സോനെറ്റിന്റെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങുമെന്ന് കിയ

കിയ മോട്ടോർസ് തങ്ങളുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റിനെ സെപ്റ്റംബർ 18 ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. ആഗോള അരങ്ങേറ്റം നടത്തിയതു മുതൽ വാഹനത്തിനെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സോനെറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങാൻ കിയ

കോംപാക്‌ട് എസ്‌യുവിയുടെ ഉത്പാദനം കഴിഞ്ഞ ദിവസം ആരംഭിച്ച കിയ സെപ്റ്റംബർ 18 ന് തന്നെ സോനെറ്റിനായുള്ള ഡെലിവറി ആരംഭിക്കുമെന്നും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലുള്ള പ്ലാന്റിലാണ് വാഹനത്തിന്റെ നിർമാണം നടക്കുന്നത്.

സോനെറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങാൻ കിയ

ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിനം തന്നെ വലിയ തരംഗമാണ് വാഹനം സൃഷ്ടിച്ചത്. വിപണിയിൽ എത്തുന്നതിനു മുമ്പുതന്നെ ബുക്കിംഗ് ആരംഭിച്ച കമ്പനിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിൽ ഏറെ മത്സരാധിഷ്ഠിതമായ സെഗ്മെന്റിലേക്ക് ചുവടുവെക്കുമ്പോൾ വൻ പ്രതീക്ഷകളാണ് കിയയ്ക്കുള്ളത്.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

സോനെറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങാൻ കിയ

മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 തുടങ്ങി തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത മിടുക്കൻമാരുമായി മാറ്റുരയ്ക്കുമ്പോൾ പിടിച്ചുനിൽക്കാൻ നിരവധി സവഷശേഷതകളുമായാണ് സോനെറ്റ് കളംപിടിക്കാൻ ഒരുങ്ങുന്നത്.

സോനെറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങാൻ കിയ

അതേസമയം 1.0 ലിറ്റർ ടർബോ ജിഡിഐ എഞ്ചിനുള്ള ടോപ്പ് എൻഡ് വേരിയന്റായ ജിടി ലൈൻ ഡീലർഷിപ്പിൽ എത്തി തുടങ്ങിയെങ്കിലും സെപ്റ്റംബർ 18 മുതൽ തന്നെ മുഴുവൻ ശ്രേണിയുടെയും ഡെലിവറി കമ്പനി തുടങ്ങും. ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്നതിനാൽ അതേ എഞ്ചിൻ ഓപ്ഷനുകളും കിയ സോനെറ്റിൽ ലഭ്യമാകും.

MOST READ: ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

സോനെറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങാൻ കിയ

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ജിഡി ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാകും സോനെറ്റിന് കരുത്തേകാൻ എത്തുക. ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ഒരു ഡിസിടി ഓട്ടോമാറ്റിക് എന്നിവയും ഉൾപ്പെടും.

സോനെറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങാൻ കിയ

1.5 ലിറ്റർ ഡീസൽ യൂണിറ്റിന് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ലഭിക്കുമ്പോൾ ഇത് ഡീസൽ മാനുവൽ വേരിയന്റിനേക്കാൾ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ പ്രാപ്തമായിരിക്കും. കിയ സോനെറ്റിൽ കുറച്ച് സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഉണ്ടായിരിക്കും.

MOST READ: 2017 ഡിസംബറിന് മുമ്പ് വിറ്റ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍

സോനെറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങാൻ കിയ

അതിൽ വെന്റിലേറ്റഡ് സീറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കിയയുടെ യുവിഒ കണക്റ്റുചെയ്‌ത കാർ ടെക്, ഇൻ-ബിൽറ്റ് എയർ പ്യൂരിഫയറുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, ബോസ് പ്രീമിയം സറൗണ്ട് സൗണ്ട് സിസ്റ്റവും പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് എന്നിവയെല്ലാം ഉൾപ്പെടും.

സോനെറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡെലിവറിയും സെപ്റ്റംബർ 18-ന് തന്നെ തുടങ്ങാൻ കിയ

വിലയെ സംബന്ധിച്ചിടത്തോളം കിയ സോനെറ്റിന്റെ 1.2 ലിറ്റർ പെട്രോൾ പതിപ്പിന് 6.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ മുടക്കേണ്ടി വരും. അതേസമയം ടർബോ പെട്രോൾ വേരിയന്റുകൾക്ക് 9.49 മുതൽ 11.99 ലക്ഷം വരെയും ഡീസലിന് 8.39-12.99 ലക്ഷം രൂപ വരെയുമായിരിക്കും എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Kia Sonet Deliveries Will Start On September 18 Itself. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X