YouTube

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

ഒടുവിൽ പുതുതലമുറ 911 ടാർഗ വെളിപ്പെടുത്തിയിരിക്കുകയാണ് പോർഷ. എട്ടാം തലമുറ 911 പുറത്തിറങ്ങി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ മോഡൽ വരുന്നത്. കൂപ്പിനും കാബ്രിയോലെറ്റിനും ശേഷം പുതിയ 911 -ന്റെ മൂന്നാമത്തെ ബോഡി വേരിയന്റാണിത്.

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

ടാർഗ 4, ടാർഗ 4S എന്നീ രണ്ട് പതിപ്പുകളിലാണ് പുതിയ 911 ടാർഗ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 911 ബാഡ്ജ് ധരിക്കുന്നതിനു പുറമേ, ടാർഗയുടെ ഏറ്റവും വലിയ USP എന്നത് ഐതിഹാസിക ഓട്ടോമാറ്റിക് ഹാർഡ്-ടോപ്പ് റൂഫ് സംവിധാനമാണ്.

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

ഇത് 1965 മുതലുള്ള യഥാർത്ഥ ടാർഗയിലേക്കുള്ള ഒരു ത്രോബാക്ക് ആണ്. സ്പോർട്സ് കാറിന്റെ പിൻസീറ്റുകൾക്ക് പിന്നിൽ ഹാർഡ്-ടോപ്പ് ക്രമീകരിച്ചിരിക്കുന്നു.

MOST READ: രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഏഥർ

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

അതിന്റെ ഫലമായി B-പില്ലറിന് പിന്നിലുള്ള ഐതിഹാസിക സെൻ‌ട്രൽ റോൾ‌-ഓവർ‌ ബാറിൽ‌ പൂർണ്ണമായും വെളിപ്പെടുന്നു. വെറും 19 സെക്കൻഡിനുള്ളിൽ റൂഫ് തുറക്കാനും അടയ്ക്കാനും കഴിയും.

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ 911 ടാർഗ മോഡലിലെ എല്ലാ പാനലുകളും പുതിയതാണ്. ഹൂഡിലെയും രൂപഘടനയും പുതിയതാണ്, മുമ്പത്തേതിനേക്കാൾ അല്പം ഭംഗിയുള്ളതുമാണിത്.

MOST READ: ജീപ്പ് കോമ്പസിന്റെ പ്രൊഡക്ഷന്‍ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ ആരംഭിച്ചു

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

മുൻ മോഡലിന്റെ വെറും 30 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനത്തിലധികം അലുമിനിയം കഒണ്ടാണ് പുതുതലമുറ കാർ ഒരുക്കിയിരിക്കുന്നത്. പിൻഭാഗത്ത് ഇരു ടെയിൽ ലാമ്പുകളും എക്സ്റ്റെൻഡബിൾ സ്‌പോയ്‌ലറും ചേരുന്ന എൽഇഡി ലൈറ്റ് സ്ട്രിപ്പും തുടരുന്നു.

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

പുതിയ 911 ടാർഗയ്ക്ക് ഇരട്ട-ടർബോ 3.0 ലിറ്റർ ബോക്‌സർ എഞ്ചിൻ ലഭിക്കുന്നു, ഇത് രണ്ട് ട്യൂൺ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ടാർഗ 4 ലെ എഞ്ചിൻ 6,500 rpm -ൽ 380 bhp കരുത്തും 1,950 മുതൽ 5,000 rpm -ൽ 450 Nm torque ഉം നിർമ്മിക്കുന്നു.

MOST READ: മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് പുതിയ അപ്‌ഡേറ്റുകൾ നൽകാനൊരുങ്ങി ഫോർഡ്

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

സ്‌പോർട് ക്രോണോ പാക്കേജിൽ ഘടിപ്പിക്കുമ്പോൾ വെറും 4.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. മണിക്കൂറിൽ 289 കിലോമീറ്ററാണ് ടാർഗ 4 -ന്റെ പരമാവധി വേഗത.

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

ടാർഗ 4S -ന് ഒരേ എഞ്ചിൻ ലഭിക്കുന്നതെങ്കിലും 6,500 rpm -ൽ 444 bhp കരുത്തും 2,300 മുതൽ 5,000 rpm -ൽ 530 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് 30 bhp കരുത്തും, 30 Nm torque ഉം വർധനവ് ഈ മോഡലിന് ലഭിക്കുന്നു.

MOST READ: വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

0-100 കിലോമീറ്റർ വേഗതയിൽ 3.6 സെക്കൻഡ് വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കുന്നു. ഇത് വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനെക്കാൾ വേഗമേറിയതാണ്.

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

ടാർഗ 4S -ന്റെ പരമാവധി വേഗത 304 കിലോമീറ്ററാണ്. ടാർഗ 4, ടാർഗ 4S എന്നിവയ്ക്ക് എട്ട് സ്പീഡ് PDK ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്നു, എന്നാൽ 4S -ന്റെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് ഏഴ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനും ലഭിക്കുന്നു.

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

പുതിയ 911 ടാർഗ 4S -ന് ഒരു ഓപ്‌ഷണൽ പിൻ-ആക്‌സിൽ സ്റ്റിയറിംഗും ലഭിക്കുന്നു, ഇത് മുൻ ചക്രങ്ങളുടെ അതേ ദിശയിലോ വിപരീത ദിശയിലോ പോലും 2 ഡിഗ്രി വരെ പിൻ ചക്രങ്ങളെ നയിക്കാനാകും. തീർച്ചയായും ഇരു മോഡലുകളും മികച്ച ട്രാക്ഷനും നിയന്ത്രണത്തിനും ഓൾ-വീൽ ഡ്രൈവും ലഭിക്കുന്നു.

പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

പോർഷ ഒരു പ്രത്യേക ലോഞ്ച് ടൈംലൈൻ പരാമർശിച്ചിട്ടില്ലെങ്കിലും, പുതിയ പോർഷ 911 ടാർഗ 2021 ന്റെ തുടക്കത്തിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ഞങ്ങൾ സംശയിക്കുന്നു. നിലവിൽ വിപണിയിലുള്ള പോർഷ 911 കളിൽ നിന്ന് ഒരു ചെറിയ പ്രീമിയത്തിന് ഇതിന്റെ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche reveals new gen 911 Targa. Read in Malayalam.
Story first published: Wednesday, May 20, 2020, 15:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X