പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ "മെയ്‌ഡ് ഇൻ ഇന്ത്യ" C21 സിട്രൺ എസ്‌യുവി

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ അടുത്തവർഷം C5 എയർക്രോസ് പ്രീമിയം എസ്‌യുവിയുമായി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. നിലവിൽ തങ്ങളുടെ മോഡലുകളുടെ പരീക്ഷണയോട്ടത്തിലാണ് കമ്പനി.

പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ

C21 എന്ന കോഡ്‌നാമമുള്ള ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന സിട്രൺ എസ്‌യുവിയുടെ പരീക്ഷണയോട്ട ചിത്രങ്ങൾ ഇപ്പോൾ ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്. ഈ പുതിയ വാഹനം പുതിയ കോമൺ മോഡുലാർ പ്ലാറ്റ്ഫോമിനെ (CMP) അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ

ഇത് വികസ്വര വിപണികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നൊരു മോഡലാണ്. ഈ കോംപാക്‌ട് എസ്‌യുവി തെക്കേ അമേരിക്ക പോലുള്ള മറ്റ് വിപണികളിലും സിട്രൺ വാഗ്ദാനം ചെയ്യും.

MOST READ: പുതിയ Q8 സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ച് ഔഡി; വില 98.98 ലക്ഷം രൂപ

പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ

വലുതും ചെലവേറിയതുമായ മോഡലുകളിൽ സിട്രണിന്റെ ഫാമിലി ഡിസൈൻ ഭാഷ്യം ഈ പുതിയ എസ്‌യുവിയിൽ കാണാൻ സാധിക്കും. അതിൽ സിട്രൺ ബ്രാൻഡിന്റെ സിഗ്നേച്ചർ ഗ്രിൽ, ടു-ടൈർ ഹെഡ്‌ലാമ്പുകൾ, ചങ്കി അലോയ് വീലുകൾ, വശങ്ങളിൽ കോൺട്രാസ്റ്റ് ബ്ലാക്ക് ക്ലാഡിംഗ് എന്നിവയെല്ലാം ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം.

പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ

1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് C21-ൽ പ്രതീക്ഷിക്കുന്ന ഏക എഞ്ചിൻ ഓപ്ഷൻ. ഈ യൂണിറ്റ് വിദേശത്ത് വിൽക്കുന്ന ബെർലിംഗോ എംപിവിയിലൂടെ ഇന്ത്യയിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

MOST READ: D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ ടീസറുമായി ഇസൂസു; ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു

പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ

മികച്ച റിഫൈൻമെന്റിനും ഇന്ധനക്ഷമതയ്ക്കും പേരുകേട്ട ഈ എഞ്ചിൻ മാരുതി സുസുക്കിയുടെ എഞ്ചിനുകളേക്കാൾ കേമനാണെന്നാണ് അഭ്യൂഹങ്ങൾ. സിട്രൺ നിലവിൽ C5 എയർക്രോസിന്റെ ട്രയൽ പ്രൊഡക്ഷൻ നടത്തിക്കൊണ്ടിരിക്കുകയാണ്.

പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ഈ മോഡൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും ഒക്കെ ഒത്ത എതിരാളിയായിരിക്കും. ഈ വർഷം തന്നെ C5 എയർക്രോസുമായി അരങ്ങേറ്റം കുറിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കൊവിഡ്-19 പശ്ചാത്തലത്തിൽ അവതരണം അടുത്ത വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

MOST READ: ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ

പുതിയ C21 ക്രോസ്ഓവറും തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള അതേ സികെ ബിർള സൗകര്യത്തിലാണ് നിർമിക്കുക. 2021 ഉത്സവ സീസണാകുമ്പോഴേക്കും സിട്രൺ C21 വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരീക്ഷണയോട്ടത്തിനിറങ്ങി പുതിയ

കൂടാതെ സിട്രൺ ഭാവിയിൽ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളും രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 95 ശതമാനത്തിലധികം പ്രാദേശികവൽക്കരിക്കപ്പെട്ട ഉള്ളടക്കമാണ് സിട്രൺ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
First Made-In-India Citroen SUV Starts Road Tests. Read in Malayalam
Story first published: Friday, October 9, 2020, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X