നാച്ചുറൽ സാനിറ്റേഷൻ പരിഹാരങ്ങൾ കണ്ടെത്താനൊരുങ്ങി എംജി മോട്ടോർ

കൊവിഡ്-19 മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ വാഹന ശ്രേണിയിലെ ക്യാബിനുകളും അതിനുള്ളിലെ വായുവും നാച്ചുറലായി സാനിറ്റൈസ് ചെയ്യാനുള്ള സാധ്യതകൾ കണ്ടെത്താൻ ഒരുങ്ങുകയാണ് എം‌ജി മോട്ടോർ ഇന്ത്യ.

നാച്ചുറൽ സാനിറ്റേഷൻ പരിഹാരങ്ങൾ കണ്ടെത്താനൊരുങ്ങി എംജി മോട്ടോർ

ഇതിനായി സിംഗപ്പൂർ ആസ്ഥാനമായുള്ള സ്പെഷ്യലിസ്റ്റ് മെഡ്‌ക്ലിനുമായി സഹകരിച്ച് ഗവേഷണവും കമ്പനി ആരംഭിച്ചു. ഹെക്ടർ എസ്‌യുവിയിലും ഇന്ത്യയ്‌ക്കായി അവതരിപ്പിച്ച ZS ഇവിയിലും മെഡ്‌ക്ലിനിന്റെ ‘സെറാഫ്യൂഷൻ' സാനിറ്റൈസേഷൻ സാങ്കേതികവിദ്യ ഇൻസ്റ്റാൾ ചെയ്യാനുള്ള സാധ്യത നിർമ്മാതാക്കൾ വിലയിരുത്തുന്നു.

നാച്ചുറൽ സാനിറ്റേഷൻ പരിഹാരങ്ങൾ കണ്ടെത്താനൊരുങ്ങി എംജി മോട്ടോർ

99.9 ശതമാനം ബാക്ടീരിയ, വൈറസ്, പൂപ്പൽ, അലർജികൾ ഉണ്ടാക്കുന്ന കീടങ്ങൾ, ദുർഗന്ധം, അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങൾ (VOCs) പോലുള്ള ദോഷകരമായ മലിനീകരണം എന്നിവ ഇല്ലാതാക്കാൻ തങ്ങളുടെ പേറ്റന്റഡ് സാങ്കേതികവിദ്യയുള്ള സ്റ്റെറിലൈസറുകൾ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് മെഡ്‌ക്ലിൻ പറയുന്നു.

MOST READ: മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

നാച്ചുറൽ സാനിറ്റേഷൻ പരിഹാരങ്ങൾ കണ്ടെത്താനൊരുങ്ങി എംജി മോട്ടോർ

നെഗറ്റീവ് ഓക്സിജൻ അയോണുകളും (O-) നിയന്ത്രിത ഓസോണിന്റെ അളവും (O3) അടങ്ങുന്ന "ആക്ടീവ് ഓക്സിജൻ" ഉപയോഗിച്ച് സാങ്കേതികവിദ്യ ക്യാബിനിലെ ഘടകങ്ങളെയും ഉപരിതലത്തേയും അണുവിമുക്തമാക്കുന്നു എന്നും മെഡ്‌ക്ലിൻ വ്യക്തമാക്കുന്നു.

നാച്ചുറൽ സാനിറ്റേഷൻ പരിഹാരങ്ങൾ കണ്ടെത്താനൊരുങ്ങി എംജി മോട്ടോർ

HVAC സിസ്റ്റം അധിഷ്ഠിത ക്യാബിൻ സാനിറ്റൈസേഷൻ & ഡിസിൻഫെക്ഷൻ സാങ്കേതികവിദ്യയും വാഹനങ്ങളിൽ വിന്യസിക്കാൻ തങ്ങൾ മുൻ‌കൂട്ടി ശ്രമിക്കുകയാണെന്ന് എം‌ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ പറഞ്ഞു.

