കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ സെഗ്‌മെന്റുകളിൽ ഒന്നായ സബ് കോംപാക്‌ട് എസ്‌യുവിയിലെ മത്സരം കടുക്കുകയാണ്. പുത്തൻ മോഡലുകളുമായി പല ബ്രാൻഡുകളും ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതും ശ്രദ്ധേയമാണ്.

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

നിലവിലെ കണക്കനുസരിച്ച് ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, ഹോണ്ട WR-V ക്രോസ്ഓവർ എന്നീ ആറ് ഓഫറുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

2020 ഓഗസ്റ്റ് മാസത്തിൽ 8,267 യൂണിറ്റുകൾ വിറ്റഴിച്ച് ഹ്യുണ്ടായി വെന്യു കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന്റെ തലപ്പത്തെത്തി. പ്രതിമാസ വിൽപ്പനയിൽ എതിരാളികൾക്കു മുന്നിൽ വ്യക്തമായ മുന്നേറ്റം വെന്യുവിന് നേടാനായെങ്കിലും കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞ 9,342 യൂണിറ്റുകളെ അപേക്ഷിച്ച് ഇടിവുണ്ടായതും ശ്രദ്ധേയമാണ്.

MOST READ: ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

കഴിഞ്ഞ മാസം 6,903 യൂണിറ്റുകളുമായി മാരുതി ബ്രെസ രണ്ടാം സ്ഥാനം നേടി. 2019 ഓഗസ്റ്റിൽ ബ്രാൻഡ് കൈകാര്യം ചെയ്തതിനേക്കാൾ 206 യൂണിറ്റ് കുറവാണ് ഇത്തവണ എന്നതും ചൂണ്ടികാട്ടേണ്ട വസ്തുതയാണ്.

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

ടാറ്റ നെക്സോൺ 5,179 യൂണിറ്റുകൾ വിറ്റഴിച്ച് മൂന്നാം സ്വന്തമാക്കിയപ്പോൾ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 2,275 യൂണിറ്റിനേക്കാൾ ഇരട്ടിയാണ് ഇത്. നിലവിൽ ടാറ്റയ്ക്ക് ലഭിക്കുന്ന സ്വീകാര്യത വിപണിയിൽ നേട്ടം കൊയ്യാൻ കമ്പനിയെ ഏറെ സഹായിക്കുന്നുണ്ട്.

MOST READ: വില 6.99 ലക്ഷം മുതൽ; കിയ സോനെറ്റിന്റെ വില വിരങ്ങൾ പുറത്ത്

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

XUV300 എസ്‌യുവിയുടെ പ്രാരംഭ വില മഹീന്ദ്ര അടുത്തിടെ കുറച്ചിരുന്നു. ഇത് സബ്-4 മീറ്റർ എസ്‌യുവിയെ ഈ വിഭാഗത്തിൽ പ്രസക്തമായി നിലനിർത്താൻ സഹായിച്ചതായാണ് വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ കമ്പനി 2,990 യൂണിറ്റ് വിൽപ്പനയാണ് നേടിയത്.

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

XUV300 മോഡലിന് തൊട്ടുപിന്നിൽ ഫോർഡ് ഇക്കോസ്‌പോർട്ടാണ് വിൽപ്പന പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ മാസം 2,757 യൂണിറ്റ് വിൽപ്പനയാണ് അമേരിക്കൻ വാഹന നിർമാണ കമ്പനിക്ക് നേടിക്കൊടുത്തത്. അതായത് 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് കാറിന്റെ വിൽപ്പന 125 യൂണിറ്റ് കുറഞ്ഞു.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

സെഗ്മെന്റിലെ ആറാമത്തെയും അവസാനത്തെയും സ്ഥാനം ഹോണ്ട WR-V ഏറ്റെടുത്തു. ഈയിടെ മിഡ് ലൈഫ് മേക്ക് ഓവറും ബിഎസ്-VI എഞ്ചിനും മോഡലിന് ലഭിച്ചിരുന്നു. ഇത്തവണ 729 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 1,178 യൂണിറ്റിനേക്കാൾ 449 യൂണിറ്റ് കുറവാണ് എന്നതും ശ്രദ്ധേയമാണ്.

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ മൊത്തം 26,825 സബ് കോംപാക്‌ട് എസ്‌യുവികളും ക്രോസ്ഓവറുകളും വിറ്റഴിച്ചു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 25,318 യൂണിറ്റുകളേക്കാൾ 1,507 എണ്ണം കൂടുതലാണ്. കൊവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഘാതത്തിനു ശേഷം ഇത്രയുമധികം നേട്ടം കൈവരിക്കാനായത് നിർമാതാക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന ഘടകമാണ്.

Most Read Articles

Malayalam
English summary
Hyundai Venue Managed To Grab The First Position In Sub-Compact SUV Segment. Read in Malayalam
Story first published: Thursday, September 3, 2020, 9:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X