A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

ഈ വര്‍ഷം ആരംഭത്തില്‍ നടന്ന ഓട്ടോ എക്സ്പോയിലാണ് നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ A-ക്ലാസ് ലിമോസിന്‍ എന്നറിയപ്പെടുന്ന A-ക്ലാസ് സെഡാന്‍ പ്രദര്‍ശിപ്പിക്കുന്നത്.

A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തിക്കാന്‍ ബ്രാന്‍ഡ് മുന്‍കൈ എടുത്തെങ്കിലും കൊവിഡ്-19 മൂലം അവതരണം മാറ്റിവെക്കുകയായിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്ന ഏറ്റവും പുതിയ A-ക്ലാസ് സെഡാനെ അടുത്ത മാസത്തോടെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

എന്‍ട്രി ലെവല്‍ ആഢംബര സെഡാന്റെ പതിവ് പതിപ്പ് ആദ്യം വരില്ലെങ്കിലും A35 AMG വരും ആഴ്ചകളില്‍ വിപണിയില്‍ എത്തും. സ്പോര്‍ട്ടിയര്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ആക്രമണാത്മക ഡിസൈന്‍ ഹൈലൈറ്റുകളും ഈ വേരിയന്റിലേക്ക് ഉപഭോക്താക്കളെ എത്തിക്കാന്‍ സഹായിക്കും.

MOST READ: എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള മികച്ച 5 വിലകുറഞ്ഞ ബൈക്കുകള്‍

A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

കൂടാതെ സ്റ്റാന്‍ഡേര്‍ഡ് A-ക്ലാസുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപ്ഗ്രേഡുചെയ്ത എക്സ്റ്റീരിയര്‍ വാഹനത്തിന് ലഭിക്കും. ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ പ്രതിമാസ വില്‍പ്പനയില്‍ സെഡാന്‍ പതിപ്പുകള്‍ പ്രധാന പങ്ക് വഹിക്കുന്നു.

A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

ഉടന്‍ വിപണിയില്‍ എത്തുന്ന A35 AMG മോഡലിന് സ്‌പോര്‍ട്ടി ഡിസൈനാണ് ലഭിക്കുക. സ്ട്രൈക്കിംഗ് ബമ്പര്‍, കാര്‍ഗര്‍ സൈഡ് സ്‌കേര്‍ട്ടുകള്‍, വലിയ അലോയ് വീലുകള്‍, വലിയ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, ബോള്‍ഡര്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ഒരു ബൂട്ട് ലിഡ് സ്പോയിലര്‍ തുടങ്ങിയവ ലഭിക്കും.

MOST READ: ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

അകത്തും നിരവധി പുതുമകള്‍ കാണാന്‍ സാധിക്കും. AMG ബക്കറ്റ് സീറ്റ്, AMG സ്റ്റിയറിംഗ് വീല്‍, കോണ്‍ട്രാസ്റ്റ് ഇന്റീരിയര്‍ ടച്ചുകള്‍, ബര്‍മസ്റ്റര്‍ ഓഡിയോ, എല്‍ഇഡി ആംബിയന്റ് ലൈറ്റിംഗ്, സണ്‍റൂഫ് തുടങ്ങിയവയും അകത്തളത്തെ മനോഹരമാക്കും.

A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

ആഢംബര സെഡാന് ഡ്യുവല്‍ 10.25 ഇഞ്ച് ഡിസ്പ്ലേകളും ലഭിക്കുന്നു - ഒന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും മറ്റൊന്ന് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും ഉപയോഗിക്കും. ഏകദേശം 60 ലക്ഷം രൂപയോളം വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

MOST READ: മാഗ്നൈറ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി നിസാൻ

A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

സ്റ്റാന്‍ഡേര്‍ഡ് A-ക്ലാസ് സെഡാന്‍ ഈ പതിപ്പിനെ പിന്തുടരും. ഇതിന് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ലഭിക്കും. ഈ എഞ്ചിന്‍ 194 bhp കരുത്ത് സൃഷ്ടിക്കും. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ ബ്രാന്‍ഡ് നല്‍കിയേക്കാം.

A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

രണ്ട് എഞ്ചിനുകളും ഏഴ് സ്പീഡ് ജി-ഡിസിടി ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കും. അളവുകള്‍ പരിശോധിക്കുകയാണെങ്കില്‍ A-ക്ലാസ് സെഡാന് 4,549 mm നീളവും 1,796 mm വീതിയും 1,466 mm ഉയരവും 2,729 mm നീളമുള്ള വീല്‍ബേസുമാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

MFA പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഭാവിയില്‍ ബ്രാന്‍ഡില്‍ നിന്നുള്ള നിരവധി മോഡലുകള്‍ ഈ പ്ലാറ്റ്‌ഫോമിലാകും നിര്‍മ്മിക്കുക. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മൂന്ന് ഡിസ്പ്ലേ ഓപ്ഷനുകളുള്ള പൂര്‍ണ സ്റ്റാന്‍ഡിംഗ് കോക്ക്പിറ്റ്, നാവിഗേഷനോടുകൂടിയ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റുചെയ്ത കാര്‍ സാങ്കേതികവിദ്യ, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകളും ലഭിക്കും. ഏകദേശം 40 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Mercedes Benz Planning To Launch A-Class Sedan India This Year. Read in Malayalam.
Story first published: Monday, November 16, 2020, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X