7 വര്‍ഷത്തെ യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

കാഴ്ചയില്‍ സുന്ദന്‍, ഒറ്റനോട്ടത്തില്‍ തന്നെ ആരുമൊന്ന് പറഞ്ഞുപോകും അമേസിങ് എന്ന്. പറഞ്ഞു വരുന്നത് ഹോണ്ട അമേസിനെക്കുറിച്ചാണ്.

7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

നിലവില്‍ രണ്ടാം തലമുറയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള ബെസ്റ്റ സെല്ലര്‍ കൂടിയാണ് ഈ വാഹനം. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റി നല്‍കുന്ന സമകാലീന സെഡാനാണ് ഹോണ്ട അമേസ്.

MOST READ: ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട

7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

മികച്ച രൂപകല്‍പ്പന, ആധുനികവും വിശാലവുമായ ഇന്റീരിയറുകള്‍, ഡ്രൈവിംഗ് പ്രകടനം, കാലിക സവിശേഷതകള്‍, സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ശക്തമായ സ്ഥാനം ഇന്ത്യന്‍ വിപണിയില്‍ നേടിയെടുക്കാന്‍ വാഹനത്തിന് സാധിച്ചു.

7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

2013 ഏപ്രില്‍ മാസത്തിലാണ് ആദ്യ തലമുറ വില്‍പ്പനയ്ക്ക് എത്തുന്നത്. 2018 മാര്‍ച്ചോടെ 2.6 ലക്ഷം യൂണിറ്റുകള്‍ ബ്രാന്‍ഡ് വിറ്റു. പിന്നാലെ രണ്ടാം തലമുറ വിപണിയില്‍ എത്തി. അമേസിന്റെ ആധിപത്യം അതിന്റെ വില്‍പ്പനയെ അടിസ്ഥാനമാക്കി നിര്‍ണയിക്കാന്‍ എളുപ്പമാണ്.

MOST READ: ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

കൊവിഡ്-19, ലോക്ക്ഡൗണ്‍ കാരണം വില്‍പ്പന ഇടിഞ്ഞെങ്കിലും 2020 സാമ്പത്തിക വര്‍ഷം അമേസിന്റെ 57,541 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചു.

7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

നിലവില്‍ ബിഎസ് VI എഞ്ചിന്‍ കരുത്തോടെയാണ് വാഹനം വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ i-DTEC ഡീസല്‍, 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

MOST READ: പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

1.2 ലിറ്റര്‍ i-VTEC ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 89 bhp കരുത്തും 110 Nm torque ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ i-DTEC ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ, CVT ഗിയര്‍ബോക്സിലും ലഭ്യമാണ്.

7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

ഡീസല്‍- CVT വകഭേദത്തിന് 79 bhp കരുത്തും 160 Nm torque ഉം മാത്രമേ ഉത്പാദിപ്പിക്കുകയുള്ളു. ഡീസല്‍-CVT കോംബോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് ഹോണ്ട അമേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

ശ്രോണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍ എന്നിവരാണ് അമേസിന്റെ എതിരാളികള്‍. ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റിയുമായി ഏറെക്കുറെ സാമ്യം പുലര്‍ത്തുന്ന ഡിസൈനിലാണ് അമേസ് വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Amaze Crosses 4 Lakh Sales In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X