Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
സമ്പല്‍ സമൃദ്ധിയിലേക്ക് കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി വിഷു ദിനം
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തളരാത്ത വീര്യം; XUV300 എസ്‌യുവിയുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് വൻനേട്ടം
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷ നേടി ഇന്ത്യൻ വിപണിയിലെ ഏറ്റവും സുരക്ഷിതമായ മോഡലാണ് മഹീന്ദ്ര XUV300. കോംപാക്‌ട് എസ്‌യുവി നിരയിൽ മറ്റ് ശക്തരായ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ വിൽപ്പന കണക്കുകൾ നേടുന്നില്ലെങ്കിലും ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ വാഹനത്തിനാകുന്നുണ്ട്.

2020 നവംബർ മാസത്തിൽ XUV300-യുടെ മൊത്തം 4,458 യൂണിറ്റുകൾ വിൽക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. അതേസമയം കഴിഞ്ഞ വർഷം നവംബറിൽ മോഡലിന്റെ 2,224 യൂണിറ്റുകൾ മാത്രമേ ബ്രാൻഡിന് നിരത്തിലെത്തിക്കാൻ സാധിച്ചിരുന്നുള്ളൂ.

ഇതിലൂടെ ഈ സെഗ്നെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ കാറായി മാറാനും എസ്‌യുവിക്ക് കഴിഞ്ഞു. അതായത് കോംപാക്‌ട് എസ്‌യുവിയുടെ വാർഷിക വിൽപ്പനയിൽ നൂറു ശതമാനം വർധനവ് കൈയ്യെത്തിപ്പിടിക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്.
MOST READ: ടൊയോട്ട-മാരുതി കൂട്ടുകെട്ടിൽ പുതിയ മിഡ്-സൈസ് എസ്‌യുവി ഒരുങ്ങുന്നു

1.2 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയൊണ് XUV300 വിപണിയിൽ എത്തുന്നത്. പെട്രോൾ യൂണിറ്റ് പരമാവധി 110 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം ഓയിൽ ബർണർ എഞ്ചിൻ 116.6 bhp പവറിൽ 300 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്‌പീഡ് ഗിയർബോക്സുകളുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌യുവിടെ നിർമാണം ഇന്തോനേഷ്യയിൽ

എന്നാൽ ഡീസൽ യൂണിറ്റിൽ ഓപ്ഷണലായി ആറ് സ്പീഡ് എഎംടി ഗിയർബോക്സും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഇലക്ട്രിക് സൺറൂഫ്, R17 അലോയ് വീലുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം വാഹനത്തിലെ പ്രധാന ഫീച്ചറുകളാണ്.

തീർന്നില്ല, അതോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ് ബട്ടൺ / സ്റ്റാർട്ട് സ്റ്റോപ്പ്, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഹീറ്റഡ്-ഇലക്ട്രിക്കലി അഡ്ജസ്റ്റഡ് വിംഗ് മിററുകൾ തുടങ്ങിയ സവിശേഷതകൾ XUV300-യുടെ പ്രത്യേകതകളാണ്.
MOST READ: റാങ്‌ലർ 4xe 2021 -ന്റെ തുടക്കത്തിൽ പുറത്തിറക്കാൻ ജീപ്പ്

സുരക്ഷാ ഫീച്ചറുകളിൽ ക്ലാസ്-ലീഡിംഗ് 7 എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റോൾ-ഓവർ ലഘൂകരണത്തോടുകൂടിയ ESP, കോർണർ ബ്രേക്കിംഗ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, നാല് ഡിസ്ക് ബ്രേക്കുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയവയും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.

7.94 ലക്ഷം മുതൽ 12.29 ലക്ഷം രൂപ വരെയാണ് ഈ കോംപാക്‌ട് എസ്‌യുവിയുടെ എക്സ്ഷോറൂം വില. ഇന്ത്യയിൽ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, ടൊയോട്ട അർബൻ ക്രൂയിസർ, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ വമ്പൻമാരുമായാണ് മഹീന്ദ്ര XUV300 മത്സരിക്കുന്നത്.