MOST READ: ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

നാച്ചുറൽ സാനിറ്റേഷൻ പരിഹാരങ്ങൾ കണ്ടെത്താനൊരുങ്ങി എംജി മോട്ടോർ

തങ്ങളുടെ ഉപഭോക്താക്കൾക്ക് വാഹനത്തിനുള്ളിൽ ശുദ്ധവും സുരക്ഷിതവുമായ അന്തരീക്ഷം നൽകിക്കൊണ്ട് സുരക്ഷിതമായ മൊബിലിറ്റി അനുഭവങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനായി കമ്പനി തുടർന്നും പ്രവർത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാച്ചുറൽ സാനിറ്റേഷൻ പരിഹാരങ്ങൾ കണ്ടെത്താനൊരുങ്ങി എംജി മോട്ടോർ

സിംഗപ്പൂർ ആസ്ഥാനമായുള്ള സ്ഥാപനം ഇതിനകം തന്നെ ‘ഓട്ടോപ്ലസ്' സബ് ബ്രാൻഡിന് കീഴിൽ അന്താരാഷ്ട്ര വിപണികളിൽ ക്യാബിൻ മലിനീകരണ വിമുക്തമാക്കുന്ന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

നാച്ചുറൽ സാനിറ്റേഷൻ പരിഹാരങ്ങൾ കണ്ടെത്താനൊരുങ്ങി എംജി മോട്ടോർ

ആക്ടീവ് ഓക്സിജൻ സൃഷ്ടിക്കുന്ന ‘സെറാഫ്യൂഷൻ' സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന പോർട്ടബിൾ ഉപകരണങ്ങൾ ഒന്നുകിൽ വാഹനത്തിന്റെ ലൈറ്റർ സോക്കറ്റിലേക്ക് പ്ലഗ് ചെയ്യാനോ അല്ലെങ്കിൽ യുഎസ്ബി പോർട്ടിലേക്ക് കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കാനോ കഴിയും.

നാച്ചുറൽ സാനിറ്റേഷൻ പരിഹാരങ്ങൾ കണ്ടെത്താനൊരുങ്ങി എംജി മോട്ടോർ

ഇന്ത്യയിലെ വാഹന നിരയിയിലേക്ക് സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള എം‌ജിയുടെ പദ്ധതികൾ‌ ഫലവത്താകുകയാണെങ്കിൽ‌, കൊവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ‌ അനുഭവിക്കുന്ന ഒരു വിപണിയിൽ‌ ഒരു വിശിഷ്ട വിൽപ്പന ഘടകമായേക്കാം.

MOST READ: ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കില്ല

നാച്ചുറൽ സാനിറ്റേഷൻ പരിഹാരങ്ങൾ കണ്ടെത്താനൊരുങ്ങി എംജി മോട്ടോർ

ഇന്ത്യയിലെ എം‌ജിയുടെ ഉൽ‌പ്പന്നങ്ങളിൽ‌, ZS ഇവിയിൽ ഒരു പ്രത്യേക PM 2.5 ഫിൽ‌റ്റർ ക്യാബിൻ‌-ഫിൽ‌ട്രേഷൻ‌ നടത്തുന്നു. നിർദ്ദിഷ്ട ആക്ടീവ്-ഓക്സിജൻ സാങ്കേതികവിദ്യ എംജി ഹോക്ടറിന്റെ പ്രമുഖ എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്ക്കുമേൽ വലിയൊരു മേൽക്കൈ നൽകുന്നു. ക്രെറ്റയിലും സെൽറ്റോസിലും ബെസ്പോക്ക് എയർ-ഫിൽ‌ട്രേഷൻ ഫംഗ്ഷനുകളാണ് നിർമ്മാതാക്കൾ സജ്ജമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Partners With Medklinn To Research Natural Sterilisation Of Cabin Air And Interior Surfaces. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X