മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ബ്രാൻഡിന്റെ ഭാവിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രിവ്യൂ കാണിക്കുന്ന മെഗാൻ e-വിഷൻ കൺസെപ്റ്റ് ഔദ്യോഗികമായി പുറത്തിറക്കി.

മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

റെനോ മെഗാൻ e-വിഷന്റെ പ്രൊഡക്ഷൻ പതിപ്പ് 2022 -ൽ സമാരംഭിക്കും. പുതിയ മോഡൽ റെനോ-നിസ്സാൻ കൂട്ടുകെട്ടിന്റെ CMF-EV മോഡുലാർ പ്ലാറ്റ്‌ഫോമിൽ വികസിപ്പിക്കും, ഇത് നിസ്സാൻ ആര്യയ്ക്കും അടിസ്ഥാനമിടുന്നു.

മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

കമ്പനിയുടെ ഹാച്ച്ബാക്ക്, വിപണിയിലെ ഏറ്റവും നേർത്ത ബാറ്ററികളും അൾട്രാ കോംപാക്ട് പവർട്രെയിനുമായിട്ടാണ് വരുന്നത്, ഇത് അസാധാരണമായ ഇടം നൽകുന്ന ഇന്റീരിയർ ഒരുക്കുന്നു.

MOST READ: ലിറ്ററിന് 80 കിലോമീറ്റർ മൈലേജ്; ഞെട്ടെണ്ട! പരിചയപ്പെടാം സൂരജ് 325 ഡീസൽ മോട്ടോർസൈക്കിളിനെ

മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

വേഗത്തിൽ ചാർജ് ചെയ്യുന്നതിന് 60 കിലോവാട്ട് ബാറ്ററിയും DC ചാർജിംഗും (130 കിലോവാട്ട് വരെ) റെനോ മെഗാൻ e-വിഷന് ലഭിക്കും.

മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

അനുപാതത്തിന്റെ അടിസ്ഥാനത്തിൽ, 4,210 mm നീളവും 1,800 mm വീതിയും 1,505 mm ഉയരവുമുള്ള റെനോ മെഗാൻ e-വിഷന് 2,700 mm വീൽബേസും ലഭിക്കുന്നു. കോണ്ടിനെന്റൽ 245/40 ZR 20 ടയറുകളുള്ള 20 ഇഞ്ച് വീലുകളിലാണ് ഹാച്ച്ബാക്കിൽ വരുന്നത്.

MOST READ: നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

270 bhp കരുത്ത് പുറപ്പെടുവിക്കുന്ന 160kw വൂണ്ട്-റോട്ടർ ഇലക്ട്രിക് മോട്ടോർ 300 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. 8.0 സെക്കൻഡിനുള്ളിൽ ഹാച്ചിന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

മെഗാൻ e-വിഷന്റെ ബാഹ്യ രൂപകൽപ്പന മോർഫോസ് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. വലിയ വീലുകളും കൂടിയ ഉയരവും ഇതിന് എസ്‌യുവി പോലുള്ള പ്രൊഫൈൽ നൽകുന്നു, ഹ്രസ്വ ഓവർഹാംഗുകളും നീളമുള്ള വീൽബേസും ഒതുക്കമുള്ളതും സ്‌പോർട്ടി രൂപവും ഉറപ്പാക്കുന്നു.

MOST READ: ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

മുന്നിലെ താഴത്തെ ഭാഗത്തും വാഹനത്തിന്റെ വശങ്ങളിലും ഘടിപ്പിച്ച ഫ്ലഷ് ഗ്രില്ലുകൾ ഈ കൺസെപ്റ്റിന് ലഭിക്കുന്നു. ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗത്ത് സൈഡ് എയർ സ്കൂപ്പുകൾ ഉണ്ട്.

മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

സ്കൾപ്പ്റ്റഡ് ബോണറ്റ്, വൈബ്രൻഡ് എൽ‌ഇഡി മാട്രിക്സ് ലൈറ്റുകൾ, മധ്യഭാഗത്ത് ഒരു ഇല്ലയുമിനേറ്റഡ് റെനോ ലോഗോ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

MOST READ: ഹൈനസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

ഗോൾഡ് നിറത്തിൽ ഫ്ലോട്ടിംഗ് റൂഫ് ഫിനിഷ്, രണ്ട് എയർ ഇൻലെറ്റുകളുള്ള സ്കൾപ്പ്റ്റഡ് ബോണറ്റ്, 20 ഇഞ്ച് അലോയികൾ, വാഹനത്തിന്റെ മുഴുവൻ വീതിയും കവർ ചെയ്യുന്ന എൽഇഡി ലൈറ്റ് സ്ട്രിപ്പ് എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.

മെഗാൻ e-വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ

സ്ലേറ്റ് ഗ്രേ മാറ്റിൽ ബോഡി വർക്കുകളും ഗോൾഡിൽ റൂഫുമുള്ള ഇരട്ട ടോൺ പെയിന്റ് സ്കീമിലാണ് റെനോ മെഗാൻ e-വിഷൻ പൂർത്തിയാക്കിയത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Unveiled Magane EVision Electric Hatchback. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X