Just In
- 59 min ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 1 hr ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 2 hrs ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 3 hrs ago
MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- Movies
ആരും തന്റെ ചിത്രമായ മയൂരിയെ കുറിച്ച് പറയാറില്ല, വല്ലാതെ വേദനിപ്പിക്കുന്നുണ്ട്; സുധാ ചന്ദ്രന്
- News
'ഒരു മുഖ്യമന്ത്രിക്ക് ഇത്ര അധപതിക്കാന്‍ സാധിക്കുമോ'? ജലീലിന്റെ രാജിക്ക് പിറകെ മുല്ലപ്പളളി രാമചന്ദ്രൻ
- Sports
IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്‍കണം'- ആകാശ് ചോപ്ര
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം നടത്തി സ്കോഡ വിഷന്‍ ഇന്‍ എസ്യുവി; സ്പൈ ചിത്രങ്ങള്‍
2020 ഓട്ടോ എക്സ്പോയിലാണ് വിഷന്‍ ഇന്‍ എസ്യുവിയുടെ കണ്‍സെപ്റ്റ് പതിപ്പുമായി സ്കോഡ എത്തുന്നത്. നേരത്തെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ പദ്ധതിയില്‍ മാറ്റം വരുത്തി.

നിരവധി തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വാഹത്തിന്റെ പുതിയ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കരോക്കിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ബ്രാന്‍ഡിന്റെ പുതിയ എന്‍ട്രി ലെവല്‍ മിഡ്-സൈസ് എസ്യുവിയായിരിക്കും വിഷന്‍ ഇന്‍.

പൂര്‍ണമായും വാഹനം മറച്ചിട്ടുണ്ടെങ്കിലും ഇതൊരു പ്രൊഡക്ഷന്‍ പതിപ്പാണെന്നാണ് റിപ്പോര്‍ട്ട്. മുംബൈ നിരത്തുകളിലാണ് വാഹനത്തിന്റെ പരീക്ഷണയോട്ടം നടക്കുന്നത്. ഇമേജുകള്‍ ധാരാളം വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ അഞ്ച് സ്പോക്ക് അലോയ് വീല്‍ ഡിസൈന്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.
MOST READ: ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്ത് ഹോണ്ട; നവംബറില്‍ 11 ശതമാനം വളര്‍ച്ച

ആഭ്യന്തര വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഫോക്സ്വാഗണും സ്കോഡയും സംയുക്തമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗം കൂടിയാണിത്. MQB AO IN ആര്‍ക്കിടെച്ചറിലാണ് വിഷന്‍ ഇന്‍ എസ് യുവിയുടെ നിര്‍മ്മാണം.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന്റെ സവിശേഷതയാണ്. സ്കോഡ പ്രാദേശികവല്‍ക്കരിക്കുന്ന മോഡലുകള്‍ക്ക് പ്രചോദനം നല്കുന്ന ആദ്യ വാഹനം കൂടിയാണ് വിഷന്‍ ഇന്‍. സ്കോഡയുടെ മറ്റ് മോഡലുകളിലേതിന് സമാനമായ ഗ്രില്‍, അതിനോട് ചേര്‍ന്ന എല്‍ഇഡി ഹെഡ്ലാമ്പുകള്‍ വാഹനത്തിന്റെ സവിശേഷതകളാകും.
MOST READ: ഡിസംബറിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി റെനോ

ഹെഡ്ലാമ്പുകള്‍ക്ക് താഴെയായി ഫോഗ് ലാമ്പുകളും ഇടംപിടിക്കും. ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ബമ്പര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിന് താഴെയായി സ്കിഡ് പ്ലേറ്റും ലഭ്യമാക്കുമെന്നാണ് സൂചന. വശങ്ങളിലെ ബ്ലാക്ക് ക്ലാഡിങ് വലിയൊരു എസ്യുവി പ്രതിഛായ വാഹനത്തിന് സമ്മാനിക്കും.

19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളാകും വശങ്ങളിലെ മറ്റൊരു സവിശേഷത. 4,256 mm നീളവും 2,671 mm വീല്‍ബേസും വാഹനത്തില്‍ പ്രതീക്ഷിക്കാം. L-ഡിസൈനിലുള്ള ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളാകും പിന്നിലെ ആകര്‍ഷണം. എല്‍ഇഡിയാണ് ടെയില്‍ ലാമ്പുകള്‍. മധ്യഭാഗത്ത് സ്കോഡ എന്ന് എഴുതിയിരിക്കുന്നത് കാണാം. നീളത്തിലുള്ള ഒരു ലൈറ്റ് ബാര്‍ താഴെയായി ഇടംപിടിച്ചേക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
MOST READ: മാഗ്നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

പനോരമിക് സണ്‍റൂഫും വാഹനത്തില്‍ ഇടംപിടിച്ചേക്കും. കമിക്കിന്റേതിന് സമാനമായ അകത്തളം ആയിരിക്കും വിഷന്‍ ഇന്‍ മോഡലിനും ലഭിക്കുക. ആംബിയന്റ് ലൈറ്റ്, 10.25 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

എഞ്ചിന് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.5 ലിറ്റര്‍ TSI ഇവോ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് ഇടംപിടിച്ചേക്കും. എഞ്ചിന് 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, എഴ് സ്പീഡ് DSG ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്.