പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ദീർഘനാളായി കാത്തിരുന്ന അടുത്ത തലമുറ മെർസിഡീസ് ബെൻസ് S-ക്ലാസ് വിപുലമായ ടീസർ, സ്പൈ ഷോട്ടുകൾ എന്നിവയുടെ ബഹളങ്ങൾക്ക് ശേഷം ഔദ്യോഗികമായി അരങ്ങേറി. ഏറ്റവും പുതിയ ആഢംബര മോഡലിന് സമഗ്രമായ ഒരു തലമുറ അപ്‌ഡേറ്റ് ലഭിക്കുന്നു.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

പുറത്ത്, രൂപഘടന അതിന്റെ മുൻഗാമിയോട് സാമ്യമുള്ളതാണെങ്കിലും, ഇത് മുമ്പത്തേതിനേക്കാൾ വലുതാണ്. സ്റ്റാൻഡേർഡ് വീൽബേസ് വേരിയന്റിന് മുൻഗാമിയേക്കാൾ യഥാക്രമം 54 mm, 10 mm, 55 mm, 71 mm അധിക നീളം, ഉയരം, വീതി, വീൽബേസും പുതിയമോഡലിനുണ്ട്. ലോംഗ് വീൽബേസ് വേരിയന്റിന് യഥാക്രമം 34 mm, 12 mm, 55 mm, 51 mm അധിക നീളം, ഉയരം, വീതി, വീൽബേസും ലഭിക്കുന്നു.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

അളവുകൾ മാറ്റിനിർത്തിയാൽ, പരിചിതമായ രൂപത്തിലുള്ള ഗ്രില്ലും ഹൂഡിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ട്രൈ-സ്റ്റാർ അലങ്കാരവുമാണ് ഇതിൽ വരുന്നത്.

MOST READ: 30 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം; ഇവി മോട്ടോര്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

എന്നാൽ മുമ്പത്തേതിനേക്കാൾ ഷാർപ്പാണ്. ഡിജിറ്റൽ ലൈറ്റ് സിസ്റ്റം ഫീച്ചർ ചെയ്യുന്ന മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ട്രാഫിക് സിഗ്നലുകൾ എന്നിവയും അതിലേറെയും പോലുള്ള റോഡിലെ മുന്നറിയിപ്പ് സിഗ്നലുകൾ പ്രൊജക്റ്റുചെയ്യ്ത് കാണിക്കുന്നു.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, 18 ഇഞ്ച് മുതൽ 21 ഇഞ്ച് വരെ വലുപ്പത്തിൽ പുനർരൂപകൽപ്പന ചെയ്ത വീലുകൾ, സുഗമമായ C-പില്ലർ, ഫ്യൂച്ചറിസ്റ്റിക് ലൈറ്റ് പാറ്റേൺ അവതരിപ്പിക്കുന്ന തിരശ്ചീന റാപ്-എറൗണ്ട് ടെയിൽ ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു. 0.22 ഡ്രാഗ് കോയെഫിഷ്യന്റ് ഉള്ള ഏറ്റവും എയറോഡൈനാമിക് കാര്യക്ഷമമായ കാറുകളിൽ ഒന്നാണിത്.

MOST READ: കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

അകത്തേക്ക് നീങ്ങുമ്പോൾ, പുതിയ S-ക്ലാസ് അതിന്റെ മുൻഗാമിയെക്കാൾ വളരെ മികച്ചതാണ്. ഡിജിറ്റലായി ലോഡുചെയ്‌ത ക്യാബിൻ പഴയ ക്യാബിൻ ലേയൗട്ടിനെ മാറ്റി സ്ഥാപിക്കുന്നു.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

പിൻവശത്ത് മൂന്ന് ഡിജിറ്റൽ സ്‌ക്രീനുകൾ വരെ ഉൾക്കൊള്ളുന്നു, മധ്യഭാഗത്ത് 12.8 ഇഞ്ച് പ്രധാന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഏറ്റവും പുതിയ MBUX യൂസർ ഇന്റർഫേസ്, ഒരു പുതിയ 3D വ്യൂ ഡ്രൈവർ ഡിസ്പ്ലേ എന്നിവ ഒരുക്കിയിരിക്കുന്നു.

