പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

മൂന്നാംതലമുറ i20 പ്രീമിയം ഹാച്ച്ബാക്കിനെ യുകെയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി. ജർമനിയിൽ അവതരിപ്പിച്ച മോഡലിന്റെ അതേ രൂപകൽപ്പനയാണ് ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്ന പതിപ്പിനും എന്നത് ശ്രദ്ധേയമാണ്.

പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

ഇന്ത്യൻ വാഹന പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിൽ ഒന്നാണ് പുത്തൻ ഹ്യുണ്ടായി i20. എന്നാൽ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി പ്രീമിയം ഹാച്ചിന് ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് കൊറിയൻ കമ്പനി യുകെയിൽ വാഗ്ദാനം ചെയ്യുന്നത്.

പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

ഈ പുതിയ ടർബോ എഞ്ചിൻ 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായാണ് എത്തുന്നത്. ഉത് പരമാവധി 100 bhp കരുത്തിൽ 172 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ പതിപ്പിൽ 19.23 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നതും.

MOST READ: കറുപ്പഴകിൽ കസ്റ്റമൈസ്ഡ് കിയ സോനെറ്റ്

പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

SE, പ്രീമിയം, അൾട്ടിമേറ്റ് എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുക. ആറ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഉപയോഗിച്ച് മൂന്നാംതലമുറ ഹ്യുണ്ടായി i20 വാഗ്‌ദാനം ചെയ്യുന്നു. പരമ്പരാഗത മാനുവൽ ഓപ്ഷനുകളൊന്നും ഓഫറിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.

പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

18,595 പൗണ്ട് മുതൽ 23,354 പൗണ്ട് വരെയാണ് പ്രീമിയം മോഡലിനായി യുകെയിൽ മുടക്കേണ്ടത്. അതായത് ഏകദേശം 17.67 ലക്ഷം മുതൽ 22.2 ലക്ഷം രൂപ വരെ. ഇന്ത്യൻ പതിപ്പ് i20 യുടെ പ്രതീക്ഷിച്ച വിലയുടെ മൂന്നിരട്ടിയാണിത്.

MOST READ: മണിക്കൂറിൽ 508.74 കിലോമീറ്റർ വേഗത; ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാറായി SSC ട്യുവടാര

പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

രൂപകൽപ്പനയുടെ കാര്യത്തിൽ 2020 i20 ഒരു പുതുരൂപം തന്നെയാണ് ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. മുൻതലമുറ മോഡലിന് സമാനമായി പ്രൊഫൈൽ നിലനിൽക്കുന്നുണ്ടെങ്കിലും കോസ്മെറ്റിക് വശങ്ങളിലേക്ക് നോക്കിയാൽ ഒന്നിലധികം ഡിസൈൻ മാറ്റങ്ങൾ കാണാൻ സാധിക്കും.

പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നവംബർ ആദ്യ വാരത്തിൽ പുതിയ തലമുറ i20 പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഏതായാലും വാഹനം ഇതിനോടകം തന്നെ ഡീലർഷിപ്പികളിൽ എത്തിയിട്ടുണ്ട്.

MOST READ: വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

i20 സ്വന്തമാക്കാൻ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. എന്നിരുന്നാലും ഔദ്യോഗിക ബുക്കിംഗ് ഹ്യുണ്ടായി ഇതുവരെ ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടില്ല.

പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

പുത്തൻ ഹ്യുണ്ടായി i20 ഒരുങ്ങുന്നത് ആറ് മോണോടോൺ, രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണെന്നതും സെഗ്മെന്റിൽ കൂടുതൽ മോടിയാകും. നിലവിലെ പ്രധാന എതിരാളികളായ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ് എന്നിവയ്ക്കെതിരെ ഒരുപടി മുന്നിൽ നിൽക്കാനുള്ള എല്ലാം സജ്ജീകരണങ്ങളും വാഹനത്തിലുണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New-Gen Hyundai i20 Launched In The UK. Read in Malayalam
Story first published: Wednesday, October 21, 2020, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X