ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

കഴിഞ്ഞ വർഷം സെപ്റ്റംബറോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ആഭ്യന്തര വിപണിയിൽ ഒരു കുഞ്ഞൻ ബോക്‌സി കാറായ എസ്-പ്രെസോയെ പരിചയപ്പെടുത്തി. കമ്പനിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ 800-നും വാഗൺആറിനും ഇടയിലാണ് വാഹനത്തെ ബ്രാൻഡ് സ്ഥാപിച്ചത്.

ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

ഇന്ത്യയിൽ എത്തി അടുത്ത ആറ് മാസത്തിനുള്ളിൽ ലാറ്റിനമേരിക്ക, ഫിലിപ്പൈൻസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലും എസ്-പ്രെസോയുടെ സാന്നിധ്യം അറിയിക്കുമെന്ന് പ്രഖ്യാപിച്ച മാരുതി ഇപ്പോൾ ആ വാഗ്‌ദാനം പാലിച്ചിരിക്കുകയാണ്.

ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

ഇന്ത്യയിൽ നിർമാണം പൂർത്തിയാക്കിയ സുസുക്കി എസ്-പ്രെസോയുടെ അരങ്ങേറ്റം ദക്ഷിണാഫ്രിൻ വിപണി ആതിഥേയത്വം വഹിച്ചു. ഹരിയാനയിലെ മനേസറിൽ ഉത്പാദിപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഈ കുഞ്ഞൻ കാർ ക്ഷിണാഫ്രിക്കയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാവുന്ന മോഡലാണിപ്പോൾ.

MOST READ: ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

എസ്-പ്രെസോയുടെ 1.0 ജിഎൽ മാനുവൽ വേരിയന്റിന് 13,900 ദക്ഷിണാഫ്രിക്കൻ റാണ്ടാണ് വില. അതായത് 5.89 ലക്ഷം രൂപ. 283 യൂണിറ്റുകൾ വിറ്റഴിച്ച് എസ്-പ്രെസോ കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആറാമത്തെ കാറാണ്. പ്രധാന എതിരാളിയായ റെനോ ക്വിഡിന്റെ വിൽപ്പനയേക്കാൾ മുന്നിലാണ് ഇതെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

ദക്ഷിണാഫ്രിക്കൻ വിപണിയിൽ എസ്-പ്രെസോ സെലേറിയോയ്ക്ക് താഴെയായി സ്ഥിതിചെയ്യുന്നു. ഇത് അതേ ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹിയർ‌ടെക്റ്റ് K പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 2018 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് ഫ്യൂച്ചർ എസ് വഴിയാണ് മൈക്രോ എസ്‌യുവി തന്റെ രൂപം അവതരിപ്പിച്ചത്.

MOST READ: ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണയുമായി ടാറ്റ

ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

അറിയപ്പെടുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്.പരമാവധി 67 bhp കരുത്തിൽ 90 Nm torque ഉത്പാദിപ്പിക്കാ പ്രാപ്തമാണ് ഈ എഞ്ചിൻ. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിരിക്കുന്നു.

ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം തുടങ്ങിയവയാണ് സുസുക്കി എസ്-പ്രെസോയിലെ ചില പ്രധാന സവിശേഷതകൾ. ഫ്രണ്ട് ഇലക്ട്രിക് വിൻഡോകൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ്, റിവേഴ്‌സിംഗ് സെൻസറുകൾ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, മാനുവൽ എസി എന്നിവ എൻട്രി ലെവൽ വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം തുടങ്ങിയവയാണ് സുസുക്കി എസ്-പ്രെസോയിലെ ചില പ്രധാന സവിശേഷതകൾ. ഫ്രണ്ട് ഇലക്ട്രിക് വിൻഡോകൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ്, റിവേഴ്‌സിംഗ് സെൻസറുകൾ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, മാനുവൽ എസി എന്നിവ എൻട്രി ലെവൽ വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നു.

ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

കൂടാതെ സ്റ്റാൻഡേർഡ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ് എന്നിവയും സുസുക്കിയുടെ മോഡലിൽ ലഭ്യമാകും. അതോടൊപ്പം അഞ്ച് സീറ്റർ ഹാച്ച്ബാക്കിന് അഞ്ച് വർഷത്തെ അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ വാറന്റി, രണ്ട് വർഷത്തെ അല്ലെങ്കിൽ 30,000 കിലോമീറ്റർ സർവീസ് പദ്ധതിയും ഒരു വർഷത്തെ ഇൻഷുറൻസ് എന്നിവയും സുസുക്കി വാഗ്‌ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Introduced S-Presso In South Africa. Read in Malayalam
Story first published: Friday, June 19, 2020, 17:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X