MOST READ: ആരെയും ആകർഷിക്കുന്ന മിനുക്കിയ രൂപം, പുത്തൻ ട്യൂസോണിന്റെ ടീസർ ചിത്രം കാണാം

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

പുതിയ MBUX സിസ്റ്റത്തിന് ഡ്രൈവർക്കും ക്ലൗഡിലുള്ളവർക്കുമായി ഏഴ് ഇഷ്‌ടാനുസൃത ക്രമീകരണങ്ങൾ വരെ സംഭരിക്കാൻ കഴിയും. അടുത്ത-തലമുറ MBUX ഇൻ‌ഫോടെയ്ൻ‌മെന്റ് സിസ്റ്റം ഉപയോഗിക്കുന്ന മറ്റ് മെർസിഡീസ് ബെൻസ് വാഹനങ്ങളിലേക്കും ഇവ മാറ്റാൻ‌ കഴിയും.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

സ്മാർട്ട്‌ഫോണിൽ നിന്നോ ഫിറ്റ്‌നെസ് ബാൻഡിൽ നിന്നോ ഉള്ള വിശകലന ഡാറ്റ വഴി നിങ്ങളുടെ ഉറക്ക രീതികൾ, സമ്മർദ്ദ നിലകൾ, പ്രായം എന്നിവ അടിസ്ഥാനമാക്കി ഉചിതമായ ഫിറ്റ്‌നെസ് പ്രോഗ്രാം നിർദ്ദേശിക്കുന്ന കംഫർട്ട് കൺട്രോൾ ശക്തിപ്പെടുത്തുന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന് ആവശ്യക്കാര്‍ ഏറെ; 2020 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

മറ്റ് ശ്രദ്ധേയമായ ഫീച്ചറുകളിൽ അഡാപ്റ്റബിൾ ആംബിയന്റ് ലൈറ്റിംഗ്, കൊളീഷൻ മുന്നറിയിപ്പ് നൽകാൻ ബ്ലൈൻഡ്-സ്‌പോട്ട് അസിസ്റ്റ്, ടച്ച് നിയന്ത്രണങ്ങളുള്ള മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, നാവിഗേഷൻ സിസ്റ്റത്തിനൊപ്പം പ്രവർത്തിക്കുന്ന റിയാലിറ്റിയുള്ള ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സൺറൂഫ് തുറക്കുന്നതിനും അടയ്ക്കുന്നതിനും ടച്ച്സ്ക്രീനുകൾ പ്രവർത്തിപ്പിക്കുന്നതിനുമുള്ള ജെസ്റ്റർ നിയന്ത്രണങ്ങൾ എന്നിവയാണ്.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

48 വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം 3.0 ലിറ്റർ ഇൻലൈൻ-സിക്സ് പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് പുതിയ S-ക്ലാസിന്റെ ഹൃദയം.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

367 bhp / 500 Nm, 435 bhp / 520 Nm എന്നിങ്ങനെ കരുത്തും torque ഉം പുറപ്പെടുവിക്കുന്ന രണ്ട് വകഭേദങ്ങളിൽ പെട്രോൾ മിൽ വരുന്നു, അതേസമയം ഡീസൽ മിൽ യഥാക്രമം 286 bhp / 600 Nm, 330 bhp / 700 Nm കരുത്തും torque ഉത്പാദിപ്പിക്കുന്ന രണ്ട് പതിപ്പുകൾ വാഗ്ദാനം ചെയ്യുന്നു.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഏറ്റവും വേഗതയേറിയ S-ക്ലാസ് വേരിയൻറ് 0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിനുള്ളിൽ നേടാനാവും, എല്ലാ വേരിയന്റുകളും പരമാവധി 250 കിലോമീറ്റർ വേഗത കൈവരിക്കുന്നു.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

