ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

അടുത്തിടെയാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര TUV300 എസ്‌യുവിയെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തത്. ഇതോടെ രണ്ട് രീതിയിലുള്ള പ്രതികരണങ്ങളായിരുന്നു പുറത്ത് വന്നത്.

ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

ഒരുകൂട്ടര്‍ വാഹനം പൂര്‍ണമായും പിന്‍വലിച്ചു എന്ന് പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ പറഞ്ഞിരുന്നത് വാഹനം പൂര്‍ണമായും പിന്‍വലിച്ചതല്ല മറിച്ച് ബിഎസ് IV പതിപ്പിനെ നീക്കം ചെയ്ത്, ആ സ്ഥാനത്ത് ബിഎസ് VI പതിപ്പിനെ മാറ്റി സ്ഥാപിക്കുമെന്നാണ്.

ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

എന്നാല്‍ ഈ രണ്ട് പ്രതികരണങ്ങളിലും കമ്പനിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. അതേസമയം ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് TUV300 -യുടെ ബിഎസ് VI പതിപ്പ് അധികം വൈകാതെ വിപണിയില്‍ എത്തുമെന്നാണ്.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

വാഹനം പൂര്‍ണമായും പിന്‍വലിച്ചതല്ല മറിച്ച് ബിഎസ് VI -ലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയതായിട്ടാണ് സൂചന. 2020 ജൂലൈ മാസത്തില്‍ തന്നെ വാഹനത്തിന്റെ അവതരണം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

പുതിയ എഞ്ചിനൊപ്പം ഏതാനും കുറച്ച് നവീകരണങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാം. വാഹനത്തിന്റെ അളവുകളില്‍ മാറ്റം സംഭവിച്ചേക്കില്ല. മുന്‍ഗാമിയുടേതിന് സമാനമായി തന്നെ തുടര്‍ന്നേക്കും.

MOST READ: ആറ്റം ക്വാഡ്രിസൈക്കിൾ; ഫീച്ചറുകൾ വെളിപ്പെടുത്തുന്ന ടീസർ വീഡിയോ പുറത്തുവിട്ട് മഹീന്ദ്ര

ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

സ്‌കോര്‍പിയോയില്‍ കാണുന്നതുപോലെ ഒരു ലാഡര്‍ ഫ്രെയിമിലാകും നിര്‍മ്മാണം. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പുകള്‍ക്ക് കരുത്ത് നല്‍കുന്നത് 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ്.

ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

ഈ എഞ്ചിന്‍ 3,750 rpm -ല്‍ 100 bhp കരുത്തും 1,600-2,800 rpm -ല്‍ 240 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്‌സ്.

MOST READ: കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി ബ്രെസ; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

2015 -ലാണ് ബോക്സി രൂപകല്‍പ്പയുള്ള കോംപാക്ട് എസ്‌യുവിയെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് 2019 -ല്‍ വാഹനത്തിന് കമ്പനി നവീകരണം നടത്തി. അതില്‍ നിരവധി പുതിയ കോസ്‌മെറ്റിക് പരിഷ്‌ക്കരണങ്ങളും ഫീച്ചറുകളുമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്തത്.

ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

പുതിയ മലിനീകരണ ചട്ടം രാജ്യത്ത് നടപ്പാക്കിയതോടെ മഹീന്ദ്രയുടെ നിരയില്‍ നിന്ന് നുവോസ്‌പോര്‍ട്ട് എസ്‌യുവി പിന്‍വാങ്ങിയിരുന്നത്. TUV300, TUV300 പ്ലസ് എന്നീ മോഡലുകളെയും പിന്‍വലിച്ചശേഷം കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര ശ്രദ്ധകേന്ദ്രീകരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
BS6 Mahindra TUV300 launch in July 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X