G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

ലോകത്തിലെ ഏത് കോണിലുള്ള ആളുകൾക്കും അറിയാവുന്ന പേരാണ് മെർസിഡീസ് ബെൻസിന്റേത്. ആഢംബര വാഹനങ്ങളുടെ പ്രതീകമായ ബ്രാൻഡ് തങ്ങളുടെ ജനപ്രിയ മോഡലായ G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

1979 മുതൽ നിർമിക്കുന്ന G-ക്ലാസിന് കീഴിൽ ഇപ്പോൾ ഇരുപതോളം മോഡലുകളാണ് അണിനിരക്കുന്നത്. 1979 ൽ ആദ്യമായി അവതരിപ്പിച്ച മെർസിഡീസ് G-ക്ലാസ് നിലവിൽ ഓസ്ട്രിയയിലെ ഗ്രാസിലുള്ള കമ്പനിയുടെ ഉത്‌പാദന കേന്ദ്രത്തിലാണ് നിർമിക്കുന്നത്.

G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

ഇന്ത്യയിൽ G63 AMG, G 350d എന്നിവയുൾപ്പെടെ രണ്ട് വേരിയന്റുകളിലാണ് മെർസിഡീസ് ബെൻസ് G-ക്ലാസ് വാഗ്ദാനം ചെയ്യുന്നത്. EQ സബ് ബ്രാൻഡിന്റെ ഭാഗമായ G-ക്ലാസിന്റെ ഇലക്ട്രിക് പതിപ്പിലും കമ്പനി നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

MOST READ: മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്‌ട്രിക് കാർ; എക്സ്റ്റൻഷൻ സെഡാൻ അവതരിപ്പിച്ച് പ്രവൈഗ്

G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

ആഢംബര ഓഫ് റോഡ് വാഹനങ്ങളിൽ ഏറ്റവും മികച്ച മോഡലാണ് ഈ ജർമൻ എസ്‌യുവി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്പാദനമുള്ള പാസഞ്ചർ കാർ മോഡൽ സീരീസ് കൂടിയാണ്ത്.

G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

ഓസ്ട്രിയൻ നഗരമായ ഗ്രാസിൽ 1972 ൽ അന്നത്തെ ഡൈംലർ-ബെൻസ് എജിയും സ്റ്റെയർ-ഡൈംലർ-പുച്ചും തമ്മിലുള്ള സഹകരണ ഉടമ്പടിയോടെയാണ് വാഹനത്തിന്റെ നിർമാണം ആരംഭിച്ചത്.

MOST READ: ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

ശക്തമായ ലാഡർ-ടൈപ്പ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് മെർസിഡീസ് ബെൻസ് G-ക്ലാസ് നിർമിച്ചിരിക്കുന്നതും. ഒരു ഓഫ്-റോഡർ എസ്‌യുവി എന്നതിലുപരി വിനോദ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു പൂർണ സവിശേഷതയുള്ളതും സുരക്ഷിതവുമായ വാഹനമെന്ന ഖ്യാതിയും ഈ മോഡലിനുണ്ട്.

G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

ഇന്ത്യയിൽ G-ക്ലാസിന്റെ G 350d എന്ന എൻട്രി ലെവൽ വേരിയന്റിന് 1.5 കോടി രൂപയാണ് എക്സ്ഷോറൂം വില. അതേസമയം പെർഫോമൻസ് അധിഷ്ഠിതമായ AMG G 63 പതിപ്പിന് 2.19 കോടി രൂപയാണ് മുടക്കേണ്ടത്.

MOST READ: ഹോണ്ട ഫിറ്റിന്റെ പ്ലാറ്റ്ഫോമിൽ പുതിയ HR-V ഒരുങ്ങും; ഇന്ത്യയിലേക്ക് എത്താൻ സാധ്യത കുറവ്

G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് വാഹനത്തെ മെർസിഡീസ് രാജ്യത്ത് എത്തിക്കുന്നത്. റേഞ്ച് റോവർ സ്പോർട്ട്, ടൊയോട്ട ലാൻഡ് ക്രൂയിസർ LC200 എന്നീ മോഡലുകളുമായാണ് ഇവിടെ G-ക്ലാസ് മാറ്റുരയ്ക്കുന്നത്.

G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

G-വാഗണിന്റെ ഫ്രണ്ട്, റിയർ ആക്‌സിലുകളിൽ മൂന്ന് വ്യത്യസ്ത ലോക്കുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് ഓഫ്-റോഡ് ഭൂപ്രദേശങ്ങളെ നേരിടാനും സ്റ്റിക്കി സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും എസ്‍‌യുവിയെ സഹായിക്കും. അതോടൊപ്പം 241 mm ഗ്രൗണ്ട് ക്ലിയറൻസും 700 mm വാട്ടർ വേഡിംഗ് ശേഷിയും എന്നിവയാണ് G-ക്ലാസിന്റെ മറ്റ് സവിശേഷതകൾ.

Most Read Articles

Malayalam
English summary
Mercedes-Benz G-Class Crossed 4 Lakh Production Milestone. Read in Malayalam
Story first published: Saturday, December 5, 2020, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X