'ഓണ്‍ നൗ പേ ഇന്‍ 2021'; ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പുതിയ പദ്ധതിയുമായി മഹീന്ദ്ര

ലോക്ക്ഡൗണ്‍ നാളുകളിലെ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള തത്രപാടിലാണ് വാഹന നിര്‍മ്മാതാക്കള്‍. ആനുകൂല്യങ്ങള്‍ക്കും ഓഫറുകള്‍ക്കും പുറമേ ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധികള്‍ കമ്പനികള്‍ അവതരിപ്പിച്ച് തുടങ്ങി.

'ഓണ്‍ നൗ പേ ഇന്‍ 2021'; ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പുതിയ പദ്ധതിയുമായി മഹീന്ദ്ര

നിര്‍മ്മാതാക്കളായ മഹീന്ദ്രയും ഉപഭോക്താക്കള്‍ക്കായി പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. 'ഓണ്‍ നൗ പേ ഇന്‍ 2021' എന്നൊരു പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. നേരത്തെ ടാറ്റ മോട്ടോര്‍സും, ഹ്യുണ്ടായിയും ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

'ഓണ്‍ നൗ പേ ഇന്‍ 2021'; ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പുതിയ പദ്ധതിയുമായി മഹീന്ദ്ര

പുതിയൊരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 90 ദിവസത്തെ മൊറട്ടോറിയം ഉള്‍പ്പെടെ നൂതനമായ ഓപ്ഷനുകളാണ് മഹീന്ദ്രയുടെ ഈ പദ്ധതിയില്‍ കമ്പനി നല്‍കുന്നത്.

MOST READ: ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

'ഓണ്‍ നൗ പേ ഇന്‍ 2021'; ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പുതിയ പദ്ധതിയുമായി മഹീന്ദ്ര

അതോടൊപ്പം തന്നെ വനിതാ ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സിങ്, 8 വര്‍ഷത്തെ വായ്പാ കാലാവധി എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'ഓണ്‍ നൗ പേ ഇന്‍ 2021'; ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പുതിയ പദ്ധതിയുമായി മഹീന്ദ്ര

ഡോക്ടര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ ഓഫറുകള്‍ ലഭിക്കും. കൊവിഡ്-19 എന്ന മഹാമാരിക്കെതിരെ മുന്നില്‍ നിന്ന് പോരാടുന്നവര്‍ക്കായി പ്രത്യേക പദ്ധതിയുടെ ഭാഗമായി 50 ശതമാനം പ്രോസസ്സിംഗ് ഫീസ് ഇളവുകളും ലഭിക്കും.

MOST READ: പരമാവധി വേഗത ഇനി 180 കിലോമീറ്റർ, പരിഷ്ക്കാരവുമായി വോൾവോ

'ഓണ്‍ നൗ പേ ഇന്‍ 2021'; ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പുതിയ പദ്ധതിയുമായി മഹീന്ദ്ര

നിരവധി പദ്ധതികളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്. നേരത്തെ വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാന്‍ സാധിക്കുന്ന സംവിധാനം കമ്പനി ആരംഭിച്ചിരുന്നു.

'ഓണ്‍ നൗ പേ ഇന്‍ 2021'; ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പുതിയ പദ്ധതിയുമായി മഹീന്ദ്ര

സര്‍വീസ് സെന്ററില്‍ വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലോ ഓഫിസിലോ ഇരുന്ന ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് വാഹന ഉടമകള്‍ക്ക് ഇത് സാധ്യമാവുക.

MOST READ: പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

'ഓണ്‍ നൗ പേ ഇന്‍ 2021'; ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പുതിയ പദ്ധതിയുമായി മഹീന്ദ്ര

ത്രിമാന ചിത്രങ്ങള്‍ ഉപയോഗിച്ചാവും സര്‍വീസ് അഡൈ്വസര്‍മാര്‍ വാഹനത്തിന്റെ പ്രശ്നങ്ങള്‍ ഉടമകള്‍ക്കു വിശദീകരിച്ചു നല്‍കുക. അറ്റകുറ്റപ്പണികളും വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങളും തത്സമയം കാണുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും പുറമെ പണമിടപാടുകള്‍ ഓണ്‍ലൈനിലൂടെ നടത്താനും ഈ ആപ്പില്‍ തന്നെ അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.

'ഓണ്‍ നൗ പേ ഇന്‍ 2021'; ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പുതിയ പദ്ധതിയുമായി മഹീന്ദ്ര

വാഹന സര്‍വീസിങ്ങിനുള്ള ബുക്കിങ്ങിന് സമയം തിരഞ്ഞെടുക്കാനുമൊക്കെ ഈ ആപ്പില്‍ തന്നെ അവസരമുണ്ട്. കൂടാതെ സര്‍വീസ് ചെയ്യേണ്ട വാഹനം വീട്ടില്‍ വന്ന് എടുക്കുന്നതിനും തിരികെ ഏല്‍പ്പിക്കുന്നതിനുള്ള കാര്യങ്ങളും ഈ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കും.

MOST READ: തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ 350 ജൂണിലെത്തും

'ഓണ്‍ നൗ പേ ഇന്‍ 2021'; ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പുതിയ പദ്ധതിയുമായി മഹീന്ദ്ര

മഹീന്ദ്ര ജീവനക്കാര്‍ തന്നെ വീട്ടിലെത്തി വാഹനം കൊണ്ടുപോകുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യും. ആദ്യമായി ഓണ്‍ലൈന്‍ സര്‍വീസ് സംവിധാനം ഒരുക്കിയ മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗത്തെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Introduces ‘Own Now, Pay In 2021’ Finance Scheme To Boost Vehicle Demand In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X