സ്കോഡ കരോക്കിന്റെ പ്രധാന സവിശേഷതകൾ

സ്‌കോഡ ഓട്ടോ ഇന്ത്യ ഇതിനകം തന്നെ ആഭ്യന്തര വിപണിയിൽ കരോക്കിനായി ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് 50,000 രൂപയടച്ച് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

സ്കോഡ കരോക്കിന്റെ പ്രധാന സവിശേഷതകൾ

ഫെബ്രുവരി ആദ്യം ഗ്രേറ്റർ നോയിഡയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രീമിയം എസ്‌യുവി പ്രാദേശിക അരങ്ങേറ്റം നടത്തിയിരുന്നു, ഡെലിവറികൾ 2020 മെയ് 6 മുതൽ ഔദ്യോഗികമായി ആരംഭിക്കും.

സ്കോഡ കരോക്കിന്റെ പ്രധാന സവിശേഷതകൾ

ഹോമോലോഗേഷൻ നിയമങ്ങളിലെ ഇളവ് സ്കോഡ പ്രയോജനപ്പെടുത്തുന്നതിനാൽ CBU റൂട്ട് വഴി കരോക്കിനെ രാജ്യത്തേക്ക് കൊണ്ടുവരുന്നു. കൊഡിയാക്കിനും വരാനിരിക്കുന്ന വിഷൻ ഇൻ കൺസെപ്റ്റ് അധിഷ്‌ഠിത മിഡ്-സൈസ് എസ്‌യുവിക്കുമിടയിലാണ് കരോക്ക് സ്ഥാനം പിടിക്കുന്നത്, എസ്‌യുവിയെക്കുറിച്ച് നിങ്ങൾ അറിയേണ്ട മികച്ച ആറ് സവിശേഷതകൾ:

MOST READ: ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

സ്കോഡ കരോക്കിന്റെ പ്രധാന സവിശേഷതകൾ

1. പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ ജീപ്പ് കോമ്പസ് ഹ്യുണ്ടായി ട്യൂസൺ എന്നിവയ്ക്കെതിരെയാണ് സ്‌കോഡ കരോക്കിനെ എത്തിക്കുന്നത്. അതിനാൽ, ഡ്യുവൽ-ടോൺ ഇന്റീരിയർ ഉൾപ്പെടെയുള്ള മറ്റ് പ്രീമിയം ഘടകങ്ങളോടൊപ്പം ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നിർമ്മാതാക്കൾ ഒരുക്കുന്നു.

സ്കോഡ കരോക്കിന്റെ പ്രധാന സവിശേഷതകൾ

2. പൂർണ്ണ പനോരമിക് സൺറൂഫ്

കരോക്ക് ഒരു പൂർണ്ണ പനോരമിക് സൺറൂഫ് ഓപ്ഷനുമായി വിൽപ്പനയ്ക്ക് എത്തുമെന്നതിനാൽ, സൺറൂഫുള്ള വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വാഹനം തീർച്ചയായും വളരെ മികച്ച ഒരു ഓപ്ഷനായിരിക്കും.

MOST READ: തെലുങ്കാനയിൽ കൊവിഡ്-19 അവബോധത്തിനായി ഇനി കൊറോണ കാർ

സ്കോഡ കരോക്കിന്റെ പ്രധാന സവിശേഷതകൾ

3. 1.5 ലിറ്റർ ടർബോ എഞ്ചിൻ

1.5 ലിറ്റർ ടർബോചാർജ്ഡ് TSI നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 5000 rpm -ൽ 150 bhp കരുത്തും 3,500 rpm -ൽ 250 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിൽ വരുന്നത്.

സ്കോഡ കരോക്കിന്റെ പ്രധാന സവിശേഷതകൾ

0-100 ​​കിലോമീറ്റർ വേഗത സെക്കൻഡുകൾക്കുള്ളിൽ കൈവരിക്കാൻ കഴിയുന്നു. മണിക്കൂറിൽ 202 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ആഗോള വിപണിയിൽ 4WD കോൺഫിഗറേഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചെലവ് കൂടുന്ന കാരണങ്ങളാൽ ഇന്ത്യയിൽ മുൻ-വീൽ ഡ്രൈവ് സംവിധാന മാത്രമാവും ലഭിക്കുക.

MOST READ: വ്യോമയാന മേഖലയ്ക്ക് പ്രതീക്ഷ നൽകി ഇൻഡിഗോ പൈലറ്റ്; വീഡിയോ

സ്കോഡ കരോക്കിന്റെ പ്രധാന സവിശേഷതകൾ

4. ആംബിയന്റ് ലൈറ്റിംഗ്

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട് ലിങ്ക് കണക്റ്റിവിറ്റി, വെർച്വൽ കോക്ക്പിറ്റ്, മെമ്മറി ഫൺഗ്ഷനോടുകൂടിയ 12 തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സ്റ്റോൺ ബീജ് ലെതർ സീറ്റുകൾ എന്നിവയോടൊപ്പം ആംബിയന്റ് ലൈറ്റിംഗ് സജ്ജീകരണവും വാഹനത്തിന് ലഭിക്കുന്നു. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോളും വാഹനത്തിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

സ്കോഡ കരോക്കിന്റെ പ്രധാന സവിശേഷതകൾ

5. ഒമ്പത് എയർബാഗുകൾ

ഫോക്‌സ്‌വാഗൺ T-റോക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന എസ്‌യുവിൽ ഒൻപത് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക്-ഫോർസ് ഡിസ്ട്രിബ്യൂഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പാർക്ക്‌ട്രോണിക് തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു.

MOST READ: പകല്‍ കൊവിഡ് പരിചരണം, രാത്രിയുറക്കം കാറില്‍; ഡോക്ടര്‍ക്ക് താമസസൗകര്യമൊരുക്കി അധികൃതര്‍

സ്കോഡ കരോക്കിന്റെ പ്രധാന സവിശേഷതകൾ

6. എൽഇഡി ലൈറ്റുകൾ

സ്കോഡ കരോക്കിന്റെ പുറം ഭാഗത്ത് 18 ഇഞ്ച് ടു-ടോൺ അലോയ് വീലുകൾക്കൊപ്പം എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ ഉൾപ്പെടെ നിരവധി പ്രീമിയം ഘടകങ്ങൾ വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. എസ്‌യുവിയുടെ രൂപകൽപ്പന ലോകമെമ്പാടും വിറ്റഴിക്കപ്പെടുന്ന ഏറ്റവും പുതിയ സ്കോഡ വാഹനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്‌കോഡ #skoda
English summary
Top Features of Skoda Karoq SUV. Read in Malayalam.
Story first published: Sunday, April 12, 2020, 0:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X