2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ വോള്‍വോ

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍ അധികം വൈകാതെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബ്രാന്‍ഡില്‍ നിന്നും പുതിയൊരു വാര്‍ത്തകൂടി പുറത്തുവരുന്നത്.

2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ ആലോചനയുമായി വോള്‍വോ

2021 മുതല്‍ നിര്‍മ്മാതാക്കള്‍ അതിന്റെ എല്ലാ മോഡലുകളും പ്രാദേശികമായി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് വോള്‍വോ വക്താവ് വെളിപ്പെടുത്തി. വോള്‍വോയുടെ ഇന്ത്യ പോര്‍ട്ട്ഫോളിയോയില്‍ അഞ്ച് മോഡലുകളാണുള്ളത്.

2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ ആലോചനയുമായി വോള്‍വോ

XC40, XC60, XC90, V90 ക്രോസ് കണ്‍ട്രി, S90. ഇവയില്‍ XC60, XC90, S90 എന്നിവ പൂര്‍ണമായും CKD കിറ്റുകളായി ഇറക്കുമതി ചെയ്യുകയും ബാംഗ്ലൂരിനടുത്തുള്ള വോള്‍വോയുടെ ഹോസ്‌കോട്ട് പ്ലാന്റില്‍ അസംബിള്‍ ചെയ്യുകയുമാണ് ചെയ്യുന്നത്.

MOST READ: ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ ആലോചനയുമായി വോള്‍വോ

ശേഷിക്കുന്ന മോഡലുകള്‍ പൂര്‍ണ്ണമായും CBU യൂണിറ്റായി ഇറക്കുമതി ചെയ്യുന്നു. വോള്‍വോയുടെ മുഴുവന്‍ ഇന്ത്യ പോര്‍ട്ട്ഫോളിയോയുടെയും പ്രാദേശിക അസംബ്ലിക്ക് ഫാക്ടറിയില്‍ അധിക നിക്ഷേപം ആവശ്യമാണെന്നും വക്താവ് വ്യക്തമാക്കി.

2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ ആലോചനയുമായി വോള്‍വോ

കൊവിഡ് -19 മഹാമാരി കാരണം ഈ വര്‍ഷത്തെ വില്‍പ്പന 2019 -നെക്കാള്‍ കുറവായിരിക്കുമെങ്കിലും, വിപണി വിഹിതം മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

MOST READ: തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ ആലോചനയുമായി വോള്‍വോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇന്ത്യന്‍ വിപണിയില്‍ XC40 റീചാര്‍ജ് ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ ആലോചനയുമായി വോള്‍വോ

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിക് എസ്‌യുവികളുടെ പ്രധാന്യം കണക്കിലെടുത്താണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനവുമായി ബ്രാന്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ പെട്രോള്‍, ഡീസല്‍ എഞ്ചിനില്‍ എത്തുന്ന മോഡല്‍ സാവധാനം ഒഴിവാക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.

MOST READ: അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും, ശ്രമം ടെനെരെ 300 മോഡലിലൂടെ

2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ ആലോചനയുമായി വോള്‍വോ

അടുത്ത വര്‍ഷത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാല്‍ കൃത്യമായ ഒരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓള്‍ ഇലക്ട്രിക് XC40 റീചാര്‍ജ് മോഡലിന് അന്താരാഷ്ട്ര വിപണികളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ ആലോചനയുമായി വോള്‍വോ

ഈ സ്വീകാര്യത കണക്കിലെടുത്താണ് ഇപ്പോള്‍ മറ്റു മോഡലുകളും ഇലക്ട്രിക് ശ്രേണിയിലേക്ക് എത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 4 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

Source: team bhp

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo India Plans Local Assembly For All Models From 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X