Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് ശ്രേണി കീഴടക്കാൻ ഹ്യുണ്ടായി; ഒരുങ്ങുന്നത് പത്ത് ലക്ഷം രൂപയിൽ താഴെ വരുന്ന മിനി എസ്‌യുവി
സമീപഭാവിയിലെ താരങ്ങളാവാൻ പോകുന്ന ഇലക്ട്രിക് വാഹന സെഗ്മെന്റിൽ സജീവമാകാൻ ഒരുങ്ങുകായാണ് ദക്ഷിണകൊറിയൻ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി. 2025 ഓടെ കുറഞ്ഞത് 16 പൂർണ ഇലക്ട്രിക് മോഡലുകൾ വിൽപ്പനയ്ക്ക് എത്തിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി.

കൂടാതെ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്കായി (BEV) പ്രത്യേകമായി അയോണിക് സബ് ബ്രാൻഡിനും ഹ്യുണ്ടായി രൂപംകൊടുത്തിട്ടുണ്ട്. മിനി എസ്‌യുവിയിൽ തുടങ്ങി ഇന്ത്യയിലും പുതിയ ഇവികൾ വിപണിയിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഹ്യുണ്ടായിയുടെ ഔദ്യോഗിക ആഗോള ഇവി തന്ത്രത്തിൽ ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ചില മോഡലുകൾ ഉൾപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. അതിൽ ടാറ്റ നെക്‌സോൺ ഇവി, മഹീന്ദ്ര eXUV300 എന്നിവയ്ക്കായുള്ള ഒരു ബി-സെഗ്മെന്റ് എസ്‌യുവി എതിരാളിയെയും വികസിപ്പിക്കും.
MOST READ: ടര്‍ബോ എഞ്ചിന്‍ കരുത്തില്‍ തിളങ്ങാന്‍ നിസാന്‍ കിക്‌സ്; ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

അതോടൊപ്പം ഇതിലും ചെറിയ എ-സെഗ്മെന്റ് സിയുവി അതായത് ഫോർഡ് ഫ്രീസ്റ്റൈലിന് സമാനമായ വലിപ്പത്തിലും ഒരു മോഡൽ രൂപംകൊള്ളും. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ചൊരു വാഹനമായിരിക്കും. ഇതായിരിക്കും ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായി നിരയിൽ നിന്നും എത്തുന്ന ആദ്യത്തെ കുഞ്ഞൻ ഇലക്‌ട്രിക് കാർ.

വില നിർണയം ഒരു മോഡലിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഇന്ത്യ പോലുള്ള ഒരു വിപണിയിൽ ഇത്തരം വാഹനങ്ങൾക്ക് മത്സരാധിഷ്ഠിതമായി വില നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഈ പരിമിതി കാരണം ഇലക്ട്രിക് കാർ മേഖലയിലേക്ക് ചുവടുവെക്കാൻ ആദ്യമൊന്നു മടിച്ചിരുന്നു.
MOST READ: ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

ഒരു ഇലക്ട്രിക് വാഹനത്തിന് തുല്യമായ പെട്രോൾ അല്ലെങ്കിൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനത്തേക്കാൾ വളരെ വില കൂടുതലാണ് ഇവി മോഡലുകൾക്ക്. പ്രധാനമായും ഉയർന്ന നിർമാണ ചെലവ് തന്നെയാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം.

ഇവി ബാറ്ററികൾ ഇന്ത്യയിൽ നിർമിക്കുന്നതല്ല പകരം അവ ഇറക്കുമതി ചെയ്യേണ്ടി വരും. നിലവിൽ ഇന്ത്യയിലെ ഭൂരിഭാഗം ഇവി നിർമാതാക്കളും ചൈനയിൽ നിന്നുള്ള ബാറ്ററി ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പ്രാദേശിക ഉത്പാദനം സജ്ജമാക്കുന്നത് ഉത്പാദന ചെലവ് കുറയ്ക്കാൻ സഹായിക്കും.
MOST READ: ഹമ്മർ ഇവി ഒക്ടോബർ 20-ന് അവതരിപ്പിക്കാനൊരുങ്ങി GMC

തൽഫലമായി ഇലക്ട്രിക് വാഹനങ്ങളുടെ വിലയും കുറയും. ഇത് സംഭവിച്ചു കഴിഞ്ഞാൽ ഒരു ഇവി വാങ്ങുന്നത് ഇപ്പോൾ ഉള്ളതിനേക്കാൾ വളരെ പ്രായോഗിക ഓപ്ഷനായി മാറും എന്നതാണ് യാഥാർഥ്യം. നമ്മുടെ രാജ്യത്ത് ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ക്രമാനുഗതമായി മെച്ചപ്പെടുന്നുമുണ്ട് എന്നത് ഭാവിയിൽ ഗുണകരമാകും.

നികുതി ആനുകൂല്യങ്ങളും മറ്റുംവഴി ഇലക്ട്രിക് വാഹനങ്ങളുടെ ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഇന്ത്യയിൽ ഇവികൾക്കുള്ള കുറഞ്ഞ ഡിമാൻഡാണ് ഉള്ളത്. ഈ സാഹചര്യം കണക്കിലെടുത്താൽ ഈ പുതിയ ഇലക്ട്രിക് സിയുവി ഇവിടെ പ്രവേശിക്കുന്നതിന് മുമ്പ് കുറച്ച് അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിച്ചേക്കാം.
MOST READ: ബാംഗ്ലൂരിൽ പുതിയ ഡിജിറ്റൽ ഷോറൂം ആരംഭിച്ച് മഹീന്ദ്ര

പുതിയ ഹ്യുണ്ടായി ഇലക്ട്രിക് സിയുവി ടാറ്റയുടെ വരാനിരിക്കുന്ന HBX ഇലക്ട്രിക്കിനും വെല്ലുവിളിയാകും. എതിരാളിയാകും. വില ഏകദേശം 10 ലക്ഷം രൂപയ്ക്കടുത്ത് നമുക്ക് പ്രതീക്ഷിക്കാം. മികച്ച ഡ്രൈവിംഗ് ശ്രേണി ആഗ്രഹിക്കുന്ന ആളുകൾക്കായി ഉയർന്ന വിലയുള്ള ഒരു ലോംഗ്-റേഞ്ച് പതിപ്പ് മോഡലും കമ്പനി പരിചയപ്പെടുത്തിയേക്കാം.