EQ ബൂസ്റ്റ് വഴി നിങ്ങൾക്ക് 21 bhp അധിക പവർ ലഭിക്കും. 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന V8 വേരിയന്റും പ്ലഗ്-ഇൻ-ഹൈബ്രിഡ് പവർട്രെയിനും ഉടൻ തന്നെ ലൈനപ്പിൽ ചേരും.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

സ്‌പൈസിയർ AMG പതിപ്പുകൾ, അൾട്രാ-ആഢംബര മെയ്ബാക്ക് പതിപ്പ്, അതിന്റെ പൂർണ്ണ ഇലക്ട്രിക് സഹോദരൻ, 700 കിലോമീറ്റർ റേഞ്ച് EQS എന്നിവയും ആദ്യഘട്ടത്തിൽ നിരയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

പവർട്രെയിനുകൾ മാറ്റിനിർത്തിയാൽ, പുതിയ S-ക്ലാസിന് സജീവമായ ഹൈഡ്രോളിക് ഡാമ്പിംഗിനൊപ്പം എയർ സസ്പെൻഷൻ, ഇ-ആക്റ്റീവ് ബോഡി കൺട്രോൾ എന്നിവ പോലുള്ള നിഫ്റ്റി പെർഫോമൻസ് തന്ത്രങ്ങളുണ്ട്.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

തിരഞ്ഞെടുത്ത ഡ്രൈവിംഗ് മോഡ് അനുസരിച്ച് ഈ സിസ്റ്റം റൈഡ് ഹൈറ്റ് ഉൾക്കൊള്ളുന്നു. സൈഡ് ഇംപാക്ട് ക്രാഷ് ഉണ്ടായാൽ റൈഡ് ഹൈറ്റ് 80 mm ഉയർത്തി സുരക്ഷാ മാനദണ്ഡമായി ഇത് പ്രവർത്തിക്കുന്നു.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഇതിന് മുന്നിൽ നാല്-ലിങ്ക് സസ്പെൻഷനും, റിയർ-വീൽ സ്റ്റിയറിംഗ് ഉള്ള മൾട്ടി-ലിങ്ക് ഇൻഡിപെൻഡന്റ് റിയർ സസ്പെൻഷൻ എന്നിവയും ലഭിക്കും.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ലെവൽ 3 ഓട്ടോണമസ് ഡ്രൈവിംഗ് ടെക്കാണ് പുതിയ S-ക്ലാസിന്റെ സവിശേഷതകളഇൽ ഏറ്റവും മികച്ചത്. 2021 -ന്റെ രണ്ടാം പകുതിയോടെ ജർമ്മനിയിലെ ചില പ്രദേശങ്ങളിൽ സ്വന്തമായി വാഹനത്തിനോടാൻ കഴിയുമെന്ന് കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

മറ്റൊരു സ്വയംഭരണ സവിശേഷത ഓട്ടോമാറ്റിക് വാലറ്റ് പാർക്കിംഗ് ആണ്, അതിൽ വിദൂര പാർക്കിംഗ് സഹായത്തോടെ നിങ്ങളുടെ സ്മാർട്ട്‌ഫോൺ വഴി കാർ പാർക്ക് ചെയ്യാനോ അൺപാർക്ക് ചെയ്യാനോ കഴിയും എന്നതാണ്.

പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

നാട്ടിൽ നിലവിലെ തലമുറ മെർസിഡീസ് ബെൻസ് S-ക്ലാസ് 1.38 കോടി രൂപ എക്സ്‌-ഷോറൂം വിലയ്ക്ക് വിൽക്കുന്നു. പുതിയ S-ക്ലാസ് 2021 -ൽ 1.4 കോടി രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഇന്ത്യയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഔഡി A8L, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയാണ് മോഡലിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Mercedes Benz Officially Unveiled 2021 S-Class Luxury Sedan. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X