മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അടുത്ത പുതുതലമുറ സ്‌കോര്‍പിയോ, XUV500 എന്നിവയുള്‍പ്പെടെ നിരവധി പുതിയ യൂട്ടിലിറ്റി വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ്.

മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

TUV300, TUV300 പ്ലസ് എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും കമ്പനി അവതരിപ്പിക്കും. ഈ മോഡലുകള്‍ ഇതിനകം തന്നെ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പുതിയ ഡിസൈന്‍ മാറ്റങ്ങള്‍ മിക്കതും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

പുതിയ TUV300 ഇരട്ടകള്‍ക്കുള്ള ലോഞ്ച് ടൈംലൈന്‍ മഹീന്ദ്ര ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2021-ന്റെ ആദ്യ പാദത്തില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് ചില അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. TUV300 ഫെയ്‌സ്‌ലിഫ്റ്റില്‍ ഫ്രണ്ട് ഫാസിയ പുതുക്കിയതായി സ്‌പൈ ഇമേജുകള്‍ വെളിപ്പെടുത്തുന്നു.

MOST READ: പുതുക്കിയ വിലകളോടെ ഗ്ലോസ്റ്ററിനായുള്ള രണ്ടാംഘട്ട ബുക്കിംഗ് തുടങ്ങി

മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

എന്നിരുന്നാലും, മൊത്തത്തിലുള്ള പ്രൊഫൈല്‍ അതേപടി നിലനില്‍ക്കും. വെര്‍ട്ടിക്കിള്‍ ഡിസൈനിലുള്ള ആറ് ലംബ ഹണികോമ്പ് ഡിസൈനിലുള്ള പുതുക്കിയ ഗ്രില്‍, പുതുക്കിയ ബമ്പറും അതില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഫോഗ് ലാമ്പും വാഹനത്തിന്റെ സവിശേഷതകളാണ്.

മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

വാഹനത്തിന് കൂടുതല്‍ ട്രപസോയിഡല്‍ എയര്‍ ഡാമും ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പുകളും ലഭിക്കുന്നു. എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ മുകളിലെ അറ്റത്തേക്ക് നീക്കുന്നു.

MOST READ: മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

TUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ പിന്‍ പ്രൊഫൈല്‍ മുമ്പത്തെ മോഡലിന് സമാനമാണ്. ടെയില്‍-ഗേറ്റ് ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ വാഗ്ദാനം ചെയ്യുന്നത് തുടരും. സൈഡ് പ്രൊഫൈലും അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പത്തെ മോഡലില്‍ വാഗ്ദാനം ചെയ്തിരുന്ന സമാനമായ അഞ്ച് ട്വിന്‍-സ്‌പോക്ക് അലോയ്കള്‍ ലഭിക്കുന്നു.

മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

7 സീറ്റര്‍ എസ്‌യുവി ബൂട്ടിലെ രണ്ട് വശങ്ങളുള്ള ജമ്പ് സീറ്റുകള്‍ നിലനിര്‍ത്തും. പുതിയ മോഡലിന് പുതിയ അപ്‌ഹോള്‍സ്റ്ററിയും പുതിയ ട്രിം ഫിനിഷുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പവര്‍ വിന്‍ഡോകള്‍, ടില്‍റ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന പവര്‍ സ്റ്റിയറിംഗ്, ഹീറ്ററിനൊപ്പം HVAC, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഫ്രണ്ട് സീറ്റുകള്‍ക്ക് ലംബര്‍ സപ്പോര്‍ട്ട് തുടങ്ങിയവ തുടര്‍ന്നും നല്‍കും.

MOST READ: ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം വാഹനത്തിലും നല്‍കും. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍, സ്പീഡ് അലേര്‍ട്ട്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ഇത് വാഗ്ദാനം ചെയ്യും. വാഹനത്തിന് അപ്ഗ്രേഡുചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും, ഇത് റിവേഴ്സ് ക്യാമറയുടെ ഡിസ്പ്ലേയായും പ്രവര്‍ത്തിക്കും.

മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

ബിഎസ് VI നിലവാരത്തിലുള്ള 1.5 ത്രീ സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, AMT ഗിയര്‍ബോക്സ് ഓപ്ഷനില്‍ ലഭിക്കും. ബിഎസ് IV അവതാരത്തില്‍, ഈ എഞ്ചിന്‍ 100 bhp കരുത്തും 240 Nm torque ഉം ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra TUV300 and TUV300 Plus Facelift Launching Soon. Read in Malayalam.
Story first published: Monday, November 23, 2020, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X