പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ബി‌എം‌ഡബ്ല്യു ഇന്ത്യ പുതുതലമുറ X6 രാജ്യത്ത് അവതരിപ്പിച്ചു. 95 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന കൂപ്പെ-എസ്‌യുവി X-ലൈൻ, M-സ്‌പോർട്ട് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ സിംഗിൾ പവർട്രെയിൻ ഓപ്ഷനിൽ ലഭ്യമാണ്.

പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

പേര് സൂചിപ്പിക്കുന്നത് പോലെ, ബിഎംഡബ്ല്യുവിന്റെ മോഡൽ നിരയിൽ X5-നും X7-നും ഇടയിലാണ് X6 സ്ഥിതിചെയ്യുന്നത്. CBU റൂട്ട് വഴിയാണ് വാഹനം ഇന്ത്യയിൽ എത്തുന്നത്.

പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

5 സീരീസ്, 7 സീരീസ് എന്നിവയുടെ അതേ CLAR പ്ലാറ്റ്ഫോമിലാണ് പുതുതലമുറ X6 നിർമ്മിച്ചിരിക്കുന്നത്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലുപ്പത്തിലുള്ള രൂപഭാവം മാത്രമല്ല കിഡ്നി-ഗ്രില്ലിന്റെ വലിയ ആവർത്തനവും പുതിയ X6 -ൽ വരുന്നു.

MOST READ: പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ഇപ്പോൾ ആദ്യമായി, ഈ ഗ്രില്ലിന് ഒരു ഇലുമിനേഷൻ ഫംഗ്ഷനും ലഭിക്കുന്നു. ഹെഡ്‌ലാമ്പുകൾ പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു കൂടാതെ അഗ്രസ്സീവ് ബമ്പറുമാണ് വാഹനത്തിൽ വരുന്നത്.

പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

പ്രൊഫൈലിൽ, ചരിഞ്ഞ റൂഫ് X6 -ന്റെ വേറിട്ടുനിൽക്കുന്നു. 8 സീരീസിനോട് സാമ്യമുള്ള ടെയിൽ ലാമ്പുകളാണ് പിന്നിൽ വരുന്നത്. സ്‌പോർടി ബമ്പറിലെ സംയോജിത എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ പുതിയ X6 -ന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

അകത്ത്, സാധാരണ ബിഎംഡബ്ല്യു ക്യാബിൻ ഡിസൈൻ നിലനിർത്തുന്നു. വാഹനത്തിന് ടോപ്പ് നോച്ച് ലെതർ അപ്ഹോൾസ്റ്ററി ലഭിക്കുന്നു, കൂടാതെ സെന്റർ കൺസോളിലെ ഗ്ലാസ് കട്ട് ജോയിസ്റ്റിക്ക് ആണ് പുതിയ കൂട്ടിച്ചേർക്കൽ. ക്യാബിന്റെ ഘടകങ്ങൾ X5 -ൽ നിന്ന് കടമെടുത്തിരിക്കുന്നു.

പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

മസാജ് ഫംഗ്ഷനോടുകൂടിയ മൾട്ടിഫംഗ്ഷൻ സീറ്റുകൾ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഐഡ്രൈവ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ്, ബോവേർസ് & വിൽക്കിൻസ് 3D സൗണ്ട് സിസ്റ്റം എന്നിവ സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

MOST READ: പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ബൂട്ട് കപ്പാസിറ്റി 580 ലിറ്ററിൽ നിന്ന് 1,530 ലിറ്ററായി ഉയർത്താൻ X6 ന്റെ 40:20:40 അനുപാദത്തിൽ മടക്കാൻ കഴിയുന്ന സ്പ്ലിറ്റ് പിൻ സീറ്റുകൾ അനുവദിക്കുന്നു.

പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

340 bhp കരുത്തും 450 Nm torque ഉം പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ സ്‌ട്രെയിറ്റ്-6 പെട്രോൾ മോട്ടോറാണ് X6 -ന്റെ X-ഡ്രൈവ് 40i പവർ ചെയ്യുന്നത്. നാല് വീലുകളിലേക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് പവർ നൽകുന്നു.

MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

X6 -ന്റെ മറ്റ് പതിപ്പുകൾ പിന്നീട് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്തിടെ പുറത്തിറക്കിയ ഔഡി Q8, പോർഷ കയീൻ കൂപ്പെ, വരാനിരിക്കുന്ന മെർസിഡീസ് ബെൻസ് GLE കൂപ്പെ എന്നിവയ്ക്കെതിരെ X6 മത്സരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
New Gen BMW X6 Launched In India. Read in Malayalam.
Story first published: Thursday, June 11, 2020, 19:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X