വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് പുത്തൻ ഹ്യുണ്ടായി i20

തലമുറ മാറ്റത്തിന് ഒരുങ്ങുന്ന പുതിയ ഹ്യുണ്ടായി i20 ഉത്സവ സീസണിനോട് അനുബന്ധിച്ച് വിപണിയിൽ ഇടംപിടിക്കും. അതിന്റെ ഭാഗമായി പുത്തൻ മോഡലിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് ബ്രാൻഡ്. പ്രീമിയം ഹാച്ച്ബാക്കിന്റെ അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചതായാണ് സൂചന.

വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി i20

ഇപ്പോൾ മൂന്നാംതലമുറ i20 യുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ ടീംബിഎച്ച്പി പുറത്തുവിട്ടിട്ടുണ്ട്. ഇതൊരു പ്രൊഡക്ഷൻ റെഡി മോഡലാണെന്നാണ് സൂചന. ഡയമണ്ട് കട്ട് അലോയ് വീലുകളും ഷാർപ്പ് ORVM-കളും ഒരു ഷാർക്ക് ഫിൻ ആന്റിനയും കാണാനാകുന്നതിനാൽ ഇതൊരു ടോപ്പ്-സ്പെക്ക് മോഡലാണെന്ന സൂചനയാണ് നൽകുന്നത്.

വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി i20

പുതിയ ഹ്യുണ്ടായി i20-യുടെ എൽഇഡി ടെയിൽ‌ലാമ്പുകളുടെ ഒരു കാഴ്ചയും ലഭിക്കുന്നുണ്ടെങ്കിലും ആഗോള മോഡലിൽ കാണുന്നതുപോലെ അതിന്റെ രൂപകൽപ്പന സമൂലമായി തുടരുമോ എന്ന് കാര്യത്തിൽ ഉറപ്പുനൽകാൻ സാധിക്കില്ല.

MOST READ: ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി i20

ഈ ചിത്രങ്ങളിൽ കാറിന്റെ മുൻഭാഗം കാണാനാകില്ലെങ്കിലും മുമ്പ് കണ്ട സ്പൈ ചിത്രങ്ങളെയും ഗ്ലോബൽ i20 മോഡലിനെയും അടിസ്ഥാനമാക്കിയാൽ പൂർണ എൽഇഡി ലൈറ്റിംഗുകളാൽ ചുറ്റപ്പെട്ട വലിയ കറുത്ത കാസ്കേഡിംഗ് ഗ്രില്ലുമായി ഹാച്ച്ബാക്ക് വിപണിയിൽ എത്തും.

വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി i20

ഹെഡ്‌ലാമ്പുകളും എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും എൽഇഡിയിൽ തന്നെയൊരുങ്ങുമ്പോൾ ആക്രമണാത്മക രൂപത്തിലുള്ള ഫ്രണ്ട് ബമ്പറും ഷാർപ്പ് ലൈനുകളും റൗണ്ട് ഫോഗ്‌ലാമ്പുകളും കാറിന്റെ മുൻവശത്തെ മനോഹരമാക്കും.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി i20

ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായ FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്. വാഹനത്തിന്റെ ഇന്റീരിയറും പുതുമയുള്ളതായിരിക്കും. ഡാഷ്ബോർഡ് പുതിയ ഡിസൈൻ സ്വീകരിക്കുമ്പോൾ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും i20 വാഗ്ദാനം ചെയ്യും.

വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി i20

അതോടൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകൾ എന്നിവയും ക്യാബിനിൽ കൊറിയൻ ബ്രാൻഡ് ഉൾപ്പെടുത്തും. എന്നാൽ ഹ്യുണ്ടായയുടെ ബ്ലൂലിങ്ക് കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ ലഭിക്കുന്നതാകും ഏറ്റവും ശ്രദ്ധേയമാവുക.

MOST READ: ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി i20

2021 ഹ്യുണ്ടായി i20-യിൽ പെട്രോൾ, ഡീസൽ എഞ്ചിനുകളാകും ലഭ്യമാവുക. അതിൽ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടും. ഗിയർബോക്സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും.

വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി i20

വിപണിയിലെത്തിയാൽ പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ ടാറ്റ ആൾട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, പുതിയ ഹോണ്ട ജാസ് തുടങ്ങിയ ശക്തരായ എതിരാളികളുമായാകും ഹ്യുണ്ടായി i20 മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Next-Gen Hyundai i20 Spied In Testing India Launch Soon. Read in Malayalam
Story first published: Tuesday, September 22, 2020, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X