പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

ജാപ്പനീസ് വാഹന ഭീമനായ നിസാൻ ഒരു പുതിയ കോർപ്പറേറ്റ് ലോഗോ ട്രേഡ്മാർക്കിനായുള്ള അപേക്ഷ നൽകി. കമ്പനിയുടെ വാഹനങ്ങളിൽ കാണപ്പെടുന്ന നിലവിലുള്ള ത്രിമാന ലോഗോയെ പുതിയ ട്രോഡ്മാർക്ക് മാറ്റിസ്ഥാപിച്ചേക്കാം.

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

മാത്രമല്ല ആന്തരികമായി ഒരു പ്രധാന പുനസംഘടന ഘട്ടത്തിലൂടെ കടന്നുപോകുന്ന ബ്രാൻഡിന് ഒരു പരിണാമവും വാഗ്ദാനം ചെയ്യുന്നു. പുതിയ ലോഗോയ്ക്ക് ദ്വിമാന മോണോക്രോമാറ്റിക് ഡിസൈൻ ലഭിക്കുന്നു.

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

ഒന്നിലധികം പ്ലാറ്റ്ഫോമുകളിലുടനീളം പ്രത്യേകിച്ചും ഡിജിറ്റൽ മേഖലയിൽ എളുപ്പമായി പകർത്താൻ ഇത് സഹായിക്കും. മുകളിലും താഴെയുമായി യഥാക്രമം രണ്ട് ആർച്ചുകളുള്ള ലോഗോയുടെ മധ്യഭാഗത്ത് പരിചിതമായ നിസാൻ ബ്രാൻഡ് നേം നൽകിയിരിക്കുന്നു.

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

2019 ലെ ടോക്കിയോ മോട്ടോർ ഷോയിൽ അനാച്ഛാദനം ചെയ്ത നിസാൻ അരിയ കൺസെപ്റ്റിൽ പുതിയ ലോഗോയെക്കുറിച്ച് ഒരു സൂചന വാഹന നിർമാതാക്കൾ നൽകിയിരുന്നു.

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

കൂടാതെ, അടുത്ത തലമുറ നിസാൻ Z -നും പുതിയ ബാഡ്ജും ലഭിക്കും. കാനഡയിലും ന്യൂസിലൻഡിലും പുതിയ Z ലോഗോയ്ക്കായി കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്.

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

സെറിഫ് ഫോണ്ടിൽ വരുന്ന പുതിയ പൂർണ്ണ ബ്ലാക്ക് Z ലോഗോയുടെ മധ്യഭാഗത്ത് ഒരു സ്പോക്കും ലഭിക്കുന്നു, 1971 240 Z -ൽ കണ്ട ബാഡ്ജിന് സമാനമാണ് ഇത്. 350Z, 370Z എന്നിവയിൽ വർഷങ്ങളായി കണ്ട നിലവിലെ സമുറായ് പ്രചോദിത Z ലോഗോയെ പുതിയത് മാറ്റിസ്ഥാപിക്കും.

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

പുതിയ തലമുറ നിസാൻ Z ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ സ്പോർട്സ് കാറിനെ അലങ്കരിക്കുന്ന രണ്ട് പുതിയ ലോഗോകളും കാണാം.

Most Read: ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

പുതിയ മോഡലിന് റെട്രോ-തീം സ്റ്റൈലിംഗും ലഭിക്കും, എർഗോ ക്ലാസിക് ലോഗോ ഒരു തിരിച്ചുവരവ് നടത്തുന്നു. നിസാന്റെ പുതിയ കമ്പനി ലോഗോ യുകെ, പെറു, ഉറുഗ്വേ, ചിലി, അർജന്റീന എന്നിവിടങ്ങളിൽ ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Most Read: ഡ്രൈവർമാർക്ക് ആശ്വാസം; വാഹനങ്ങളുടെ EMI മൂന്ന് മാസത്തേക്ക് അടക്കേണ്ടന്ന് RBI

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

പരമ്പരാഗത വാഹന നിർമാതാക്കൾ തങ്ങളുടെ ബിസിനസ്സ് വൈവിധ്യവത്കരിക്കുകയാണ്, വാഹന വ്യവസായം ഫോസിൽ ഫ്യുവൽ ഉപയോഗിച്ചുള്ള വാഹനങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് മൊബിലിറ്റി സൊല്യൂഷനുകൾ വികസിപ്പിച്ചെടുക്കുന്നതു കാരണമാണിത്.

Most Read: കൊവിഡ്-19 ആശങ്ക; ഈ കാലയളവിൽ പ്രമുഖ വാഹന നിർമ്മാതാക്കൾ പറയാനുള്ളത് എന്താണ്? വീഡിയോ

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾ ഉണ്ട്, കമ്പനിക്ക് തങ്ങളുടെ ലോഗോകൾ ഈ പരിണാമത്തെ കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തണമെന്ന് ആഗ്രഹിക്കുന്നു.

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

അടുത്തിടെ ഫോക്‌സ്‌വാഗനും ബി‌എം‌ഡബ്ല്യുവും പുതിയ 2 ഡി ലോഗോകളിലേക്ക് മാറിയിരുന്നു, സ്കോഡ ഇതിനകം കുറച്ച് വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ ലോഗോയിൽ മാറ്റം വരുത്തിയിരുന്നു.

പുതിയ ട്രേഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് നിസാൻ

ഔഡി, കിയ എന്നിവയുൾപ്പെടെയുള്ള മറ്റ് വാഹന നിർമാതാക്കളും ഈ പരിണാമം ആശയവിനിമയം നടത്തുന്നതിനായി അവരുടെ ലോഗോകൾ മാറ്റുന്നുവെന്ന് പറയപ്പെടുന്നു. നിസാൻ എപ്പോൾ പുതിയ ബാഡ്ജ് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല, എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇത് കാറുകളിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Japanese Auto giant Nissan introduces new logo. Read in Malayalam.
Story first published: Monday, March 30, 2020, 12:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X