മഹീന്ദ്ര എഞ്ചിൻ കരുത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് ഒരുങ്ങുന്നു; അവതരണം അടുത്ത വർഷം

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡും ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയും തമ്മിലുള്ള സംയുക്ത സംരഭത്തിന്റെ ഭാഗമായി മഹീന്ദ്ര എഞ്ചിൻ കരുത്തിൽ പുറത്തിറങ്ങുന്ന ഇക്കോസ്പോർട്ട് 2021-ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് സ്ഥിരീകരണം.

മഹീന്ദ്ര എഞ്ചിൻ കരുത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് ഒരുങ്ങുന്നു; അവതരണം അടുത്ത വർഷം

2017-ൽ ആണ് 275 മില്യൺ ഡോളർ വിലമതിക്കുന്ന സംയുക്ത സംരഭ കരാറിൽമഹീന്ദ്രയും ഫോർഡും ഒപ്പുവെച്ചത്. ഇന്ത്യയിലെ തങ്ങളുടെ വ്യവസായത്തിന്റെ നിയന്ത്രണം മഹീന്ദ്രയ്ക്ക് കൈമാറുകയാണ് ഇതുവഴി ഫോർഡ് ചെയ്യുന്നത്.

മഹീന്ദ്ര എഞ്ചിൻ കരുത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് ഒരുങ്ങുന്നു; അവതരണം അടുത്ത വർഷം

പുതിയ സംരഭത്തിന്റെ ഭാഗമായി ഏഴ് പുതിയ ഉൽപ്പന്നങ്ങൾ ഇരു ബ്രാൻഡും യോജിച്ച് അവതരിപ്പിക്കും. ഫോർഡിന് കീഴിലുള്ള മൂന്ന് പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പുതിയ മിഡ്‌സൈസ് എസ്‌യുവിയിൽ നിന്ന് ആരംഭിച്ച് മഹീന്ദ്രയുടെ പ്ലാറ്റ്ഫോമും എഞ്ചിനും ഈ സംരഭം പങ്കിടും.

മഹീന്ദ്ര എഞ്ചിൻ കരുത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് ഒരുങ്ങുന്നു; അവതരണം അടുത്ത വർഷം

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെത്തുന്ന ഇക്കോസ്പോർട്ടിന് നിലവിൽ ലഭിക്കുന്ന 1.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിന് പകരമായി മഹീന്ദ്രയുടെ 1.2 ലിറ്റർ ടി-ജിഡിഐ എഞ്ചിൻ ഇനി മുതൽ ഫോർഡ് ഉപയോഗിക്കും.

മഹീന്ദ്ര എഞ്ചിൻ കരുത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് ഒരുങ്ങുന്നു; അവതരണം അടുത്ത വർഷം

1.2 ലിറ്റർ ടർബോചാർജ്‌ഡ് ഗ്യാസോലിൻ ഡയറക്‌ട് ഇഞ്ചക്ഷൻ പെട്രോൾ യൂണിറ്റ് മഹീന്ദ്രയുടെ പുതിയ എംസ്റ്റാലിയൻ ഫാമിലി എഞ്ചിനുകളുടേതാണ്. G12 എന്ന കോഡ് നാമമുള്ള ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ 130 bhp കരുത്തിൽ 230 Nm torque ആണ് ഉത്പാദിപ്പിക്കുക.

മഹീന്ദ്ര എഞ്ചിൻ കരുത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് ഒരുങ്ങുന്നു; അവതരണം അടുത്ത വർഷം

ആറ് സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ ഫോർഡ് ഇരട്ട-ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനും വാഹനത്തിൽ വാഗ്‌ദാനം ചെയ്യും. ഇതിനർത്ഥം ഇപ്പോൾ നിർത്തലാക്കിയ 1.0 ലിറ്റർ ഫോർഡ് ഇക്കോബൂസ്റ്റ് എഞ്ചിനേക്കാൾ 5 bhp, 60 Nm torque എന്നിവ കൂടുതൽ സൃഷ്‌ടിക്കാൻ കഴിവുള്ളവയാണ് മഹീന്ദ്രയുടെ പുതിയ 1.2 ടി-ജിഡിഐ യൂണിറ്റ്.

മഹീന്ദ്ര എഞ്ചിൻ കരുത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് ഒരുങ്ങുന്നു; അവതരണം അടുത്ത വർഷം

മികച്ച പെർഫോമൻസിന് പേരുകേട്ട ഫോർഡിന്റെ 1.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിൻ വിപണിയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. എന്നാൽ കാറിന്റെ ഉയർന്ന വിലയും കുറഞ്ഞ ഇന്ധന സമ്പദ്‌വ്യവസ്ഥയും അതിന്റെ ആകർഷണീയതയെ പരിമിതപ്പെടുത്തി. അമേരിക്കൻ ബ്രാൻഡായ ഫോർഡ് ഒടുവിൽ ഇക്കോസ്‌പോർട്ട് നിരയിൽ നിന്ന് ഈ എഞ്ചിനെ വെട്ടിക്കുറച്ചു.

മഹീന്ദ്ര എഞ്ചിൻ കരുത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് ഒരുങ്ങുന്നു; അവതരണം അടുത്ത വർഷം

ഇക്കോസ്പോർട്ട് ടി-ജിഡിഐ വിപണിയിൽ എത്തുന്നതിനുമുമ്പ്, മഹീന്ദ്ര ഈ എഞ്ചിൻ XUV300 കോംപാക്‌ട് എസ്‌യുവിയിൽ അവതരിപ്പിക്കും. ഇത് ഈ ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. ഈ വിഭാഗത്തിൽ ഫോർഡ് ഇക്കോസ്‌പോർട്ടിന് ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, വരാനിരിക്കുന്ന നിസാൻ, റെനോ കോംപാക്‌ട് എസ്‌യുവികൾ എന്നിവയുമായി മത്സരിക്കേണ്ടിവരും.

മഹീന്ദ്ര എഞ്ചിൻ കരുത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് ഒരുങ്ങുന്നു; അവതരണം അടുത്ത വർഷം

1926-ലാണ് ഫോർഡ് ആദ്യമായി ആഭ്യന്തര വിപണിയിൽ ചുവടുവെക്കുന്നത്. എന്നാൽ രാജ്യത്ത് തങ്ങളുടേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കുന്നതിൽ അമേരിക്കൻ കാർ നിർമ്മാതാക്കൾ പരാജയപ്പെട്ടു.

മഹീന്ദ്ര എഞ്ചിൻ കരുത്തിൽ ഫോർഡ് ഇക്കോസ്പോർട്ട് ഒരുങ്ങുന്നു; അവതരണം അടുത്ത വർഷം

എങ്കിലും ഫിഗോ, ഐക്കൺ, എൻഡവർ തുടങ്ങിയ ചില ജനപ്രിയ വാഹനങ്ങൾ ഭേദപ്പെട്ട വിൽപ്പന നൽകി കമ്പനിയെ രാജ്യത്ത് നിലയുറപ്പിച്ചു. ഇന്ത്യയിൽ നിന്നും പൂർണമായും പിൻമാറാതെ മഹീന്ദ്രയുടെ സഹായത്തോടെ വിപണിയിൽ പിടിച്ചു നിൽക്കാനാണ് ഇപ്പോൾ ഫോർഡ് ശ്രമിക്കുന്നത്.

Most Read Articles

Malayalam
English summary
Mahindra powered Ford EcoSport launch in next year. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X