പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

വില്‍പ്പന അളവില്‍ നേരിയ ഇടിവുണ്ടെങ്കിലും നവംബര്‍ പ്രധാനമായും പ്രീമിയം എസ്‌യുവികള്‍ക്ക് ഒരു നിഷ്പക്ഷ മാസമായിരുന്നു. മൊത്തം 2,194 യൂണിറ്റുകള്‍ വിറ്റു.

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

വില്‍പ്പനയില്‍ 5 ശതമാനത്തിന്റെ ഇടിവും ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,299 യൂണിറ്റായിരുന്നു വില്‍പ്പന. ഇത് കണക്കിലെടുക്കുമ്പോഴാണ് 5 ശകമാനത്തിന്റെ ഇടിവ് ഉണ്ടായിരിക്കുന്നത്.

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2020 നവംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പ്രീമിയം എസ്‌യുവിയാണ് ഫോര്‍ച്യൂണര്‍. 656 യൂണിറ്റ് വിറ്റഴിക്കാന്‍ ടൊയോട്ടയ്ക്ക് സാധിച്ചു. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം നവംബറില്‍ വിറ്റ 1,063 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിവര്‍ഷ വില്‍പ്പനയില്‍ 38 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

MOST READ: പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മോഡലിന് പുതിയൊരു ഫെയ്‌സ്‌ലിഫറ്റ് പതിപ്പ് സമ്മാനിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. വരും വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തുമെന്ന് കരുതുന്ന മോഡലിന്റെ ബുക്കിംഗ് ചില ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫോര്‍ഡ് എന്‍ഡവര്‍ ആണ്. മോഡലിന്റെ 647 യൂണിറ്റുകള്‍ നവംബറില്‍ നിര്‍മ്മാതാക്കള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 724 യൂണിറ്റുകാണ് വിറ്റത്. ഇതോടെ പ്രതിവര്‍ഷ വില്‍പ്പനയില്‍ 11 ശതമാനത്തിന്റെ ഇടിവ് ഉണ്ടായി.

MOST READ: G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

സെപ്റ്റംബറില്‍ കമ്പനി എന്‍ഡോവര്‍ സ്‌പോര്‍ട്ട് പതിപ്പ് പുറത്തിറക്കിയിരുന്നു. 35.1 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. സ്പോര്‍ട്ട് പതിപ്പ് പ്രധാനമായും വിഷ്വല്‍ മെച്ചപ്പെടുത്തലുകലാണ് ലഭിച്ചിരിക്കുന്നത്. മറ്റ് മാറ്റങ്ങളൊന്നും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നില്ല.

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പുതിയ ഉത്പ്പന്നങ്ങള്‍ പരീക്ഷിക്കാന്‍ ഉപഭോക്താക്കള്‍ സന്നദ്ധത കാണിക്കുന്നതിന് മറ്റൊരു ഉദാഹരണമാണ് എംജി ഗ്ലോസ്റ്റര്‍. അതിന്റെ ആദ്യ മാസത്തില്‍ 627 യൂണിറ്റുകളുടെ വില്‍പനയാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മൂന്നാമത്തെ പ്രീമിയം എസ്‌യുവിയായി ഗ്ലോസ്റ്റര്‍ മാറി.

MOST READ: ഡിസംബറിൽ വൻ ഓഫറുകളുമായി ഹ്യുണ്ടായി

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്പേസ്, ഹ്യുണ്ടായി ട്യൂസോണ്‍, ഹോണ്ട CR-V, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ എതിരാളികളേക്കാള്‍ മുന്നിലാണ് ഗ്ലോസ്റ്റര്‍. ആദ്യ സ്ഥാനക്കാരായ ഫോര്‍ച്യൂണര്‍, എന്‍ഡവര്‍ എന്നിവയുമായുള്ള വില്‍പ്പന കണക്കുകളിലെ വ്യത്യാസം പോലും വളരെ ചെറുതാണ്.

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

വരും മാസങ്ങളിലും ഗ്ലോസ്റ്ററിന് വില്‍പ്പനയില്‍ ഈ ആധിപത്യം നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം എസ്‌യുവിയായി ഇത് ഉയര്‍ന്നുവരും.

MOST READ: പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

നാലാം സ്ഥാനത്ത് ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്പേസ് ആണ്. 138 യൂണിറ്റുകള്‍ നവംബറില്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിറ്റ 176 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിവര്‍ഷ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്തു.

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

നവംബറില്‍ 76 യൂണിറ്റുകളുമായി ഹ്യുണ്ടായി ട്യൂസോണ്‍ അഞ്ചാം സ്ഥാനത്തുണ്ട്. ഈ ശ്രേണിയില്‍ പോസിറ്റീവ് വളര്‍ച്ച രജിസ്റ്റര്‍ ചെയ്യുന്ന ഒരേയൊരു എസ്‌യുവി ട്യൂസോണ്‍ ആണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിറ്റ 59 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പന 29 ശതമാനം ഉയര്‍ന്നു.

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിച്ച് എംജി ഗ്ലോസ്റ്റര്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഹോണ്ട CR-V, മഹീന്ദ്ര ആള്‍ട്യുറാസ് G4 വില്‍പ്പന യഥാക്രമം 27 യൂണിറ്റും 23 യൂണിറ്റുമാണ്. ഹോണ്ട CR-V യുടെ വില്‍പ്പനയില്‍ 68 ശതമാനം ഇടിവ് ഉണ്ടായപ്പോള്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4-ന്റെ വില്‍പ്പനയില്‍ 34 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Premium SUV Sales Report In November 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X