മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

സബ്-4 മീറ്റർ കോംപാക്‌ട് എസ്‌‌യുവി ശ്രേണിയിലെ മാരുതിയുടെ സാന്നിധ്യമായ വിറ്റാര ബ്രെസയ്‌ക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനി തങ്ങളുടെ എസ്‌യുവി ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് ഈ തലമുറ മാറ്റം.

മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

മാരുതി സുസുക്കി ഒരു ബജറ്റ് ക്രോസ്ഓവർ, മിഡ്-സൈസ് എസ്‌യുവി, സി-സെഗ്മെന്റ് പ്രീമിയം എം‌പി‌വി എന്നിവ അണിയറയിൽ ഒരുക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

കോം‌പാക്‌ട് എസ്‌യുവി സെഗ്‌മെന്റിൽ വിറ്റാര ബ്രെസയുടെ ആധിപത്യം അടുത്തിടെ സമാരംഭിച്ച കിയ സോനെറ്റ് തട്ടിയെടുത്തതോടെ ചില മാറ്റങ്ങൾ വേണമെന്നും മാരുതി മനസിലാക്കി. 2022-ന്റെ ആദ്യ പകുതിയോടെ രണ്ടാംതലമുറ ബ്രെസയെ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

MOST READ: കാത്തിരിപ്പിന് വിരാമം; പുതിയ എൻട്രി ലെവൽ Q2 എസ്‌യുവി പുറത്തിറക്കി ഔഡി

മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

നിലവിൽ ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് ബ്രെസ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് യൂണിറ്റ് പരമാവധി 104.7 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

എതിരാളി മോഡലുകളായ സോനെറ്റ്, വെന്യു എന്നിവയിൽ വാഗ്ദാനം ചെയ്യുന്ന വിശാലമായ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ബ്രെസയ്ക്ക് വ്യക്തമായ ഒരു പോരായ്‌മ തന്നെയാണ്.

MOST READ: ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡായ ജെനസിസ് ഇന്ത്യയിലേക്ക് എത്തുന്നത് ഇലക്‌ട്രിക് കാറുകളുമായി

മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

അതിനാൽ രണ്ടാം തലമുറ വിറ്റാര ബ്രെസയ്ക്ക് ശക്തമായ 48V ഹൈബ്രിഡ് സംവിധാനം വാഗ്ദാനം ചെയ്യാൻ കഴിയും. ഇത് ഇന്ധനക്ഷമതയും പെർഫോമൻസും വർധിപ്പിക്കുന്നതിന് സഹായിക്കും. വരാനിരിക്കുന്ന ബ്രെസ പരമ്പരാഗത രൂപകൽപ്പന നിലനിർത്തുമെങ്കിലും കാര്യമായ പുനരവലോകനങ്ങളായിരിക്കും കാഴ്ച്ചയിൽ മാരുതി പരിചയപ്പെടുത്തുക.

മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

അതോടൊപ്പം തന്നെ ഇന്റീരിയറും അതിന്റെ വിശാലമായ സ്വഭാവം നിലനിർത്തുന്നതിനായി ഒരു വലിയ മാറ്റത്തിന് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാബിൻ നന്നായി പുതുക്കിയാൽ മാത്രമേ ശ്രേണിയിൽ കിടപിടിക്കുന്ന മറ്റ് എസ്‌യുവികളുമായി ബ്രെസയ്ക്ക് മാറ്റുരയ്ക്കാൻ സാധിക്കൂ.

MOST READ: S5 സ്പോര്‍ട്ബാക്ക് ടീസര്‍ ചിത്രം പങ്കുവെച്ച് ഔഡി; അവതരണം ഈ വര്‍ഷം

മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

അതിനാൽ ഇൻ-കാർ കണക്റ്റിവിറ്റി, ക്ലൗഡ് അധിഷ്ഠിത പ്രവർത്തനങ്ങൾ, വയർലെസ് ചാർജർ, സൺറൂഫ്, ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പാക്കേജിന്റെ ഭാഗമാകാം.

മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

മാരുതി സുസുക്കിയും ടൊയോട്ടയും റൈസ് കോംപാക്‌ട് എസ്‌യുവിയുടെ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള H2 എന്ന കോഡ്‌നാമമുള്ള മിഡ്-സൈസ് എസ്‌യുവിയിലും പ്രവർത്തിക്കുന്നുണ്ട്. ഇതും 2022 ഓടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കാം.

Most Read Articles

Malayalam
English summary
Second-Gen Maruti Suzuki Vitara Brezza Could Launch In 2022. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X