫോർഡ്

അതിന്റെ ഭാഗമായി തങ്ങളുടെ മുൻനിര മോഡലായ എൻഡവറിന്റെ സ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന ഒരു സ്പെഷ്യൽ എഡിഷൻ പതിപ്പ് ഫോർഡ് പുറത്തിറക്കും. ഉടൻ തന്നെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ടിരിക്കുകായാണ് ബ്രാൻഡ്.

എൻഡവർ സ്പോർട്ട് എഡിഷൻ വിപണിയിലേക്ക്, ടീസർ ചിത്രം പങ്കുവെച്ച് ഫോർഡ്

ഫോർഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് എൻഡവർ സ്പോർട്ട് എഡിഷന്റെ ടീസർ കമ്പനി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ അടിക്കുറിപ്പ് സ്‌പോർട്ട് വേരിയൽ നിരവധി ബ്ലാക്ക് ഔട്ട് ഘടകങ്ങൾ അകത്തും പുറത്തുമായി ലഭിക്കുമെന്ന് ഇത് സ്ഥിരീകരിക്കുന്നു.

MOST READ: അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

എൻഡവർ സ്പോർട്ട് എഡിഷൻ വിപണിയിലേക്ക്, ടീസർ ചിത്രം പങ്കുവെച്ച് ഫോർഡ്

സ്റ്റാൻഡേർഡ് മോഡലിൽ കാണുന്ന ത്രീ സ്ലേറ്റ് ഗ്രില്ലിന് വിപരീതമായി സ്പോർട്ട് വേരിയന്റിന് ഒരു ഹണികോമ്പ് മെഷ് പോലുള്ള യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. അതോടൊപ്പം പുതിയ വേരിയന്റിൽ ടെയിൽ ഗേറ്റിലും വശങ്ങളിലും ഒരു സ്പോർട്ട് ബാഡ്ജും ഫോർഡ് ഉൾപ്പെടുത്തും.

എൻഡവർ സ്പോർട്ട് എഡിഷൻ വിപണിയിലേക്ക്, ടീസർ ചിത്രം പങ്കുവെച്ച് ഫോർഡ്

ടെയിൽ ലൈറ്റുകൾക്കിടയിൽ ഒരു കറുത്ത സ്ട്രിപ്പും പിൻ ബമ്പറിൽ കറുത്ത ട്രിമും ഫോർഡ് അവതരിപ്പിക്കും. കൂടാതെ സൈഡ് സ്റ്റെപ്പുകൾ, ബ്ലാക്ക് ഒ‌ആർ‌വി‌എമ്മുകൾ, ബ്ലാക്ക് അലോയ് വീലുകൾ എന്നിവയും ഫോർഡ് എൻഡവർ സ്പോർട്ട് എഡിഷനിൽ ഇടംപിടിക്കും.

MOST READ: സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് മോഡലാകാൻ ഒരുങ്ങി സ്കോഡ റാപ്പിഡ്

എൻഡവർ സ്പോർട്ട് എഡിഷൻ വിപണിയിലേക്ക്, ടീസർ ചിത്രം പങ്കുവെച്ച് ഫോർഡ്

എസ്‌യുവിക്ക് ചെറിയ ഇന്റീരിയർ മാറ്റങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട ഫോർച്യൂണറിന്റെ ടിആർഡി സ്‌പോർട്ടിവോയെ പ്രതിരോധിക്കാനാണ് കമ്പനി പുതിയ മോഡലിനെ വിപണിയിൽ എത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

എൻഡവർ സ്പോർട്ട് എഡിഷൻ വിപണിയിലേക്ക്, ടീസർ ചിത്രം പങ്കുവെച്ച് ഫോർഡ്

എൻഡവറിന്റെ പ്രീമിയം അപ്പീൽ കൂടുതൽ വർധിപ്പിക്കുക എന്നതാണ് പുതിയ വേരിയൻറിന്റെ ചുമതല. അടുത്തിടെ ബിഎസ്-VI പരിഷ്ക്കരണം ലഭിച്ച അതേ 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാണ് പുതിയ വാഹനത്തിലും ഫോർഡ് വാഗ്‌ദാനം ചെയ്യുക.

MOST READ: ഓഗസ്റ്റിൽ 175 യൂണിറ്റ് വിൽപ്പനയുമായി സ്കോഡ കരോക്ക്

എൻഡവർ സ്പോർട്ട് എഡിഷൻ വിപണിയിലേക്ക്, ടീസർ ചിത്രം പങ്കുവെച്ച് ഫോർഡ്

ഇത് 168 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. പ്രീമിയം സെവൻ സീറ്റർ എസ്‌യുവിയുടെ പുതിയ സ്പോർട്ടി മോഡലിനെ കമ്പനി ഇതിനോടകം തന്നെ ഡീലർഷിപ്പുകളിലേക്ക് എത്തിച്ചു തുടങ്ങി.

എൻഡവർ സ്പോർട്ട് എഡിഷൻ വിപണിയിലേക്ക്, ടീസർ ചിത്രം പങ്കുവെച്ച് ഫോർഡ്

ഫോർഡ് എൻഡവർ സ്പോർട്ട് എഡിഷനായുള്ള അനൗദ്യോഗിക ബുക്കിംഗും ഡീലർഷിപ്പുകളിലൂടെ ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുക നൽകി പുതിയ വേരിയന്റ് പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Endeavour Sport Edition Teased. Read in Malayalam
Story first published: Thursday, September 17, 2020, 10:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X