ശ്രേണിയില്‍ കരുത്ത് തെളിയിച്ച് പുതുതലമുറ ഹോണ്ട സിറ്റി; ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍

ഈ വര്‍ഷം ജൂലൈ മാസത്താലാണ് നിര്‍മ്മാതാക്കളായ ഹോണ്ട, സിറ്റിയുടെ അഞ്ചാം തലമുറ ഇന്ത്യയില്‍ പുറത്തിറക്കിയത്. മുന്‍ തലമുറകളായ സെഡാനുകളെപ്പോലെ തന്നെ പുതുതലമുറ മോഡലിനും രാജ്യത്ത് മികച്ച പ്രതികരണം ലഭിച്ചു.

ശ്രേണിയില്‍ കരുത്ത് തെളിയിച്ച് പുതുതലമുറ ഹോണ്ട സിറ്റി; ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍

വാസ്തവത്തില്‍, തുടക്കം വളരെ മികച്ചതായിരുന്നു, വില്‍പ്പനയുടെ കാര്യത്തില്‍ 2020 ഒക്ടോബറില്‍ ഹോണ്ട സിറ്റി, ശ്രേണിയില്‍ അതിന്റെ എല്ലാ എതിരാളികളെയും പിന്തള്ളിയെന്നു വേണം പറയാന്‍.

ശ്രേണിയില്‍ കരുത്ത് തെളിയിച്ച് പുതുതലമുറ ഹോണ്ട സിറ്റി; ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍

കഴിഞ്ഞ മാസം മൊത്തം 4,124 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഹോണ്ട സിറ്റി ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട C-സെഗ്മെന്റ് സെഡാന്‍ ആയി. 2020 ഒക്ടോബറില്‍ 2,166 യൂണിറ്റുകള്‍ വിറ്റ ഹ്യുണ്ടായി വെര്‍ണ രണ്ടാം സ്ഥാനത്തെത്തി. ഹ്യുണ്ടായി വെര്‍ണയും അടുത്തിടെയാണ് നവീകരണത്തേടെ വിപണിയില്‍ എത്തുന്നത്.

MOST READ: പലപ്പോഴും മാറിപോകാറില്ലേ? പെട്രോള്‍ ടാങ്ക് ഏത് വശത്താണെന്ന് മീറ്റർ തന്നെ പറഞ്ഞു തരും

ശ്രേണിയില്‍ കരുത്ത് തെളിയിച്ച് പുതുതലമുറ ഹോണ്ട സിറ്റി; ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍

എന്നാല്‍ ഹോണ്ട സിറ്റിയെ വെല്ലുവിളിക്കാന്‍ മിഡ്-ലൈഫ് പുതുക്കല്‍ പര്യാപ്തമല്ലെന്ന് വേണം പറയാന്‍. മാരുതി സുസുക്കി സിയാസ് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം 1,422 യൂണിറ്റുകള്‍ വിറ്റു. സിയാസിന് പിന്നാലെ സ്‌കോഡ റാപ്പിഡ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവ യഥാക്രമം 1,024, 231 യൂണിറ്റുകള്‍ വില്‍പ്പന നടത്തി.

ശ്രേണിയില്‍ കരുത്ത് തെളിയിച്ച് പുതുതലമുറ ഹോണ്ട സിറ്റി; ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍

കോംപാക്ട് എസ്‌യുവികളുടെ ജനപ്രീതി വര്‍ദ്ധിച്ചതിനാല്‍ സെഗ്മെന്റിന്റെ മൊത്തത്തിലുള്ള വില്‍പന ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, ഹോണ്ട സിറ്റി ഈ സെഗ്മെന്റ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുന്നു.

MOST READ: ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ശ്രേണിയില്‍ കരുത്ത് തെളിയിച്ച് പുതുതലമുറ ഹോണ്ട സിറ്റി; ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍

2020 സെപ്റ്റംബര്‍ മാസത്തില്‍ ഹോണ്ട സിറ്റിയുടെ 2,709 യൂണിറ്റുകള്‍ വിറ്റഴിച്ചു. അതായത് ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് കഴിഞ്ഞ മാസം 1,415 അധിക യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു.

ശ്രേണിയില്‍ കരുത്ത് തെളിയിച്ച് പുതുതലമുറ ഹോണ്ട സിറ്റി; ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍

1.5 ലിറ്റര്‍ i-VTEC പെട്രോളും 1.5 ലിറ്റര്‍ DOHC ഡീസല്‍ എഞ്ചിനുമാണ് 2020 ഹോണ്ട സിറ്റിയില്‍ വാഗ്ദാനം ചെയ്യുന്നത്. ഗ്യാസോലിന്‍ യൂണിറ്റ് 6,600 rpm-ല്‍ 121 bhp കരുത്തും 4,300 rpm-ല്‍ 145 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്.

MOST READ: ആദ്യപത്തില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകൾ

ശ്രേണിയില്‍ കരുത്ത് തെളിയിച്ച് പുതുതലമുറ ഹോണ്ട സിറ്റി; ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍

ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത യഥാക്രമം മാനുവലിന് 17.8 കിലോമീറ്ററും സിവിടി പതിപ്പ്‌ന് 18.4 കിലോമീറ്ററുമാണ്. ഓയില്‍-ബര്‍ണര്‍ 3,600 rpm-ല്‍ 100 bhp പവറും 1,750 rpm-ല്‍ 200 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. 24.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.

ശ്രേണിയില്‍ കരുത്ത് തെളിയിച്ച് പുതുതലമുറ ഹോണ്ട സിറ്റി; ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍

പുതിയ എഞ്ചിനൊപ്പം ഏതാനും പുതിയ ഫീച്ചറുകളുകളുടെയും, കോസ്മെറ്റിക് മാറ്റങ്ങളും വരുത്തിയാണ് പുതുതലമുറ സിറ്റി നിരത്തുകളിലേക്ക് എത്തുന്നത്. വലിപ്പത്തിന്റെ കാര്യത്തിലും പഴയ പതിപ്പിനെക്കാള്‍ കേമനാണ് പുതിയ മോഡല്‍. ഹോണ്ട പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിറ്റി. ഈ പ്ലാറ്റ്ഫോം ഭാരം കുറഞ്ഞതും സുരക്ഷിതവുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
New-Gen Honda City Has Become The Best-Selling C-segment Sedan In The October 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X