D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഇസൂസു

കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കളായ ഇസൂസു ബിഎസ് VI മോഡലിന്റെ ഒരു ടീസര്‍ ചിത്രം വെളിപ്പെടുത്തിയിരുന്നു. ഏത് മോഡലാകും എന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും D-മാക്‌സ് പിക്ക് അപ്പ് ട്രക്കായിരിക്കുമെന്നും സൂചനകളുണ്ടായിരുന്നു.

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി ഇസൂസു

കമ്പനിയുടെ വെബ്സൈറ്റ് വീഡിയോ പ്രകാരം രാജ്യത്ത് ആദ്യമായി വിപണിയിലെത്തുന്ന വാഹനം ബ്രാന്‍ഡിന്റെ D-മാക്സ് വാണിജ്യ പിക്ക് അപ്പ് ട്രക്ക് ആയിരിക്കും. എന്നിരുന്നാലും, ഇപ്പോള്‍ കമ്പനി D-മാക്‌സ് പിക്ക്അപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി.

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി ഇസൂസു

ബിഎസ് VI ഇസുസു D-മാക്‌സ് വാണിജ്യ പിക്ക്അപ്പ് 2020 ഒക്ടോബര്‍ 14-ന് അരങ്ങേറ്റം കുറിക്കും. D-മാക്‌സ് പിക്ക്അപ്പ് വളരെക്കാലമായി വിപണിയില്‍ ഉണ്ട്. കുറച്ച് മാറ്റങ്ങളും പുതിയ സവിശേഷതകളുമായാണ് പുതിയ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. പുതിയ പിക്ക് അപ്പിന്റെ ലോഡ് കപ്പാസിറ്റി 1,710 കിലോഗ്രാം ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഇലക്ട്രിക് ശ്രേണി കീഴടക്കാൻ ഹ്യുണ്ടായി; ഒരുങ്ങുന്നത് പത്ത് ലക്ഷം രൂപയിൽ താഴെ വരുന്ന മിനി എസ്‌യുവി

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി ഇസൂസു

V-ക്രോസ്, MU-X എന്നിവ കൂടാതെ വാണിജ്യ വിഭാഗത്തിലും ഇസൂസു ബ്രാന്‍ഡ് ജനപ്രിയമാണ്. D-മാക്‌സ് പിക്കപ്പ്, D-മാക്‌സ് ട്വിന്‍ ക്യാബ്, D-മാക്‌സ് ഫ്‌ലാറ്റ് ഡെക്ക്, ക്യാബ്-ചേസിസ് വേരിയന്റുകളില്‍ വാഹനം വിപണിയില്‍ എത്തും.

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി ഇസൂസു

അകത്ത്, അടിസ്ഥാന ഇന്റീരിയര്‍ ഫീച്ചറുകളാകും ലഭിക്കുക. ഒരു അനലോഗ് ക്ലസ്റ്ററും ക്ലൈമറ്റ് കണ്‍ട്രോള്‍ കണ്‍സോളും ലഭിക്കും. ടീസര്‍ വീഡിയോയിലും ചിത്രങ്ങളിലും കാണുന്നത് പോലെ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നില്ല.

MOST READ: ടര്‍ബോ എഞ്ചിന്‍ കരുത്തില്‍ തിളങ്ങാന്‍ നിസാന്‍ കിക്‌സ്; ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി ഇസൂസു

പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പുകള്‍ക്ക് പുറമെ, ബിഎസ് VI മോഡലില്‍ വളരെയധികം മാറ്റങ്ങള്‍ കാണുന്നില്ല. കൂടാതെ, ചിത്രങ്ങളില്‍ കാണുന്നത് പോലെ, 'സൂപ്പര്‍ സ്‌ട്രോംഗ്' എന്ന് വിളിക്കുന്ന D-മാക്‌സ് പിക്ക്അപ്പിന്റെ പുതിയ വേരിയന്റ് ഉണ്ടാകാം.

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി ഇസൂസു

ബിഎസ് VI -ലേക്ക് നവീകരിച്ച 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാകും വാഹനത്തിന് ലഭിക്കുക. ഈ എഞ്ചിന്‍ 3,600 rpm-ല്‍ 134 bhp കരുത്തും 1,800 rpm-ല്‍ 320 Nm torque ഉം ഉത്പാദിപ്പിച്ചേക്കും. അഞ്ച് സ്പീഡ് മാനുവലാകും ഗിയര്‍ബോക്‌സ്.

MOST READ: പുതിയ ക്ലാസിക് 350 അടുത്ത വർഷം; 250 സിസി മോഡൽ വേണ്ടന്നുവെച്ച് റോയൽ എൻഫീൽഡ്

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി ഇസൂസു

2019 അവസാനത്തോടെ ബിഎസ് IV മോഡലുകളുടെ ഉത്പാദനം ഇസൂസു അവസാനിപ്പിച്ചിരുന്നു. കൊവിഡ് -19 മഹാമാരി മൂലം ഇസൂസു ബിഎസ് VI വാഹനങ്ങള്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് നീട്ടിവെച്ചതായി ഈ വര്‍ഷം റിപ്പോര്‍ട്ട് വന്നിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu BS6 D-Max Commercial Pick-Up India Launch Date Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X