എസ്‌യുവികൾ‌ക്കൊപ്പം പിടിച്ചുനിൽക്കണം, സൊനാറ്റയെ പരിഷ്ക്കരിച്ച് ഹ്യുണ്ടായി

സെഡാൻ‌ ശ്രേണിക്ക് ഇന്ത്യയിൽ‌ ജനപ്രീതി കുറഞ്ഞു വരികയാണെങ്കിലും അന്താരാഷ്ട്ര വിപണികളിൽ എസ്‌യുവികൾ‌ക്കൊപ്പം ഈ കാറുകൾ‌ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട് എന്നതാണ് യാഥാർഥ്യം.

എസ്‌യുവികൾ‌ക്കൊപ്പം പിടിച്ചുനിൽക്കാൻ സൊനാറ്റയെ പരിഷ്ക്കരിച്ച് ഹ്യുണ്ടായി

എസ്‌യുവി മോഡലുകൾ‌ക്കൊപ്പം പിടിച്ചുനിൽക്കാൻ കമ്പനികൾ അവരുടെ സെഡാൻ ഓഫറുകളുടെ അപ്പീൽ വർധിപ്പിക്കാൻ ഒരു ശ്രമവും നടത്തുന്നില്ലെന്നതിൽ അതിശയം തോന്നിയേക്കാം. എന്നാൽ ഹ്യുണ്ടായി അവിടെ നിന്നും വ്യത്യസ്‌തമാവുകയാണ്.

എസ്‌യുവികൾ‌ക്കൊപ്പം പിടിച്ചുനിൽക്കാൻ സൊനാറ്റയെ പരിഷ്ക്കരിച്ച് ഹ്യുണ്ടായി

അന്താരാഷ്ട്ര വിപണിയിലെ ബ്രാൻഡിന്റെ പ്രിയ മോഡലായ 2021 സൊനാറ്റയ്ക്ക് 19 ഇഞ്ച് അലോയ് വീലുകൾ സമ്മാനിക്കുകയാണെന്ന് ഹ്യുണ്ടായി അടുത്തിടെ പ്രഖ്യാപിച്ചു.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ബി‌എസ് VI പരിവേഷത്തിൽ മടങ്ങി വരാനൊരുങ്ങി ടൊയോട്ട ലാൻഡ് ക്രൂയിസർ

എസ്‌യുവികൾ‌ക്കൊപ്പം പിടിച്ചുനിൽക്കാൻ സൊനാറ്റയെ പരിഷ്ക്കരിച്ച് ഹ്യുണ്ടായി

അടുത്ത വർഷം ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന 2021 മോഡൽ സൊനാറ്റയിലാകും പുതിയ വീലുകൾ ഇടംപിടിക്കുക. ഇത് 245/40 ആർ 19 പിറെല്ലി പി സീറോ ടയറുകളുമായി വാഗ്‌ദാനം ചെയ്യുമെന്നും ഹ്യുണ്ടായി അറിയിച്ചു.

എസ്‌യുവികൾ‌ക്കൊപ്പം പിടിച്ചുനിൽക്കാൻ സൊനാറ്റയെ പരിഷ്ക്കരിച്ച് ഹ്യുണ്ടായി

ടർബോ SEL പ്ലസ് വേരിയന്റിൽ ഇവ സ്റ്റാൻഡേർഡ് ആയിരിക്കും. കാഴ്ചയിൽ മനോഹരമാണെങ്കിലും വ്യക്തമായ പെർഫോമൻസ് ലക്ഷ്യങ്ങളും കൈവരിക്കേണ്ടതുണ്ട്. പി സീറോ ടയറുകൾ എല്ലാ കാലാവസ്ഥയിലും മികച്ച പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം കൈകാര്യം ചെയ്യൽ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഈട് നിൽക്കുകയും ചെയ്യും.

