ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടാറ്റ നിരയിൽ നിന്നും ഇന്ത്യക്കായി ഒരു മൈക്രോ എസ്‌യുവി അണിയറയിൽ ഒരുങ്ങുകയാണ്. സജീവമായി പരീക്ഷണയോട്ടത്തിന് വിധേയമാകുന്ന HBX എന്നറിയപ്പെടുന്ന മോഡൽ അധികം വൈകാതെ തന്നെ വിപണിയിലേക്ക് എത്തും.

മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നെക്സോണിൽ കാണുന്ന അതേ ട്രൈ-ആരോ ഡിസൈൻ ശൈലി HBX മോഡലിലും കാണാൻ സാധിക്കുമെന്ന് പുതിയ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നു. വാഹനത്തിന്റെ എയർ ഡാമിലേക്ക് സൂക്ഷ്മമായി നോക്കുമ്പോൾ അതിൽ മെഷ് അലങ്കരിക്കുന്ന Y-ആകൃതിയിലുള്ള ഘടകങ്ങൾ ഉണ്ടെന്ന് കാണാൻ സാധിക്കും.

മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇവ അടിസ്ഥാനപരമായി നെക്സോണിലെ ട്രൈ-ആരോ ഘടകങ്ങളാണ്. പക്ഷേ വിപരീതമാണ് എന്നത് ശ്രദ്ധേയമാണ്. ഇതുകൂടാതെ ലംബമായി വിഭജിച്ചിരിക്കുന്ന ഹെഡ്‌ലാമ്പുകളും മുകളിൽ എൽഇഡി ഡിആർഎല്ലുകളും ഇൻഡിക്കേറ്ററുകളും ബമ്പറിൽ പ്രൊജക്ടർ ലാമ്പുകളും ഇടംപിടിച്ചിരിക്കുന്നു.

MOST READ: അടൽ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഡ്യുവൽ-ടോൺ ഫിനിഷുള്ള വീലുകൾക്ക് പുതിയ ഡിസൈനാണ് ടാറ്റ അവതരിപ്പിക്കുന്നത്. മിക്കവാറും ഇത് 15 ഇഞ്ച് വീലായിരിക്കും. മുമ്പത്തെ സ്പൈ ചിത്രങ്ങളിൽ ടെസ്റ്റ് മോഡലുകൾക്ക് ആൾ‌ട്രോസിന്റെ അതേ വീൽ രൂപകൽപ്പന ഉണ്ടായിരുന്നെങ്കിലും ഡ്യുവൽ-ടോൺ ഫിനിഷ് ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു.

മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ വീലുകൾ‌ കൂടുതൽ‌ പ്രീമിയമായി കാണപ്പെടുന്നു. മാത്രമല്ല ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ‌ മാത്രമേ ഇത് വാഗ്ദാനം ചെയ്യുകയുള്ളൂ എന്നാണ് സൂചന. ഈ സ്പൈ ചിത്രങ്ങളിൽ പൂർണ-എൽഇഡി ടെയിൽ‌ ലൈറ്റുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലർ, മേൽക്കൂര റെയിലുകൾ എന്നിവയും കാണാൻ കഴിയും.

MOST READ: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടിയാഗൊ, ടിഗോർ, ആൾ‌ട്രോസ് എന്നിവയുടെ അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഇൻ‌ലൈൻ-3 എഞ്ചിനാണ് HBX-ന് കരുത്ത് പകരുന്നത്. ഈ മോട്ടറിന് പരമാവധി 86 bhp പവറും113 Nm torque ഉം സൃഷ്ടിക്കാൻ കഴിയും. ഗിയർബോക്സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 5 സ്പീഡ് എഎംടിയും ആയിരിക്കും വാഗ്‌ദാനം ചെയ്യുക.

മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആൾട്രോസിലും ടിയാഗൊയിലും വരാനിരിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോളും ടാറ്റയ്ക്ക് അവതരിപ്പിക്കാൻ കഴിയും. എങ്കിലും ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.

MOST READ: പുതുതലമുറ ഥാർ പുറത്തിറക്കി മഹീന്ദ്ര; വില 9.80 ലക്ഷം രൂപ

മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടാറ്റ HBX അടുത്ത വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില ഏകദേശം അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം വരെയായിരിക്കുമെന്നാണ് അഭ്യൂഹം. വിപണിയിൽ എത്തുമ്പോൾ മിനി എസ്‌യുവി മാരുതി സുസുക്കി ഇഗ്നിസ്, ഫോർഡ് ഫ്രീസ്റ്റൈൽ, മഹീന്ദ്ര KUV100 എന്നിവയ്‌ക്കെതിരെ മത്സരിക്കും.

മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഒരു ഇലക്ട്രിക് വാഹനമായി ഭാവിയിൽ ടാറ്റ HBX ലഭ്യമാകും. വരാനിരിക്കുന്ന ആൾട്രോസ് ഇവിയിൽ വാഗ്ദാനം ചെയ്യുന്ന അതേ പവർട്രെയിനായിരിക്കും ഇതിൽ ഉൾപ്പെടുത്തുക. കാരണം രണ്ട് വാഹനങ്ങളും മോഡുലാർ ആൽഫ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്.

Image Courtesy: Autohubin/Instagram

Most Read Articles

Malayalam
English summary
Tata HBX Micro SUV Spied Again With New Tri-Arrow Grille. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X