HBX മൈക്രോ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് ടാറ്റ

സമീപ ഭാവിയിൽ ഇന്ത്യൻ വിപണിക്കായി നിരവധി പുതിയ ഉൽപ്പന്നങ്ങളാണ് ടാറ്റ മോട്ടോർസ് ഒരുക്കുന്നത്. അതിൽ ഗ്രാവിറ്റാസ്, HBX, ആൾട്രോസ് ടർബോ തുടങ്ങിയ മോഡലുകൾ അധികം വൈകാതെ തന്നെ നിരത്തിൽ ഇടംപിടിക്കും. ഇതിൽ ഏറ്റവും ആകാഷയോടെ കാത്തിരിക്കുന്നത് മൈക്രോ എസ്‌യുവിയെ തന്നെയാണ്.

HBX മൈക്രോ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് ടാറ്റ

കൂടുതൽ താങ്ങാനാവുന്ന ശ്രേണിയിൽ എത്തുന്നതു തന്നെയാണ് ഇതിന് കാരണം. ഇപ്പോൾ വരാനിരിക്കുന്ന ടാറ്റ HBX-ന്റെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനിയിപ്പോൾ. മോട്ടോർബീം പങ്കുവെച്ച ചിത്രത്തിൽ പൂർണമായും മറച്ച രീതിയിലാണ് നിരത്തിൽ എത്തിയത്. എന്നിരുന്നാലും കാറിന്റെ അലോയ് വീലിനെ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമാണ്.

HBX മൈക്രോ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് ടാറ്റ

HBX മൈക്രോ എസ്‌യുവിയുടെ വീലിന്റെ ഡിസൈൻ ആൾട്രോസിന് സമാനമാണെങ്കിലും ഡ്യുവൽ ടോൺ മെഷീൻ കട്ട് ഫിനിഷ് ഇല്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ വാഹനത്തിന്റെ മുൻ വീലുകൾക്ക് ഡിസ്ക് ബ്രേക്കുകൾ ലഭിക്കുന്നതായും പിന്നിൽ ഡ്രം ബ്രേക്കുകൾ ഉപയോഗിക്കുന്നതായും സ്പൈ ചിത്രത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കും.

MOST READ: യാരിസ് ക്രോസിന് സ്പോർട്ടി TRD, മോഡലിസ്റ്റ കിറ്റുകൾ അവതരിപ്പിച്ച് ടൊയോട്ട

HBX മൈക്രോ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് ടാറ്റ

ഇതുകൂടാതെ വാഹനത്തിന്റെ രൂപഘടനയും ഇവിടെ വ്യക്തമായി കാണാം. മിനി-എസ്‌യുവി താരതമ്യേന ചെറിയ അളവുകളിലാണ് ഒരുങ്ങിയിരിക്കുന്നത്. വീൽ ആർച്ചുകൾക്ക് പ്ലാസ്റ്റിക് ക്ലാഡിംഗ് ലഭിക്കുന്നതായും സൂചനയുണ്ട്. പിന്നിൽ ഒരു ചെറിയ സ്‌പോയ്‌ലറും നൽകിയിരിക്കുന്നത് HBX-ന് ഒരു സ്പോർട്ടിയർ ഭാവം നൽകാൻ സഹിയിച്ചിട്ടുണ്ട്.

HBX മൈക്രോ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് ടാറ്റ

ആൾ‌ട്രോസിലെന്നപോലെ പ്രൊഡക്ഷൻ പതിപ്പ് HBX-ന്റെ പിൻ ഡോർ-ഹാൻഡിലുകൾ സി-പില്ലറിലേക്ക് സംയോജിപ്പിക്കുമെന്ന് തോന്നുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് പതിപ്പിലും ഇതേ ഡിസൈനായിരുന്നു ഉണ്ടായിരുന്നത്. ഹെഡ്‌ലാമ്പുകളും ടെയിൽ ‌ലൈറ്റുകളും ഡി‌ആർ‌എല്ലുകളും എൽ‌ഇഡി യൂണിറ്റുകളായിരിക്കും.

MOST READ: പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

HBX മൈക്രോ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് ടാറ്റ

അതേസമയം കൺസെപ്റ്റ് മോഡലിൽ കണ്ട മേൽക്കൂരയിൽ ഘടിപ്പിച്ച റാക്കും സ്പെയർ വീലും പ്രൊഡക്ഷൻ മോഡലിൽ ഉണ്ടാകില്ല. എന്നിരുന്നാലും ഈ ചെറിയ ക്രോസ്ഓവർ ഹാച്ച്ബാക്കിന് ഒരു ബുച്ച് എസ്‌യുവി ലുക്ക് നൽകുന്നതിന് ഫ്രണ്ട്, റിയർ ബമ്പറുകൾക്കായി സിൽവർ പെയിന്റ് ബാഷ് പ്ലേറ്റുകൾ ടാറ്റ സമ്മാനിച്ചേക്കും.

HBX മൈക്രോ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് ടാറ്റ

ഫോർഡ് ഫ്രീസ്റ്റൈൽ, മഹീന്ദ്ര KUV100, മാരുതി ഇഗ്നിസ് എന്നീ കാറുകളുമായാകും വിപണിയിൽ ടാറ്റ HBX മാറ്റുരയ്ക്കുക. അതിനായി 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഇൻലൈൻ-3, റിവോട്രോൺ പെട്രോൾ എഞ്ചിനാകും മൈക്രോ എസ്‌യുവിയിൽ ഇടംപിടിക്കുക.

MOST READ: വിപണിയിൽ കിതച്ച് ഫോർഡ്; ഓഗസ്റ്റിൽ നിരത്തിലെത്തിച്ചത് 4,731 കാറുകൾ മാത്രം

HBX മൈക്രോ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് ടാറ്റ

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എ‌എം‌ടി ഗിയർ‌ബോക്സിലേക്ക് എഞ്ചിൻ ജോടിയാക്കും. ഇത് 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

HBX മൈക്രോ എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് ടാറ്റ

ടാറ്റ തങ്ങളുടെ ചെറിയ പാസഞ്ചർ കാറുകളിൽ ഇനി മുതൽ ഡീസൽ എഞ്ചിനുകൾ വാഗ്‌ദാനം ചെയ്യില്ല. അതിനാൽ HBX-ന് ഭാവിയിൽ ഒരു ടർബോ പെട്രോൾ എഞ്ചിൻ ലഭിച്ചേക്കാം. ഏകദേശം അഞ്ച് ലക്ഷം രൂപ മുതൽ എട്ട് ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata HBX Spied Again Launch Soon. Read in Malayalam
Story first published: Tuesday, September 8, 2020, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X