ഡീസലിലേക്ക് മടക്കമില്ല, പെട്രോൾ മോഡലായി തുടരാൻ ഹോണ്ട CR-V

രാജ്യത്ത് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഹോണ്ടയുടെ ജനപ്രിയ എസ്‌യുവി മോഡലായ CR-V വാഗ്‌ദാനം ചെയ്‌തിരുന്ന ഏഴ് സീറ്റർ, ഡീസൽ എഞ്ചിൻ, ഓൾവീൽ ഡ്രൈവ് പതിപ്പിനെ ബ്രാൻഡ് വിപണിയിൽ നിന്നും അടുത്തിടെ പിൻവലിച്ചു.

ഡീസലിലേക്ക് മടക്കമില്ല, പെട്രോൾ മോഡലായി തുടരാൻ ഹോണ്ട CR-V

എസ്‌യുവിയിൽ ഈ ഓപ്ഷനുകൾ വീണ്ടും അവതരിപ്പിക്കാൻ ഹോണ്ട ഉദ്ദേശിക്കുന്നില്ലെന്നതാണ് പുതിയ വാർത്ത. മുമ്പ് 2.0 ലിറ്റർ i-VTEC പെട്രോൾ, 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിൻ മോഡലുകളിൽ അഞ്ച്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിലാണ് കമ്പനി വാഹനത്തെ വിപണിയിൽ എത്തിച്ചിരുന്നത്.

ഡീസലിലേക്ക് മടക്കമില്ല, പെട്രോൾ മോഡലായി തുടരാൻ ഹോണ്ട CR-V

ഡീസൽ എഞ്ചിൻ വകഭേദങ്ങളിലാണ് ഏഴ് സീറ്റുകൾക്കുള്ള ഓപ്ഷൻ ഹോണ്ട നൽകിയിരുന്നത്. വാഹനത്തിന്റെ ജനപ്രീതി അടുത്ത കാലത്ത് നഷ്ടപ്പെട്ടതോടെ വിൽപ്പനയും കുറഞ്ഞു. അതിനാൽ ഡാസൽ പതിപ്പിനെ പിൻവലിക്കാനായിരുന്നു ബ്രാൻഡിന്റെ തീരുമാനം.

MOST READ: കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

ഡീസലിലേക്ക് മടക്കമില്ല, പെട്രോൾ മോഡലായി തുടരാൻ ഹോണ്ട CR-V

എന്നാൽ പെട്രോൾ എഞ്ചിൻ വകഭേദത്തിൽ ഏഴ് സീറ്റർ ലേഔട്ട് ഹോണ്ടയ്ക്ക് നൽകാമെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു കമ്പനി. CR-V യുടെ ഡീസൽ‌ എഞ്ചിൻ‌ വേരിയന്റിന് മാത്രമായി AWD ഓപ്ഷനും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഡീസലിലേക്ക് മടക്കമില്ല, പെട്രോൾ മോഡലായി തുടരാൻ ഹോണ്ട CR-V

എന്നാൽ പെട്രോൾ എഞ്ചിൻ മോഡലിൽ ഇപ്പോൾ ഇത് വാഗ്ദാനം ചെയ്യാൻ ഹോണ്ട പദ്ധതിയിടുന്നില്ല. ഇപ്പോൾ CR-V വിൽപ്പനക്ക് എത്തുന്നത് 2.0 ലിറ്റർ i-VTEC സിവിടി അഞ്ച് സീറ്റർ പതിപ്പിലാണ്. ഇത് മുൻവീൽ ഡ്രൈവ് ഓപ്ഷനിൽ മാത്രമാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

MOST READ: കാമിക്ക് സ്‌കൗട്ട്‌ലൈന്‍ എസ്‌യുവി വെളിപ്പെടുത്തി സ്‌കോഡ

ഡീസലിലേക്ക് മടക്കമില്ല, പെട്രോൾ മോഡലായി തുടരാൻ ഹോണ്ട CR-V

മുകളിൽ സൂചിപ്പിച്ച 2.0 ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ ഒരു SOHC നാച്ചുറലി ആസ്പിറേറ്റഡ് നാല് സിലിണ്ടർ യൂണിറ്റാണ്. ഇത് പരമാവധി 154 bhp പവറും 189 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 28 ലക്ഷം രൂപയോളമാണ് ഹോണ്ട എസ്‌യുവിയുടെ ഇന്ത്യയിലെ വില.

ഡീസലിലേക്ക് മടക്കമില്ല, പെട്രോൾ മോഡലായി തുടരാൻ ഹോണ്ട CR-V

അതേസമയം ഈ ശ്രേണിയിൽ നിരവധി മികച്ച ബദൽ ഓപ്ഷൻ മോഡലുകൾ നമ്മുടെ വിപണിയിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. അവയുടെ വില ഹോണ്ട CR-V എസ്‌യുവിയുമായി താരതമ്യം ചെയ്താൽ വളരെ കുറവുമാണ്.

MOST READ: കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഡീസലിലേക്ക് മടക്കമില്ല, പെട്രോൾ മോഡലായി തുടരാൻ ഹോണ്ട CR-V

ഈ വർഷാവസാനം ഹോണ്ട പഴയ CR-V-യെ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കമ്പനി ഇത് അവതരിപ്പിച്ചത്. തായ്‌ലൻഡിൽ പുതിയ CR-V ഇതിനകം തന്നെ പുതിയ മോഡലിലേക്ക് മാറി.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda CR-V diesel engine and AWD system options permanently discontinued. Read in Malayalam
Story first published: Tuesday, May 19, 2020, 16:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X