ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

കൊവിഡ്-19 കാലത്ത് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി പുതിയ നിരവധി പദ്ധതികളാണ് ഹ്യുണ്ടായി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ എച്ച്ഡിഎഫ്സി ബാങ്കുമായി കൈകോര്‍ത്തിരിക്കുകയാണ് കമ്പനി.

ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

കമ്പനിയുടെ ക്ലിക്ക് ടു ബൈ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വാഹനം വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു സഹകരണം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി വാഹനം നേരിട്ട് കസ്റ്റമൈസ്ഡ് കാര്‍ ഫിനാന്‍സിംഗ് സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. നല്‍കും.

ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

നിരവധി ഫിനാന്‍സിംഗ് പദ്ധതികളും ഇരുവരും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. ഓണ്‍ലൈനിലൂടെ വാഹനം വാങ്ങുന്നവര്‍ക്ക് ബാങ്കില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി ഫിനാന്‍സിംഗ് സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും ഇതിലൂടെ സൗകര്യമുണ്ട്.

MOST READ: ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

അതേസമയം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 15,000 -ല്‍ അധികം രജിസ്ട്രേഷനുകള്‍ ഓണ്‍ലൈന്‍ വഴി നടന്നുവെന്ന് കമ്പനി അറിയിച്ചു.

ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

ഏഴ് ലക്ഷത്തില്‍ അധികം ആളുകള്‍ വെബ്സൈറ്റില്‍ സന്ദര്‍ശനം നടത്തിയെന്നും കമ്പനി വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തെരഞ്ഞെടുക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ സിഇഒ എസ്.എസ് കിം അറിയിച്ചു.

MOST READ: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

കൂടുതല്‍ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ഷോറൂമുകളില്‍ എത്താന്‍ കഴിയാത്ത വ്യക്തികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ തന്നെ ഈ പദ്ധതി ഡല്‍ഹിയിലെ ചില ഡീലര്‍ഷിപ്പുകളില്‍ കമ്പനി ആരംഭിച്ചിരുന്നു.

ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി ഈ പദ്ധതി വ്യാപിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് 500 -ല്‍ അധികം ഡീലര്‍ഷിപ്പുകളാണ് ഹ്യുണ്ടായിക്ക് ഉളളത്. ഇവിടെയല്ലാം ഈ സേവനം ലഭ്യമാകും.

MOST READ: ഇന്ത്യയിലെ വിലയേറിയ സെക്യൂരിറ്റി വാഹനങ്ങൾ

ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

ഇതിനായി ഉപഭോക്താക്കള്‍ ചെയ്യേണ്ട്ത്, ആദ്യം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കണം. ക്ലിക്ക് ടു ബൈ എന്നൊരു ഒപ്ഷന്‍ അവിടെ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.

ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

ഇവിടെ കാര്‍ തെരഞ്ഞെടുക്കാന്‍ ഉള്ള ഒരു ഓപ്ഷന്‍ നല്‍കിയിട്ടുണ്ടാകും. അവിടെ ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട വാഹനം വാഹനം തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ വാഹനം സംബന്ധിച്ച് എല്ലാം വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Joins Hands With HDFC Bank. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X