ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ (HFC) വാഹന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (CSIR) പുനെ ആസ്ഥാനമായ ടെക്നോളജി കമ്പനി KPIT.

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

ഇരുവരും സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയകരമായത്. തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. വായുവില്‍ നിന്നുള്ള ഹൈഡ്രജനേയും ഓക്സിജനേയും വലിച്ചെടുത്ത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ വഴിയുണ്ടാക്കുന്ന വൈദ്യുതി നിര്‍മിക്കുകയാണ് ഈ സാങ്കേതിക വിദ്യയില്‍ ചെയ്യുന്നത്.

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

ഈ വൈദ്യുതി ബാറ്ററിയിലേക്ക് കടത്തി വിട്ടുകൊണ്ട് വാഹനത്തിന് വേണ്ട ഇന്ധനമാക്കി പരിവര്‍ത്തനം ചെയ്യിപ്പിക്കുക എന്നതാണ് അനുവര്‍ത്തിക്കുന്ന രീതി. ഇത്തരം വാഹനങ്ങളുടെ ഏക മാലിന്യം വെള്ളമാണ്. ഇരുവരും 10 കിലോവാട്ട് ഓട്ടോമോട്ടീവ് ഗ്രേഡ് LT-PEMFC ഫ്യുവല്‍ സെല്‍ സ്റ്റാക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

MOST READ: 15 വർഷത്തെ ചരിത്രം; ടിവിഎസ് നിരത്തിലെത്തിച്ചത് 40 ലക്ഷം അപ്പാച്ചെ സീരീസ് മോട്ടോർസൈക്കിളുകൾ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

ഇത് മെംബ്രന്‍ ഇലക്ട്രോഡ് അസംബ്ലി ഉപയോഗിച്ച് PEM ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. KPIT സ്വന്തമായി ഭാരം കുറഞ്ഞ മെറ്റല്‍ ബൈപോളാര്‍ പ്ലേറ്റും ഗ്യാസ്‌ക്കറ്റ് രൂപകല്‍പ്പനയും, ബാലന്‍സ് ഓഫ് പവര്‍ (BoP), സിസ്റ്റം ഇന്റഗ്രേഷന്‍, കണ്‍ട്രോള്‍ സോഫ്റ്റ്‌വയര്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ എന്നിവ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

ഇന്ധന സെല്‍ സ്റ്റാക്ക് ഉപയോഗിച്ച് വീണ്ടും ഘടിപ്പിച്ച ബാറ്ററി-ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് ട്രയലുകള്‍ പരീക്ഷിച്ചത്. 350 ബാറില്‍ 1.75 കിലോഗ്രാം ശേഷിയുള്ള ടൈപ്പ് III വാണിജ്യ ഹൈഡ്രജന്‍ ടാങ്ക് കാറില്‍ ഘടിപ്പിച്ചിരുന്നു. മണിക്കൂറില്‍ 60-65 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഈ കാറിന് 250 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും.

MOST READ: ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

വാണിജ്യ വാഹനങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ കൂടുതല്‍ അനുയോജ്യമാണെന്ന് പറയപ്പെടുന്നു, കാരണം ബാറ്ററി ഇലക്ട്രിക് ബസുകള്‍ക്കും ട്രക്കുകള്‍ക്കും ആവശ്യമുള്ള ഓപ്പറേറ്റിംഗ് ശ്രേണി കൈവരിക്കാന്‍ ഒരു വലിയ ബാറ്ററി ആവശ്യമാണ്.

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാലും അഞ്ചും മണിക്കൂര്‍ വേണ്ടിവരുന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന പോരായ്മ. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളിലേതുപോലെ മിനിറ്റുകള്‍ക്കുള്ളില്‍ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയും.

MOST READ: റോക്കി ഭായി മോട്ടോർസൈക്കിൾ ശൈലിയിലൊരുങ്ങി റോയൽ എൻഫീൽഡ്

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

ഇത്തരം വാഹനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ അധിക ഇന്ധനക്ഷമതയും ലഭിക്കുന്നു. പരിസ്ഥിതിമലനീകരണം ഉണ്ടാവില്ല. ചെലവ് കൂടുതലാണെന്നതാണ് പോരായ്മ. എന്നാല്‍, സാങ്കേതികവിദ്യ വികസിക്കുന്നതനുസരിച്ച് ചെലവ് കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

ലോകത്തുള്ള നിരവധി രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ അടിസ്ഥാനമായ വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമത്തിലാണ്. കഴിഞ്ഞ മാസത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായ ലോകത്തെ ആദ്യ കൊമേഴ്സ്യല്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ അമേരിക്കയും നടത്തിയിരുന്നു.

MOST READ: മലയാളിയുടെ കരവിരുതിൽ മിനി മോട്ടോർഹോമായി മാറി ടൊയോട്ട ഇന്നോവ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

അമേരിക്കന്‍ ബ്രിട്ടിഷ് കമ്പനിയായ സീറോഅവിയയാണ് മലിനീകരണമില്ലാത്ത ഈ ഹരിതവിമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വിമാനത്തിന്റെ 20 മിനിറ്റ് നീണ്ട പരീക്ഷണ പറക്കലും ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Most Read Articles

Malayalam
English summary
KPIT And CSIR Successfully Test India's First Hydrogen Fuel Cell Car. Read in Malayalam.
Story first published: Monday, October 12, 2020, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X