Just In
- 3 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 4 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 4 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 4 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- Movies ഇത് സത്യമോ?, ദിലീപ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നു, ലാലിന് പുറമെ മറ്റൊരു താരം ഹൗസിലെത്തുന്നത് ആദ്യം!
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ബിഎസ് VI ഈക്കോ വിപണിയില്‍ അവതരിപ്പിച്ച് മാരുതി
ഈക്കോയുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. 3.81 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ വില. എഞ്ചിന് നവീകരിച്ചു എന്നതൊഴിച്ചാല്‍ പുതിയ മോഡലില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.
2019 -ലെ വില്‍പ്പന കണക്ക് അനുസരിച്ച് ഒരു ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2018 -നെക്കാള്‍ വില്‍പ്പനയില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് പോയ വര്‍ഷം ഉണ്ടായിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. 12 വകഭേദങ്ങളിലാണ് പുതിയ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് തന്നെ ബിഎസ് VI മാനദണ്ഡങ്ങള്ക്കനുസരിച് പരിഷ്കരിച്ചിരിക്കുന്നത്. ഈ എഞ്ചിന് 6,000 rpm -ല്‍ 73 bhp കരുത്തും 3,000 rpm -ല്‍ 98 Nm torque ഉം സൃഷ്ടിക്കും.
പരിഷ്കാരങ്ങളുടെ ഭാഗമായി കരുത്തില്‍ മാറ്റമില്ലെങ്കിലും ടോര്‍ക്ക് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 101 Nm torque സൃഷ്ടിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 98 Nm -ലെത്തി. എന്നാല്‍ ഇന്ധനക്ഷമത കൂടി എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ബിഎസ് IV ഈക്കോയുടെ ഇന്ധനക്ഷമത 15.37 ലിറ്റര്‍ ആയിരുന്നെകില്‍ ബിഎസ് VI ഈക്കോയുടെ ഇന്ധനക്ഷമത 16.11 ലിറ്റര്‍ ആണ്. 2010 ജനുവരിയില്‍ വിപണിയിലെത്തിയ മാരുതി സുസുക്കി ഈക്കോ ഇതുവരെ 6.5 ലക്ഷത്തിലധികം വിൽപ്പന നേടിയിട്ടുണ്ട്.
മോഡലുകള്‍ വളരെ കുറവുള്ള ഈ വിഭാഗത്തില്‍ 87 ശതമാനം വിപണി വിഹിതം ഈക്കോയ്ക്കുണ്ടെന്നു മാരുതി സുസുക്കി അവകാശപ്പെടുന്നു. വിപണിയില്‍ ഉളള മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പരിഷ്കരിച്ച മോഡലിന് 20,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്.
പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന് പാര്‍ക്കിങ് സെന്‍സറുകള്‍ ഉള്‍പ്പെടുത്തി പുതിയൊരു പതിപ്പിനെ അടുത്തിടെ മാരുതി വിപണിയില്‍ എത്തിച്ചിരുന്നു.
അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. മെക്കാനിക്കല്‍ ഫീച്ചേഴ്സില് മാറ്റമില്ല. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. സിഎന്‍ജിയില്‍ 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. സിഎന്‍ജിയില്‍ 21.94 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് VI എന്‍ജിനും എത്തുന്നതോടെ ഈ വാഹനം നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി ഈക്കോയെ കമ്പനി തിരിച്ചെത്തിയിരിക്കുകയായിരുന്നു. ഭാവിയില്‍ നടപ്പാക്കാനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ദൃഢമായ മെറ്റലുകള്‍ കൊണ്ട് മുന്‍ഭാഗത്തെ പുതുക്കി പണിതിട്ടുണ്ട്.
ഈക്കോയുടെ ശ്രേണിയില്‍ മാരുതി മുമ്പ് നിരത്തില്‍ എത്തിച്ചിരുന്ന ഒമ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈക്കോയെ മാരുതി കൂടുതല്‍ കരുത്തനാക്കിയത്. പുതിയ പരിഷ്കരിച്ച പതിപ്പിനെ അവതരിപ്പിക്കുന്നതോടെ വിപണിയില്‍ മോഡലിന് ആവശ്യക്കാര്‍ ഏറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.