കുറഞ്ഞ ചെലവിൽ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് മിനി എസ്‌യുവി; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

'സ്മാർട്ട് ഇവി' പ്രോജക്ടിന് കീഴിൽ വികസിപ്പിക്കുന്ന ഇലക്ട്രിക് മിനി എസ്‌യുവിയുടെ പണിപ്പുരയിലാണ് ഹ്യുണ്ടായി. AX എന്ന കോഡ്‌നാമമുള്ള ഇവിയെ 90 ശതമാനം പ്രാദേശികവൽക്കരണത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയും.

കുറഞ്ഞ ചെലവിൽ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് മിനി എസ്‌യുവി; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

അങ്ങനെ 10 ലക്ഷം രൂപയിൽ താഴെ എത്തുന്ന ആദ്യ ഇലക്ട്രിക് കാറാവാനും ഹ്യുണ്ടായി AX-ന് സാധിക്കും. 2023 മധ്യത്തോടെയായിരിക്കും വാഹനത്തിന്റെ ഇന്ത്യൻ അരങ്ങേറ്റം നടക്കുക. ഇപ്പോൾ ഇവിയുടെ ആദ്യ സ്പൈ ചിത്രങ്ങളും ഓട്ടോടൈം ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.

കുറഞ്ഞ ചെലവിൽ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് മിനി എസ്‌യുവി; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

ഇതൊരു പ്രോട്ടോടൈപ്പ് മോഡലാണ്. ത്രികോണാകൃതിയിലുള്ള മെഷ് ഗ്രില്ലും വെന്യുവിൽ കണ്ട ടു-ടൈർ ഹെഡ്‌ലാമ്പുകളും പുതിയ ഹ്യുണ്ടായി ഇലക്ട്രിക് മിനി എസ്‌യുവിയിൽ ഇടംപിടിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നുമുണ്ട്.

MOST READ: ഇന്ത്യയിൽ എയർ പ്യൂരിഫയറുകളുമായി എത്തുന്ന താങ്ങാനാവുന്ന അഞ്ച് കാറുകൾ

കുറഞ്ഞ ചെലവിൽ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് മിനി എസ്‌യുവി; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

വലിയ വീലുകളുള്ള പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ഇലക്ട്രിക് കാറിന്റെ പ്രധാന ആകർഷണമായിരിക്കും. ഫ്ലാറ്റ് സൈഡ് സ്ട്രക്ചറുകൾ, ട്രെയിലിംഗ് എഡ്ജിലെ വളഞ്ഞ ഫ്രണ്ട് വിൻഡോ ഫ്രെയിം, ഇടുങ്ങിയ ഓവർഹാംഗുകൾ, കുത്തനെ ചരിവുള്ള റിയർ വിൻഡ്ഷീൽഡ് എന്നിവയും ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുമെന്ന് ചിത്രങ്ങൾ സൂചന നൽകുന്നു.

കുറഞ്ഞ ചെലവിൽ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് മിനി എസ്‌യുവി; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

ബമ്പറിൽ സംയോജിപ്പിച്ചിരിക്കുന്ന വലിയ സെക്കൻഡ് ലാമ്പുകളും കാണാൻ സാധിക്കും. വാഹനത്തിന്റെ അളവുകൾ സാൻട്രോ ഹാച്ച്ബാക്കിന് ഏകദേശം സമാനമായിരിക്കും. എന്നിരുന്നാലും ഉയരത്തിൽ വ്യത്യാസമുണ്ടാകും. വരാനിരിക്കുന്ന ഹ്യുണ്ടായി AX-ന്റെ ഇന്റീരിയർ എങ്ങനെയാകുമെന്ന സൂചനയൊന്നും ഇപ്പോൾ ലഭ്യമല്ല.

MOST READ: പുതുതലമുറ ഹോണ്ട സിവിക്ക് ആഗോള തലത്തിൽ നാളെ അരങ്ങേറും

കുറഞ്ഞ ചെലവിൽ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് മിനി എസ്‌യുവി; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

എങ്കിലും പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് റിയർ പാർക്കിംഗ് സെൻസറുകൾ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, പോൾ ആന്റിന തുടങ്ങിയ സവിശേഷതകൾ ലഭിക്കുമെന്ന് സ്ഥിരീകരിക്കുന്നു. ഹ്യുണ്ടായി അതിന്റെ ആദ്യത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് വാഹനത്തിനൊപ്പം ചില നൂതന ഗുഡികൾ വാഗ്ദാനം ചെയ്തേക്കാം.

കുറഞ്ഞ ചെലവിൽ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് മിനി എസ്‌യുവി; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

എഞ്ചിൻ സവിശേഷതകളെക്കുറിച്ച് ഒന്നും പറയാനാകില്ല. എന്നിരുന്നാലും കുറഞ്ഞ ചെലവിൽ ഹ്യുണ്ടായി ഇലക്ട്രിക് എസ്‌യുവിക്ക് 1.0 ലിറ്റർ 3 സിലിണ്ടർ എഞ്ചിനുണ്ടാകും. ഇത് പരമാവധി 67 bhp പവറും 100 Nm torque ഉം ഉത്പാദിപ്പിക്കുന്ന സാൻട്രോയുടെ 1.1 ലിറ്റർ 4 സിലിണ്ടർ എഞ്ചിനും ബ്രാൻഡ് വാഗ്ദാനം ചെയ്തേക്കാം.

MOST READ: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

കുറഞ്ഞ ചെലവിൽ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് മിനി എസ്‌യുവി; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

ഗിയർബോകസ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷൻ എന്നിവ ഉൾപ്പെടാം. ഹ്യൂണ്ടായി AX മിനി എസ്‌യുവി 2022 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തിൽ അരങ്ങേറ്റം കുറിച്ചേക്കാം.

കുറഞ്ഞ ചെലവിൽ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് മിനി എസ്‌യുവി; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

ഹ്യുണ്ടായി ഇന്ത്യയുടെ നിരയിൽ AX അധിഷ്ഠിത മിനി എസ്‌യുവി വെന്യു സബ്‌കോംപാക്‌ട് എസ്‌യുവിയുടെ താഴെയായി സ്ഥാപിക്കും. തുടക്കത്തിൽ 70,000 യൂണിറ്റ് ഇവി വാർഷിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനാണ് കൊറിയൻ കമ്പനിയുടെ പദ്ധതിയും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai AX Micro Electric SUV Spied. Read in Malayalam
Story first published: Tuesday, November 17, 2020, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X