MOST READ: ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

എസ്‌യുവികൾ‌ക്കൊപ്പം പിടിച്ചുനിൽക്കാൻ സൊനാറ്റയെ പരിഷ്ക്കരിച്ച് ഹ്യുണ്ടായി

പുതിയ സൊനാറ്റയുടെ SEL, SEL പ്ലസ്, ലിമിറ്റഡ് ട്രിംസ് എന്നിവയിൽ സേഫ് എക്സിറ്റ് മുന്നറിയിപ്പ് (SEW) ചേർത്തിട്ടുണ്ടെന്ന് ഹ്യുണ്ടായി അറിയിച്ചു. ക്ലസ്റ്ററിലെ ബീപ്പ്, പോപ്പ്-അപ്പ് സന്ദേശത്തിന്റെ രൂപത്തിലാണ് മുന്നറിയിപ്പുകൾ വരുന്നത്.

എസ്‌യുവികൾ‌ക്കൊപ്പം പിടിച്ചുനിൽക്കാൻ സൊനാറ്റയെ പരിഷ്ക്കരിച്ച് ഹ്യുണ്ടായി

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ആവിഷ്‌കരിച്ച സെന്‍ഷ്യസ് സ്‌പോര്‍ടിനെസ് ഡിസൈന്‍ ഭാഷ്യം 2019 മുതൽ പുറത്തിറങ്ങിയ സൊനാറ്റ സെഡാന്റെ ഭാവമേ തിരുത്തിയിരുന്നു. അത്രയും കാലം എക്‌സിക്യൂട്ടീവ് സെഡാനെന്ന് സൊനാറ്റയെ വിശേഷിപ്പിച്ച ഹ്യുണ്ടായി നാലു ഡോര്‍ കൂപ്പെയെന്നാണ് ഇപ്പോൾ വിളിക്കുന്നത്.

MOST READ: ഒറ്റചാര്‍ജില്‍ 700 കിലോമീറ്റര്‍; EQS ഇലക്ട്രിക് സെഡാനെ പരിചയപ്പെടുത്തി മെര്‍സിഡീസ്

എസ്‌യുവികൾ‌ക്കൊപ്പം പിടിച്ചുനിൽക്കാൻ സൊനാറ്റയെ പരിഷ്ക്കരിച്ച് ഹ്യുണ്ടായി

നിസാൻ അൽട്ടിമ, ഹോണ്ട സിവിക്, ടൊയോട്ട കൊറോള തുടങ്ങിയ ശക്തരായ എതിരാളികൾക്ക് വെല്ലുവിളി ഉയർത്താൻ 2021 സൊനാറ്റയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി. യുഎസ് വിപണിയിലെ വിൽപ്പനയിൽ സെഡാനുകളെ പിക്കപ്പ് ട്രക്കുകൾ മറികടന്നതും ശ്രദ്ധേയമാണ്. ഇന്ത്യക്കു പിന്നാലെ ജനപ്രീതി നഷ്ടപ്പെടുമെന്ന ഭീതിയിൽ സെഡാൻ മോഡലുകൾക്കായി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

എസ്‌യുവികൾ‌ക്കൊപ്പം പിടിച്ചുനിൽക്കാൻ സൊനാറ്റയെ പരിഷ്ക്കരിച്ച് ഹ്യുണ്ടായി

സൊനാറ്റ എംബെറ, സൊനാറ്റ ഗോള്‍ഡ്, ഫ്‌ളൂയിഡിക് സൊനാറ്റ തുടങ്ങിയ പതിപ്പുകളിലൂടെ നടത്തിയ പരീക്ഷണങ്ങളൊന്നും നമ്മുടെ വിപണിയിൽ ഫലിക്കുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് 2015 -ല്‍ സൊനാറ്റയെ ഇന്ത്യന്‍ തീരത്ത് നിന്നും കമ്പനി പിന്‍വലിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Announced 19 Inch Alloy Wheels For 2021 Sonata. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X