റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ അടുത്തിടെയാണ് റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റ് വിപണിയിലെത്തിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ് റാപ്പിഡ്.

റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

ഈ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 9.49 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. വര്‍ഷാവസാനം അടുത്തതോടെ ഈ മോഡലിന് ഇപ്പോള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കോഡ.

റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

ഈ ഡിസംബറില്‍ ഒരു ഉപഭോക്താവ് സ്‌കോഡ റാപ്പിഡ് ഓട്ടോമാറ്റിക് വാങ്ങുകയാണെങ്കില്‍, ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കും. ഉദാഹരണത്തിന്, ഉപഭോക്താക്കള്‍ക്ക് 50,000 രൂപയുടെ നവീകരണ ബോണസ് ലഭിക്കും, കാറുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍, 25,000 രൂപ ബോണസും ലഭിക്കും.

MOST READ: കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് കാറില്‍ 6 വര്‍ഷത്തെ വാറണ്ടിയും നിര്‍മ്മാതാക്കള്‍ നല്‍കും. സ്‌കോഡ റാപ്പിഡ് TSI ഓട്ടോമാറ്റിക് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ബുക്കിംഗുകള്‍ക്കും ഈ ഓഫറുകള്‍ സാധുവാണ്.

റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

പുതിയ സ്‌കോഡ റാപ്പിഡ് TSI ഓട്ടോമാറ്റിക്കിന് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കരുത്ത്. ഈ എഞ്ചിന്‍ 110 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

MOST READ: XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

ഫോക്‌സ്‌വാഗണ്‍ വെന്റോ, പോളോ TSI എന്നിവയിലും ഇതേ ഗിയര്‍ബോക്‌സ് യൂണിറ്റ് തന്നെയാണ് ലഭ്യമാകുന്നത്. 16.24 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പുതിയ വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്നതെന്ന് സ്‌കോഡ അവകാശപ്പെടുന്നു.

റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബ്ലാക്ക് സിഗ്‌നേച്ചര്‍ ഗ്രില്‍, മോഡേണ്‍ ക്രിസ്റ്റലിന്‍ എല്‍ഇഡി, സില്‍വര്‍ ക്ലബര്‍ അലോയ് വീലുകള്‍, B-പില്ലറില്‍ കറുത്ത അലങ്കാരം, ക്രോം ഇന്‍സേര്‍ട്ടുകളുള്ള വിന്‍ഡോ, ബോഡി കളര്‍ ട്രങ്ക് സ്പോയിലര്‍ എന്നിവയാണ് പുതിയ ഓട്ടോമാറ്റിക് വേരിയന്റിനെ മനോഹരമാക്കുന്നത്.

MOST READ: ചാർജിംഗ് ആവശ്യമില്ല; ദൈനംദിന ഉപയോഗത്തിന് മികച്ച ഓപ്ഷനുമായി ആപ്‌റ്റെറ മോട്ടോർസ്

റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

സ്റ്റാന്‍ഡേര്‍ഡ് ബീജ്, ബ്ലാക്ക് കളര്‍ ഓപ്ഷനുകള്‍ ഓഫര്‍ തുടരുമ്പോള്‍ ലെതറെറ്റ് സീറ്റ് കവറുകളുള്ള ഗ്രേ, ബ്ലാക്ക് തീം ഫീനിക്‌സ് മോഡലിനായി നീക്കിവെച്ചിരിക്കുന്നു.

റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 വോള്‍ട്ട് പവര്‍ സോക്കറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയങ്ങ് വീല്‍ എന്നിവ പുതിയ റാപ്പിഡിന്റെ അകത്തളത്തെ പുതുമകളാണ്. സുരക്ഷയ്ക്കായി നാല് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍വ്യൂ ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ് എന്നിവയും ഇടംപിടിക്കും.

MOST READ: ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍, ലാപിസ് ബ്ലൂ, ഫ്ലാഷ് റെഡ് എന്നീ നിറങ്ങളിലും പുതിയ പതിപ്പ് വിപണിയില്‍ എത്തും. നിലവില്‍ C-സെഗ്മെന്റ് സെഡാന്റെ മാനുവല്‍ ഗിയര്‍ബോക്‌സ് മോഡലിന് 7.49 ലക്ഷം മുതല്‍ 11.79 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Announced Exchange Bonus And Upgrade Offer For Rapid Automatic. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X